Latest News10Answer Key
 Membership Form

പുതിയ പ്ലൂസ്ടു സ്‌കൂളുകള്‍: നീക്കം പുനഃപരിശോധിക്കണം

തൃശ്ശൂര്‍: പുതിയ പ്ലൂസ്ടു സ്‌കൂളുകള്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പുനഃപരിശോധിക്കണമെന്ന് നോണ്‍ വൊക്കേഷണല്‍ ലക്ചറേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സൈമണ്‍ നീലങ്കാവില്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളുടെ ആവശ്യകതയെപ്പറ്റി സമഗ്ര ചര്‍ച്ചയും ശാസ്ത്രീയ പഠനവും ആവശ്യമാണ്.
134 പഞ്ചായത്തില്‍ പുതിയ സ്‌കൂളുകളും 391 അഡീഷണല്‍ ബാച്ചുകളും ആരംഭിച്ചാല്‍ 34,350 സീറ്റുകള്‍ കൂടുതലാകും. 2015 മുതല്‍ തന്നെ സംസ്ഥാന വ്യാപകമായി 200 ബാച്ചുകള്‍ അധികമാകും. 50 പ്ലൂസ്ടു സ്‌കൂളുകള്‍ അണ്‍ എക്കണോമിക് ആകും. 2020 ആകുന്നതോടുകൂടി ആകെയുള്ള 7369 ബാച്ചുകളില്‍ 1250 ല്‍ കുട്ടികളില്ലാതാവും. 5012 അധ്യാപകര്‍ക്ക് പൂര്‍ണ്ണമായും ജോലി നഷ്ടപ്പെടും.
2011ല്‍ ആരംഭിച്ച 368 പുതിയ ബാച്ചില്‍ നിയമിതരായ മൂവായിരത്തോളം അധ്യാപകര്‍ക്ക് സാമ്പത്തിക ബാധ്യതയുടെ പേരില്‍ നാളിതുവരെ ശമ്പളം നല്കാനുള്ള നടപടി സ്വീകരിക്കുകയോ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Start typing and press Enter to search