[Latest News][10]

Answer Key
District
Downloads
ED
eFocus
ENGLISH- PLUS TWO
Ernakulam
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Management
member
NVLA News
Office Bearers
physics
Provident Fund
Resources
Scholarship
Softwares
spark
Student
Study Material
Thrissur
Trending Now
 Membership Form

Installing GNU/Khata

സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ അധിഷ്ഠിതമായ (Free and Open Source ) വാണിജ്യനിലവാരത്തിലുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗിനും (ബുക്ക് കീപ്പിംഗിനും ), ഇന്‍വെന്ററി മാനേജ്മെന്റിനും വേണ്ടിയുള്ള ഒരു സോഫ്‌റ്റ്‌വെയറാണ് GNUKhata (ഗ്നു ഖാത്ത). The Digital Freedom foundation (ദി ഡിജിറ്റല്‍ ഫ്രീഡം ഫൗണ്ടേഷന്‍) എന്ന സംഘടനയാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

 www.gnukhata.in എന്ന സൈറ്റില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇന്‍സ്‌റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

പ്ലസ് 2 അക്കൗണ്ടന്‍സി പാര്‍ട്ട് 2 വിഭാഗത്തിലെ കമ്പ്യൂട്ടറൈസ്‌ഡ് അക്കൗണ്ടന്‍സിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും GNU/Khata സേഫ്‌റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി ചെയ്യാന്‍ സാധിക്കും.

Installing GNU/Khata


www.gnukhata.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത GNUKhataOfflineInstaller_Ver4.0_Updates.tar.gz ഫയല്‍ എക്‌സ്ട്രാക്‌ട് ചെയ്യുക.

(Right click on the file --> Extract Here) അല്പസമയത്തിനകം പ്രത്യക്ഷപ്പെടുന്ന GNUKhataOfflineInstaller ഫോള്‍ഡര്‍ തുറന്ന് install.sh പ്രവര്‍ത്തിപ്പിക്കുക. (Open GNUKhataOfflineInstaller folder --> Double click on install.sh --> Run in Terminal --> Tick on (I reead and accept the terms) --> OK --> തുറന്നുവരുന്ന ടെര്‍മിനലില്‍ കമ്പ്യൂട്ടറിന്റെ admin പാസ്സ്‌വേര്‍ഡ് നല്‍കുക. അല്പസമയത്തിനകം ഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയാകും.

ഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ Applications --> Office --> GNUKhata എന്ന ക്രമത്തില്‍ സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം.

സേഫ്‌റ്റ‌വെയര്‍ ശരിയായ രീതിയില്‍ തുറന്നുവരുന്നില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന രണ്ട് കമാന്റുകള്‍ ടെര്‍മിനലില്‍ നല്‍കേണ്ടതാണ്.

1. sudo /opt/lampp/lampp stop 2. sudo service docker restart

( Applications --> Accessories --> Terminal എന്ന ക്രമത്തിലോ ഡസ്‌ക്ടോപ്പിലെ ഒഴിഞ്ഞ സ്ഥലത്തോ Right click --> Open in Terminal എന്ന ക്രമത്തിലോ ടെര്‍മിനല്‍ ജാലകം തുറന്ന് ഒന്നാമത്തെ കമാന്റ് sudo /opt/lampp/lampp stop നല്‍കി കീബോര്‍ഡില്‍ Enter കീ പ്രസ്സ് ചെയ്യേണ്ടതാണ്. അപ്പോള്‍ കമ്പ്യൂട്ടറിന്റെ admin പാസ്സ്‌വേര്‍ഡ് നല്‍കുന്നതിനുവേണ്ടിയുള്ള നിര്‍ദേശം വരും. പാസ്സ്‌വേര്‍ഡ് നല്‍കി Enter കീ പ്രസ്സ് ചെയ്യുന്നതോടെ രണ്ടാമത്തെ കമാന്റ് നല്‍കുന്നതിനു വേണ്ടി ടെര്‍മിനല്‍ ജാലകം സജ്ജമാകും. രണ്ടാമത്തെ കമാന്റ് sudo service docker restart നല്‍കി കീബോര്‍ഡില്‍ Enter കീ പ്രസ്സ് ചെയ്യുക)

തുടര്‍ന്ന് GNUKhata (Applications --> Office --> GNUKhata) സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം. തുറന്നുവന്നിരിക്കുന്ന ജാലകം നിരീക്ഷിക്കുക


ടൈറ്റില്‍ ബാറും രണ്ടു പാനലുകളും കാണാന്‍ സാധിക്കും. ടൈറ്റില്‍ ബാറിന്റെ ഇടതു വശത്ത് GNUKhata v4.0 എന്നും, വലത് വശത്ത് Create Organisation, Language എന്നീ മെനുകളും (ബട്ടണുകളും) കാണാന്‍ സാധിക്കും. ഇംഗ്ലീഷ്, മറാഠി, മലയാളം എന്നീ ഭാഷകള്‍ ഇപ്പോള്‍ ഇതിലുണ്ട്. താഴെയുള്ള ഒന്നാമത്തെ പാനലില്‍ GNUKhata സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള ഒരു ലഘു വിവരണവും രണ്ടാമത്തെ പാനലില്‍ Create Organisation എന്ന വിഭാഗവും കാണാം.

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992
NVLA News

Start typing and press Enter to search