Membership Form

ആദായനികുതി നിരക്കുകള്‍

  ( അസസ്മെന്റ് ഇയര്‍ 2013-14,   പ്രീവിയസ് ഇയര്‍ 2012-13)


ആദായ നികുതി നിരക്കുകളില്‍ കഴിഞ്ഞ വര്‍ഷം വരെ നിലനിന്നിരുന്ന സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ ഈ വര്‍ഷം മുതല്‍ പൂര്‍ണ്ണമായും ഇല്ലാതായി എന്നതാണ് ഈ വര്‍ഷത്തെനികുതി നിരക്കുകളിലെ ശ്രദ്ധേയമായ മാറ്റം. കൂടാതെ 80 വയസിന് മുകളിലുള്ളവരെ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ എന്ന പ്ര്ത്യേക വിഭാഗമാക്കി അവര്‍ക്കുള്ള നികുതി നിരക്കുകള്‍ വ്യത്യാസപ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷത്തെ നികുതി നിരക്കുകള്‍ താഴെ നല്‍കുന്നു.

60 വയസിനും 80 വയസിനും ഇടയ്ക്കുള്ള സീനിയര്‍ സിറ്റിസന്‍ 
(1933 ഏപ്രില്‍ 1 നും 1953 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ചവര്‍)
  • 2,50,000 രൂപ വരെ -  നികുതിയില്ല
  • 2,50,001 മുതല്‍ 5,00,000 രൂപ വരെ -  2,50,000 രൂപയില്‍ അധികം വരുന്ന തുകയുടെ 10ശതമാനം
  • 5,00,001 മുതല്‍ 10,00,000 രൂപ വരെ  -  25,000 രൂപയും 5,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 20ശതമാനവും
  • 10,00,001 മുതല്‍ മുകളിലേക്ക്  -  1,25,000 രൂപയും 10,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 30ശതമാനവും

80 വയസിന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസന്‍ 
(1933 ഏപ്രില്‍ 1 ന് മുമ്പ് ജനിച്ചവര്‍)
  • 5,00,000 രൂപ വരെ  -  നികുതിയില്ല
  • 5,00,001 മുതല്‍ 10,00,000 രൂപ വരെ  -  5,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 20ശതമാനം
  • 10,00,001 മുതല്‍ മുകളിലേക്ക് -  1,00,000 രൂപയും 10,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 30ശതമാനവും

ബാക്കിയുള്ള എല്ലാ തരം വ്യക്തികള്‍ക്കും
(1953 മാര്‍ച്ച് 31 ന് ശേഷം ജനിച്ചവര്‍) 
  • 2,00,000 രൂപ വരെ  -  നികുതിയില്ല
  • 2,00,001 മുതല്‍ 5,00,000 രൂപ വരെ -  2,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 10ശതമാനം
  • 5,00,001 മുതല്‍ 10,00,000 രൂപ വരെ -  30,000 രൂപയും 5,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 20ശതമാനവും
  • 10,00,001 മുതല്‍ മുകളിലേക്ക് -  1,30,000 രൂപയും 10,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 30ശതമാനവും

2005-06 സാമ്പത്തിക വര്‍ഷം മുതലുള്ള നികുതി നിരക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992

Start typing and press Enter to search