The system of connecting PAN card and Aadhaar has been established
ആദായനികുതി സമർപ്പിക്കുന്നതിന് അത്യാവശ്യമായ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽവന്നു. ആദായനികുതി വകുപ്പിന്റെ ഇ–ഫയലിങ് വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
ആധാർ ചേർക്കാൻ ആദായനികുതി വകുപ്പിന്റെ ഹോംപേജിൽ പ്രത്യേക ലിങ്കുണ്ട്. https://incometaxindiaefiling.gov.in/ എന്ന വെബ്സൈറ്റ് തുറക്കുമ്പോൾ തന്നെ ആധാർ ചേർക്കാനുള്ള ലിങ്ക് കാണാം. ലിങ്ക് തുറന്നശേഷം പാൻ, ആധാർ നമ്പർ, ആധാറിലെ പേര് എന്നിവ അതതു കോളങ്ങളിൽ രേഖപ്പെടുത്തണം.
ഇതിനായി പ്രത്യേകം ലോഗിൻ ചെയ്യേണ്ടതില്ല. പാൻ കാർഡുള്ള ആർക്കും സൈറ്റിൽ കയറി ആധാറുമായി ബന്ധിപ്പിക്കാം. ജൂലൈ ഒന്നുമുതൽ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കേണ്ടത് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്.
1.PAN നു നേരെ പാന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുക.
2.Aadhaar Number ചേര്‍ക്കുക.
3.Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ പേര് ചേര്‍ക്കുക.
4.Captcha code ചേര്‍ക്കുക.
5."Link ആധാര്‍" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ "Aadhar - PAN linking completed successfully" എന്നു വന്നത് കാണാം.
ആധാർ നമ്പറിലെ പേരും PAN കാർഡിലെ പേരും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു 'One Time Password (OTP)' അയച്ചു കിട്ടും. ഇത് ചേർക്കുന്നതോടെ പേരിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും ലിങ്ക് ചെയ്യാൻ സാധിക്കും. മുമ്പ് നിങ്ങളുടെ ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 'One Time Password (OTP)' ലഭിക്കില്ല.
പേരിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ PAN കാർഡിലെ പേര് അല്ലെങ്കിൽ ആധാർ കാർഡിലെ പേര് തിരുത്തേണ്ടി വരും. PAN കാർഡിലെ പേര് ഓൺലൈൻ ആയും തിരുത്താവുന്നതാണ്. അല്ലെങ്കിൽ പാൻ കാർഡ് എടുത്തു നൽകുന്ന സ്ഥാപനങ്ങൾ വഴിയും ആവാം. ആധാർ നമ്പറിലെ പേരും ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മാറ്റാവുന്നതാണ്.
Click here for online correction in PAN data
Online ആയി പാൻ വിവരങ്ങൾ തിരുത്തുന്നതിന് Application Type കോളത്തിൽ 'Change or Correction in existing PAN data' സെലക്ട് ചെയ്ത് മുന്നോട്ടു പോകുക.
Click here for Online Correction in Aadhaar data
ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങളിൽ Online ആയി മാറ്റം വരുത്താൻ സാധിക്കൂ. അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.
ആധാർ ചേർക്കാൻ ആദായനികുതി വകുപ്പിന്റെ ഹോംപേജിൽ പ്രത്യേക ലിങ്കുണ്ട്. https://incometaxindiaefiling.gov.in/ എന്ന വെബ്സൈറ്റ് തുറക്കുമ്പോൾ തന്നെ ആധാർ ചേർക്കാനുള്ള ലിങ്ക് കാണാം. ലിങ്ക് തുറന്നശേഷം പാൻ, ആധാർ നമ്പർ, ആധാറിലെ പേര് എന്നിവ അതതു കോളങ്ങളിൽ രേഖപ്പെടുത്തണം.
ഇതിനായി പ്രത്യേകം ലോഗിൻ ചെയ്യേണ്ടതില്ല. പാൻ കാർഡുള്ള ആർക്കും സൈറ്റിൽ കയറി ആധാറുമായി ബന്ധിപ്പിക്കാം. ജൂലൈ ഒന്നുമുതൽ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കേണ്ടത് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്.
STEPS
1.PAN നു നേരെ പാന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുക.2.Aadhaar Number ചേര്‍ക്കുക.
3.Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ പേര് ചേര്‍ക്കുക.
4.Captcha code ചേര്‍ക്കുക.
5."Link ആധാര്‍" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ "Aadhar - PAN linking completed successfully" എന്നു വന്നത് കാണാം.
ആധാർ നമ്പറിലെ പേരും PAN കാർഡിലെ പേരും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു 'One Time Password (OTP)' അയച്ചു കിട്ടും. ഇത് ചേർക്കുന്നതോടെ പേരിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും ലിങ്ക് ചെയ്യാൻ സാധിക്കും. മുമ്പ് നിങ്ങളുടെ ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 'One Time Password (OTP)' ലഭിക്കില്ല.
പേരിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ PAN കാർഡിലെ പേര് അല്ലെങ്കിൽ ആധാർ കാർഡിലെ പേര് തിരുത്തേണ്ടി വരും. PAN കാർഡിലെ പേര് ഓൺലൈൻ ആയും തിരുത്താവുന്നതാണ്. അല്ലെങ്കിൽ പാൻ കാർഡ് എടുത്തു നൽകുന്ന സ്ഥാപനങ്ങൾ വഴിയും ആവാം. ആധാർ നമ്പറിലെ പേരും ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മാറ്റാവുന്നതാണ്.
Click here for online correction in PAN data
Online ആയി പാൻ വിവരങ്ങൾ തിരുത്തുന്നതിന് Application Type കോളത്തിൽ 'Change or Correction in existing PAN data' സെലക്ട് ചെയ്ത് മുന്നോട്ടു പോകുക.
Click here for Online Correction in Aadhaar data
ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങളിൽ Online ആയി മാറ്റം വരുത്താൻ സാധിക്കൂ. അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.
Income Tax e-Filing Portal |
Online PAN Application |
To update your Aadhaar card details |
Press release on PAN Aadhaar linkage |