[Latest News][10]

Answer Key
District
Downloads
ED
eFocus
ENGLISH- PLUS TWO
Ernakulam
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Management
member
NVLA News
Office Bearers
physics
Provident Fund
Resources
Scholarship
Softwares
spark
Student
Study Material
Thrissur
Trending Now
 Membership Form

SAMAGRA- QUESTION POOL


പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ Resource Portal -സമഗ്രയില്‍ എല്ലാ അദ്ധ്യാപകരും അവരവരുടെ വിഷയത്തില്‍ നിന്നും കുറഞ്ഞത്‌ ഒരു ചോദ്യമെങ്കിലും തയ്യാറാക്കി, സ്കൂള്‍ സബ്ജക്ട് കൌണ്‍സിലില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മെച്ചപ്പെടുത്തലുകളോടെ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്.

SAMAGRA- QUESTION POOL ചോദ്യശേഖരം ഇതില്‍ ചോദ്യങ്ങള്‍ നിറയ്ക്കുക എന്നത് ഓരോ അദ്ധ്യാപകന്‍റെയും കടമയാണ് . ഇതിലേക്ക് ചോദ്യങ്ങള്‍ എങ്ങനെ അപ്‌ലോഡ്‌ ചെയ്യാം.

ആദ്യമായി ലോഗിന്‍ ചെയ്യുക.

 (സമഗ്രയില്‍ അംഗത്വം എടുക്കുന്ന വിധം)സമഗ്രയുടെ ഡാഷ് ബോര്‍ഡില്‍ ലഭ്യമായ QUESTION POOL എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക


തുറന്നു വരുന്ന ജാലകത്തില്‍ രണ്ട് ഓപ്ഷന്‍ കാണാം Add Question /View Questions ഇതില്‍ Add Question എന്നതില്‍ ക്ലിക്ക് ചെയ്യുക.


Medium,Course ,Subject, Chapter/Unit |Topic/Lessons എന്നത് പ്രധാന്യമുള്ളതല്ല .അടുത്തതായി Question ചേര്‍ക്കുക എന്നതാണ് ചെയ്യേണ്ടത്.

Question എന്ന ഫീല്‍ഡില്‍ Add Question in first Language എന്നും Add Question in English എന്നീ രണ്ട് ഫീല്‍ഡുകള്‍ കാണാം. ലാംഗ്വേജ് അല്ലാതെ മറ്റ് വിഷയങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചേര്‍ക്കുമ്പോൾ മാതൃ ഭാഷയിലും ഇംഗ്ലീഷ് മീഡിയത്തിനും ആവശ്യമായ ചോദ്യങ്ങള്‍ നമ്മുക്ക് നല്‍കാം.
അതിനായി മാതൃ ഭാഷയില്‍ കൊടുക്കേണ്ടത് First language എന്ന ഫീല്‍ഡിലും ഇംഗ്ലീഷ് മീഡിയത്തിന്add question in english എന്ന ഫീല്‍ഡിലും നല്‍കണം ചോദ്യങ്ങള്‍ നേരിട്ട് ടൈപ്പ് ചെയ്യുകയോ നാം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചോദ്യങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുകയോ ചെയ്യാം

Answer Key ഇതു പോലെ തന്നെ ടൈപ്പ് ചെയ്യുകയോ/കോപ്പി പേസ്റ്റ് ചെയ്യുകയോ ചെയ്യാം.

തുടര്‍ന്ന് ഈ ചോദ്യങ്ങള്‍ കൊണ്ട് നാം ഉദേശിക്കുന്ന Learning Outcome(പഠന ഫലം)ഈ ഫീല്‍ഡില്‍ ടൈപ്പ് ചെയ്ത് നല്‍കുക നമ്മുടെ ചോദ്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എന്തെങ്കില്‍ കൊടുക്കണമെങ്കില്‍ Upload image [jpg,jpeg] എന്ന ഫീല്‍ഡില്‍ ബ്രൌസ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ചിത്രങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് അത് കണ്ടെത്തി ക്ലിക്ക് ചെയ്ത് ഓപ്പണ്‍ എന്ന ബട്ടണ്‍ പ്രസ്സ് ചെയ്യുക.

അതിന്ശേഷം Form of Question സെലക്ട്‌ ചെയ്ത് കൊടുക്കുക. (objective/short Answer /Very Short Answer /Essay)തുടര്‍ന്ന് സ്കോര്‍ എന്ന മെനുവില്‍ നമ്മള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്കോര്‍ സെലക്ട്‌ ചെയ്ത് നല്‍ക്കുക.

ഈ ചോദ്യം കുട്ടിക്ക് എത്ര സമയമാണോ ആവശ്യം എന്നത് മിനിറ്റില്‍ Time (in Minutes) എന്ന ഫീല്‍ഡില്‍ നല്‍ക്കുക തുടര്‍ന്ന് അക്കാഡമിക് ഇയര്‍ സെലക്ട്‌ ചെയ്യുക(2017-18). നമ്മുടെ Question പൂര്‍ത്തിയായി കഴിഞ്ഞു . തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യുക . Question Saved/Updated Successfully എന്ന മെസ്സേജ് കാണാന്‍ കഴിയും


നാം കൊടുത്ത ചോദ്യം നമുക്ക് കാണാന്‍ കഴിയും അതിന് View Questions എന്ന ബട്ടണ്‍ പ്രസ്സ് ചെയ്യുക തുടര്‍ന്ന് Medium |Course |Subject |Chapter |എന്നിവ സെലക്ട്‌ ചെയ്താല്‍ നമ്മള്‍ നല്‍കിയ ചോദ്യം അവിടെ കാണാന്‍ കഴിയും.



എഡിറ്റ്‌ ചെയ്യണമെങ്കില്‍ എഡിറ്റ്‌ ചെയ്യാം /ഡിലീറ്റ് ചെയ്യണമെങ്കില്‍ ഡിലീറ്റ് ചെയ്യാം. more എന്ന ബട്ടണ്‍ പ്രസ്സ് ചെയ്താല്‍ ഈ ചോദ്യത്തിന്‍റെ മറ്റ് ഭാഗങ്ങള്‍ കാണുവാന്‍ വേണ്ടി ഉപയോഗിക്കാം Learning Outcome/Answer Hint /Score എന്നിവയും അറിയാന്‍ കഴിയും. ഈ ചോദ്യ ബാങ്കിലേക്ക് എത്ര ചോദ്യങ്ങള്‍ വേണമെങ്കിലും അധ്യാപകര്‍ക്ക് നല്‍കാന്‍ കഴിയുന്നതാണ്. ഈ ചോദ്യങ്ങള്‍ ഉപയോഗിച്ച് നമ്മുക്ക് യുണിറ്റ്‌ ടെസ്റ്റുകള്‍ നടത്താം. നമുക്ക് ആവശ്യമുള്ളവ സെലക്ട്‌ ചെയ്ത് മറ്റൊരു Templateലേക്ക് മാറ്റി പരീക്ഷകള്‍ നടത്താന്‍ കഴിയും.


Samagra E-Resourse Portal-User Manual
Samagra E-Resourse Portal
How to Signup in Samagra Portal
Samagra Question Pool-User Guide
Samagra Question Pool Video Tutorial-Download
Samagra Question Pool-Video Tutorial-Play

Samagra Uploading Questions -DPI Directions dtd 17/08/2017

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992
NVLA News

Start typing and press Enter to search