Membership Form

ശനിയാഴ്ച്ച പ്രവർത്ത ദിനം ഒഴിവാക്കണമെന്നു നോൺ വൊക്കേഷണൽ ലക്ച്ചറേഴ്സു്


വൊക്കേഷണൽ ഹയർ സെക്കൻ ണ്ടറി സ്കൂളുകളിലെ ശനിയാഴ്ച്ച പ്രവർത്ത ദിനം ഒഴിവാക്കണമെന്നു നോൺ വൊക്കേഷണൽ ലക്ച്ചറേഴ്സു് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ഹയർ സെക്കൻറ്ററി സൂളുകൾക്കൊപ്പം  വെക്കേഷണൽ ഹയർ സെക്കന്ററി  ശനിയാഴ്ച്ച  അവധി നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ നടപടി സ്വീകരിച്ചിട്ടില്ല.
     ആറ് മണിക്കൂർ ജോലി ഭാരവും 7 വർഷം സർവ്വീസുള്ള അധ്യാപകരെ സീനിയറാക്കി മാറ്റണമെന്നു യോഗം അവശ്യപ്പെട്ടു.
   
            C. T ഗീവർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ട .ശശികുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷാജി പാരിപ്പള്ളി , ജനറൽ സെക്രട്ടറി  ബിനു P തയ്യിൽ ‘ P K റോയി ,പി.ടി ശ്രീകുമാർ , റോജി P ഡാനിയൽ , KB ബിനു ,AS സന്തോഷ് , അരുൺ P S എന്നിവർ സംസാരിച്ചു .

Start typing and press Enter to search