കലോത്സവം: വിദ്യാര്‍ഥികളില്‍നിന്ന് അധികതുക പിരിക്കരുതെന്ന് ഉത്തരവ്
സ്‌കൂള്‍ കലോത്സവങ്ങള്‍ നടത്താന്‍ വിദ്യാര്‍ഥികളില്‍നിന്ന് അധിക തുക ഈടാക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. തുക പ്രായോജകരില്‍നിന്നും മറ്റും കണ്ടെത്തണമെന്നും കണക്കുകള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കാനും നിര്‍ദ്ദേശമുണ്ട്.
ഉത്തരവ് പ്രകാരം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയില്‍നിന്ന് സബ്ജില്ല, റവന്യു ജില്ല കലോത്സങ്ങള്‍ക്ക് ഈടാക്കേണ്ടത് പത്തുരൂപ യാണ്. ഗവ.എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍നിന്ന് സ്‌പെഷ്യല്‍ഫീസിനൊപ്പം സ്വരൂപിക്കുന്ന ഫെസ്റ്റിവല്‍ഫണ്ടിലെ രണ്ടുരൂപയും സംഭാവനയായി അഞ്ചുരൂപ ഉള്‍പ്പെടെ ഏഴ് രൂപയും സ്വരൂപിക്കണം. ഈ തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായാണ് ഒടുക്കേണ്ടത്.
കേരള വിദ്യാഭ്യാസ അവകാശനിയമവും സംസ്ഥാന ബാലാവകാശ കമ്മീഷനും ഒന്ന് മുതല്‍ എട്ട് വരെയുളള കുട്ടികളില്‍നിന്ന് ഒരു തുകയും പിരിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമൂലം ഇവരില്‍നിന്ന് തുക പിരിക്കേണ്ടെന്നും ഉത്തരവില്‍ പറയുന്നു.
കലോത്സവം കഴിഞ്ഞ് ഒരു മാസത്തിനകം വിശദമായ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും പറയുന്നു.
No comments:
Post a Comment