വി.എച്ച്.എസ്.ഇ.യില്‍ പ്രവൃത്തിദിനം അഞ്ചാക്കണം- ലക്ചറേഴ്‌സ് അസോ.
http://digitalpaper.mathrubhumi.com/c/3131155
ചാവക്കാട്: വി.എച്ച്.എസ്.ഇ.യില്‍ പ്രവൃത്തിദിനം അഞ്ചാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.എസ്.ഇ.യിലെ എല്ലാ വിഭാഗം ജീവനക്കാരും കരിദിനം ആചരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് അധ്യാപകരും അനധ്യാപകരും ജോലിക്ക് ഹാജരായത്.
വി.എച്ച്.എസ്.ഇ.ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് നോണ്‍ വൊക്കേഷണല്‍ ലക്ചറേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സൈമണ്‍ നീലങ്കാവില്‍ പറഞ്ഞു. കോളേജും പ്ലസ്ടുവും തുടങ്ങി മറ്റ് ഒരു കോഴ്‌സിനും ഇപ്പോള്‍ ആറ് പ്രവൃത്തിദിനം ഇല്ലാതിരിക്കെ വി.എച്ച്.എസ്.ഇ. മാത്രം ആറ് ദിവസം പ്രവര്‍ത്തിക്കണമെന്ന് ശാഠ്യംപിടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
9ന് നടക്കുന്ന നിയമസഭാ മാര്‍ച്ചിന് മുന്നോടിയായി നടന്ന കരിദിനാചരണം ജില്ലയിലെ എല്ലാ വി.എച്ച്.എസ്.ഇ. സ്‌കൂളിലും നടന്നു. നിയമസഭാ മാര്‍ച്ചില്‍ ജില്ലയിലെ മുഴുവന്‍ വി.എച്ച്.എസ്.ഇ. ജീവനക്കാരും പങ്കെടുക്കണമെന്ന് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് സജിത്ത് പി.വി. ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ പി.വി., മാത്യു കെ.വി., ഡോ. സന്തോഷ്‌കുമാര്‍, സുജീഷ് തോമസ്, ഡോ. സാബു എന്നിവര്‍ നേതൃത്വം നല്‍കി.