വി.എച്ച്.എസ്.ഇ പൊതു പരീക്ഷ: ഗ്യാപ് ഫിൽ ചെയ്യാനുള്ള നീക്കം അനുവദിക്കില്ല - എൻ.വി.എൽ.എ
വി.എച്ച്.എസ്.ഇ പൊതു പരീക്ഷ: ഗ്യാപ് ഫിൽ ചെയ്യാനുള്ള നീക്കം അനുവദിക്കില്ല - എൻ.വി.എൽ.എ
ഹയർ സെക്കന്ററി പരീക്ഷാ ടൈംടേബിൾ പുറത്തു വന്നു കഴിഞ്ഞു. ഇനി വി.എച്ച്.എസ്.ഇ യുടെ ഊഴമാണ്. വി.എച്ച്.എസ്.ഇ യിൽ പരീക്ഷാ ടൈംടേബിൾ തയ്യാറാക്കുമ്പോൾ മുൻ വർഷങ്ങളിൽ ചെയ്ത പോലെ വൊക്കേഷണൽ വിഷയങ്ങളുടെ പരീക്ഷ നോൺ വൊക്കേഷണൽ വിഷയങ്ങളുടെ ഇടയിലുള്ള ഇടവേളകളിൽ കുത്തിനിറയ്ക്കാനുള്ള ശ്രമത്തെ ശക്തമായി ചെറുക്കുമെന്ന് നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഇരട്ട മൂല്യനിർണ്ണയമുള്ള വിഷയങ്ങളുടെ പരീക്ഷയ്ക്ക് മുന്നേ VT, ED എന്നീ വിഷയങ്ങളുടെ പരീക്ഷ ഉൾക്കൊള്ളിക്കുക വഴി മുൻ വർഷങ്ങളിൽ Hടട വിദ്യാർത്ഥികളെ അപേക്ഷിച്ച് VHSE വിദ്യാർത്ഥികൾക്ക് ചില നോൺ വൊക്കേഷണൽ വിഷയങ്ങൾക്ക് തയ്യാറെടുപ്പ് ദിനങ്ങൾ കുറവായിരുന്നു. ഇത് ഇനി അനുവദിക്കാൻ കഴിയില്ല. VHSE വിദ്യാർത്ഥികളുടെ ഉപരിപഠന പ്രവേശനത്തിനു, പ്രത്യേകിച്ച് ഡിഗ്രി പ്രവേശനത്തിനു പരിഗണിക്കുന്ന ഇംഗ്ലീഷ്, പാർട്ട് മൂന്നിലെ വിഷയങ്ങൾ എന്നിവയ്ക്ക് മുന്നിലെ തയ്യാറെടുപ്പ് ദിനങ്ങൾ ഇല്ലാതാക്കാൻ അനുവദിക്കില്ല. VHSE കുട്ടിയെ രണ്ടാം കിട പൗരൻമാരാക്കാൻ അനുവദിക്കില്ല. HSE കുട്ടിക്ക് കിട്ടുന്ന അതേ അളവിൽ VHSE കുട്ടിക്കും പരീക്ഷാ തയ്യാറെടുപ്പ് ദിനങ്ങൾ കിട്ടണം. HSE യിൽ സെക്കന്റ് ലാംഗ്വേജ് പരീക്ഷ നടക്കുന്ന ദിവസം, മാർച്ച് 27 നു ശേഷമുള്ള ഏതെങ്കിലും ഒരു ദിവസം - എന്നിങ്ങനെ രണ്ടു ദിവസങ്ങൾ കണ്ടെത്തി VT, ED പരീക്ഷകൾ നടത്താൻ വകുപ്പ് തയ്യാറാകണം. അതിനുള്ള നിർദ്ദേശം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. അല്ലാത്ത പക്ഷം ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവയെ സമീപിക്കാൻ സംഘടന തീരുമാനിച്ചിരിക്കുന്നു. കൂടാതെ ഈ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് VHSE വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ബോധവൽക്കരണ പ്രചാരണം നടത്തും. VHSE വിദ്യാർത്ഥിക്ക് സ്വഭാവിക നീതി നിഷേധിക്കുന്ന ഇത്തരം നടപടികളിൽ നിന്നും വകുപ്പ് പിൻമാറണമെന്ന് എൻ.വി.എൽ.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
നോൺ വൊക്കേഷണൽ സംസ്ഥാന സമിതിക്കു വേണ്ടി,
ഷാജി പാരിപ്പള്ളി
ചെയർമാൻ
എസ്.ശശികുമാർ
പ്രസിഡന്റ്
പി ടി ശ്രീകുമാർ
ജനറൽ സെക്രട്ടറി