[Latest News][10]

Answer Key
District
Downloads
ED
eFocus
ENGLISH- PLUS TWO
Ernakulam
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Management
member
NVLA News
Office Bearers
physics
Provident Fund
Resources
Scholarship
Softwares
spark
Student
Study Material
Thrissur
Trending Now
 Membership Form

Pay Revision Arrear Calculator (Updated)


പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ഒരു പേ-റിവിഷന്‍ അരിയര്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കി അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. അന്ന് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഇറക്കിയ ഉത്തരവിലും പ്രഫോര്‍മയിലും ഓരോ ഗഢുക്കളുടെയും കൂടെ അന്ന് പ്രൊവിഡന്‍റ് ഫണ്ടിന് നല്‍കി വന്നിരുന്ന 8.7 ശതമാനം നിരക്കില്‍ പലിശയും ലഭിക്കുമെന്ന് കാണിച്ചിരുന്നു. എന്നാല്‍ പിന്നീട് .GO No:46/2016/Fin dated 19/05/2016 പ്രകാരം 2016 ജനുവരി മുതല്‍ പ്രവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 8 ശതമാനമായി കുറയ്ക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പേ-റിവിഷന്‍ അരിയറിന്‍റെ ആദ്യ ഗഡുവായി ഈ ഏപ്രില്‍ മാസം ലഭിക്കാനിരിക്കുന്ന തുകയുടെ മേല്‍ 8 ശതമാനം മാത്രമേ പലിശ ലഭിക്കുകയുള്ളൂ എന്ന് GO(P) No 40/2017 Fin dated 22/03/2017 ഉത്തരവ് പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.


ഇപ്പോള്‍ സ്പാര്‍ക്കില്‍ പേ-റിവിഷന്‍ അരിയര്‍ പ്രോസസ് ചെയ്തു വരുന്നതും 8 ശതമാനം പലിശ നിരക്കു വെച്ചാണ്. ആയത് കൊണ്ട് പലിശ നിരക്കില്‍ മാറ്റം വരുത്തിക്കൊണ്ട് PAY REVISION ARREAR CALCULATOR റിവൈസ് ചെയ്തിട്ടുണ്ട്.

ആരെങ്കിലും അരിയര്‍ റീ-കാല്‍ക്കുലേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സോഫ്റ്റ്‍വെയറിന്‍റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി. 


സോഫ്റ്റ്‍വെയറില്‍ 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ഓരോ മാസങ്ങളിലെയും പ്രീ റിവൈസ്ഡ് സ്കെയിലില്‍ നമ്മള്‍ വാങ്ങിയ ശമ്പളത്തിന്‍റെയും പേ-ഫിക്സ് ചെയ്തതനുസരിച്ച് നമുക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്‍റയും വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. വാങ്ങിയ ശമ്പളത്തിന്‍റെ വിവരം എന്‍റ് ചെയ്യുമ്പോള്‍ നമ്മള്‍ അതത് മാസം വാങ്ങിയതും പിന്നീട് ആ മാസങ്ങളിലെ അരിയര്‍ വല്ലതും വാങ്ങിയിട്ടുണ്ടെങ്കില്‍ അതും കൂടി ചേര്‍ത്താണ് നല്‍കേണ്ടത്.

അത് പോലെ ഒരു മാസത്തില്‍ തന്നെ രണ്ട് തരത്തിലുള്ള ബേസിക് സാലറി വാങ്ങിയിട്ടുണ്ടെങ്കില്‍ ഓരോ ബേസിക് സാലറിയിലും വാങ്ങിച്ച ദിവസങ്ങള്‍ക്കനുസരിച്ച് സാലറി കണക്കാക്കി രണ്ടിന്‍റെയും തുകയാണ് എന്‍റര്‍ ചെയ്യേണ്ടത്.

 ഉദാഹരണമായി 2015 ജനുവരി മാസത്തില്‍ 20/01/2015 വരെ ഒരാളുടെ ബേസിക് 22,920 ഉം 21/01/2015 മുതല്‍ അദ്ദേഹത്തിന്‍റെ ബേസിക് 23,480 ഉം ആണെങ്കില്‍ 2015 ജനുവരി മാസത്തിലെ ബേസിക് സാലറിയുടെ കോളത്തില്‍ 23119 എന്നാണ് ചേര്‍ക്കേണ്ടത്. അതായത് (22920 x 20/31) + (23480 x 11/31) = (14787 + 8332) = 23119. അപ്പോള്‍ റിവൈസ്ഡ് സാലറിയും ഇതു പോലെ കണക്കാക്കിയാണ് എന്‍റര്‍ ചെയ്യേണ്ടത് HRA യില്‍ വ്യത്യാസം വരുന്നുണ്ടെങ്കില്‍ അതും ഈ രീതിയില്‍ തന്നെയാണ് എന്‍റര്‍ ചെയ്യേണ്ടത്. ഡി.എ സ്വമേധയാ കാല്‍ക്കുലേറ്റ് ചെയ്ത് വരും. അതും നേരത്തെ പറഞ്ഞ പോലെ അതത് മാസം വാങ്ങിയതും പിന്നീട് ഡി.എ അരിയറുകള്‍ നല്‍കുമ്പോള്‍ പി.എഫി ല്‍ ലയിപ്പിച്ചതും അടക്കമുള്ള ആകെ ശതമാനമാണ് കാല്‍ക്കുലേറ്റ് ചെയ്യുക.

 ലീവ് സറണ്ടറിന്‍റെ കുടിശ്ശികയും കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ലീവ് സറണ്ടര്‍ 2014-15, 2015-16 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലേത് പ്രത്യേകം പ്രത്യേകമായിട്ടാണ് കണക്കാക്കേണ്ടത്. ഈ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേയും വിവരങ്ങള്‍ക്ക് പ്രത്യേകം തലക്കെട്ടുകള്‍ നല്‍കിയിട്ടുണ്ട്. സറണ്ടര്‍ ചെയ്ത As On Date ലെ ശമ്പളത്തിന്‍റെ വിവരങ്ങള്‍ കൃത്യമായി നല്‍കണം. അതു പോലെ No. of Days Surrendered എന്നതിന് നേരെ യഥാര്‍ത്ഥത്തില്‍ സറണ്ടര്‍ ചെയ്ത ദിവസങ്ങളുടെ എണ്ണമാണ് നല്‍കേണ്ടത്. വെക്കേഷനില്‍ ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണമല്ല.. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സമരങ്ങളില്‍ പങ്കെടുത്ത് ഡയസ് നോണ്‍ ആയിട്ടുണ്ടെങ്കില്‍ ഏത് മാസത്തിലാണോ ഡയസ് നോണ്‍ വന്നത് ആ മാസത്തിലെ ബേസിക്, ഡി.എ തുടങ്ങിയവ അത്രയും തന്നെ കുറച്ച് കാണിച്ചാല്‍ കാല്‍ക്കുലേഷന്‍ കൃത്യമാകും .

Downloads
Download Pay Revision Arrear Calculator (Version 17.01)
Pay Revision Arrear - GO No:46/2016/Fin dated 19/05/2016
Revision of PF Interest - GO(P) No. 11/2017 Find dated 30/01/2017
Revision PR Arrear Interest Rate : GO(P) No 40/2017 Fin dated 22/03/2017

Prepared by Sri .Alrahiman

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992
NVLA News

Start typing and press Enter to search