Membership Form

മാത്യുസാറിന് സ്നേഹാദരവും നോണ്‍ വൊക്കേഷണല്‍ അധ്യാപക സംഗമവും


കഴിഞ്ഞ രണ്ടുമൂന്നു ദശാബ്ദക്കാലം ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഒരുപാട് തലമുറകള്‍ക്ക് അക്ഷരത്തിന്‍റെ വെള്ളി വെളിച്ചം പകര്‍ന്നു നല്‍കിയ  മാത്യു സാര്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്.

നമുക്ക് മാന്യമായ ശബളസ്കെയില്‍ നേടിയെടുക്കുന്നതിനു വേണ്ടി നടന്ന സമരപ്പോരാട്ടങ്ങള്‍ക്ക് ജില്ലയിലെ അമരക്കാരനായിരുന്നു മാത്യുസാര്‍.

തന്‍റെ വ്യക്തിപ്രഭാവം കൊണ്ട് നമ്മില്‍ അലിഞ്ഞുചേര്‍ന്ന നമ്മുടെ പ്രിയ സുഹൃത്ത് ...
നമ്മെ മാത്രമല്ല സമൂഹത്തെ മുഴുവന്‍ തന്നിലും തന്നില്‍ സമൂഹത്തേയും ലയിപ്പിക്കുന്ന.... സമന്വയിപ്പിക്കുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ നമുക്ക് ഓര്‍മ്മയില്‍ തെളിയുന്നുണ്ട്....

അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കുന്നതിനു തൃശൂര്‍ ജില്ലയിലെ ഗവണ്‍മെന്‍റ്, എയിഡഡ് മേഖലയിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപകരെല്ലാം ഫെബ്രുവരി 13 ന് തൃശൂര്‍ എലൈറ്റ് ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ ഒത്തുകൂടുന്നുണ്ട്.  കാലത്ത് 10 മുതല്‍ ഉച്ചവരെ നടക്കുന്ന സ്നേഹസമ്മേളത്തില്‍ കഴിഞ്ഞ വര്‍ഷം വിട്ടയര്‍ ചെയ്ത ഗിരിജ ടീച്ചര്‍ക്കും സരള ടീച്ചര്‍ക്കും ഉപഹാരം കൈമാറും

താങ്കള്‍ തീര്‍ച്ചയായും വരണം.
കൂട്ടുകാരായ മറ്റ് സഹപ്രവര്‍ത്തകരേയും പങ്കെടുപ്പിക്കണം.
തൃശൂര്‍ ജില്ലയിലെ എല്ലാ നോണ്‍ വൊക്കേഷണല്‍ അധ്യാപകരെല്ലാം ഒത്തുചേര്‍ന്ന് സംഘശക്തിയാകുന്ന ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു

Start typing and press Enter to search