Membership Form

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം 4 മുതല്‍ 7 വരെ

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം 4, 5, 6, 7 തീയതികളിലായി ഇരിങ്ങാലക്കുട ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സംഗമേശ്വര എന്‍.എസ്.എസ്, ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലായി നടക്കും. 4ന് സ്റ്റേജിതര മത്സരങ്ങളും 5 മുതല്‍ 7 വരെ സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക. 8 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 1217 ആണ്‍കുട്ടികളും, 1769 പെണ്‍കുട്ടികളുമായി 87 സ്‌കൂളുകളില്‍ നിന്നും മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. കലോത്സവം 5ന് രാവിലെ 9.30ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സന്‍ ബെന്‍സി ഡേവിഡ് അദ്ധ്യക്ഷത വഹിക്കും. കഥാകൃത്ത് കെ.വി. രാമനാഥന്‍ കലോത്സവ സന്ദേശം നല്‍കും. കൗണ്‍സിലര്‍മാരായ എ.ജെ. ആന്റണി, കെ. വേണുഗോപാലന്‍, സബ് ജില്ലാ വികസന സമിതി കണ്‍വീനര്‍ എ.എന്‍ വാസുദേവന്‍, ഗേള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.വി. മോളി, പി.ടി.എ. പ്രസിഡന്റ് എ.ആര്‍. രാജീവ്, സംഗമേശ്വര എന്‍.എസ്.എസ്. പ്രിന്‍സിപ്പല്‍ പി. ശശിധരന്‍ തുടങ്ങിയവര്‍ സംസാരിക്കും. വെള്ളിയാഴ്ച വൈകീട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ നിഷ ഹരിദാസ് അദ്ധ്യക്ഷത വഹിക്കും.

Start typing and press Enter to search