സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും ചുമതലയും നല്‍കി സര്‍ക്കാര്‍ ഉത്തരവായി (GO(P) No. 192/2014/G.Edn dtd 20.09.2014). അധ്യാപകരുടെ ഹാജര്‍ ഉറപ്പാക്കാനും സ്‌കൂളിന്റെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളില്‍ ഇടപെടാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടാകും. ഇക്കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താം. അധ്യാപകരുടെ ഹാജര്‍ കുറഞ്ഞാല്‍ അക്കാര്യം അധികൃതരെ അറിയിക്കണം.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികാരവും ചുമതലയും വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് അവയുടെ തലത്തിലും ജില്ലാ പഞ്ചായത്തുകള്‍ക്ക് ജില്ലയുടെ ആകെ ചുമതലയുമാണ് നല്‍കിയത്. നഗരസഭകള്‍ക്കും സമാനമായ ചുമതലയുണ്ട്. ഉത്തരവ് ഡൌണ്‍ലോഡ് ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.