സ്കൂള്‍ ശാസ്ത്ര മേള ഡിസംബര്‍ 28 മുതല്‍
സ്കൂള്‍ ശാസ്ത്ര -ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള ഡിസംബര്‍ 28 മുതല്‍ ജനുവരി ഒന്നുവരെ തൃശൂരില്‍ നടക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പുതുക്കിയ മാനുവല്‍ പ്രകാരം നടക്കുന്ന ആദ്യത്തെ മേള വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതിക്ക് തൃശൂര്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. അഡ്വ. തേറന്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റവന്യൂമന്ത്രി കെ. പി. രാജേന്ദ്രന്‍ ഉദ്ഘാനം ചെയ്തു. എ. കെ. ചന്ദ്രന്‍ എംഎല്‍എ, കളക്ടര്‍ ഡോ. വി.കെ. ബേബി, ഡപ്യൂട്ടി മേയര്‍ എം. വിജയന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ വര്‍ഗീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ശ്യാമള നന്ദിയും പറഞ്ഞു.