കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനത്തിൽ എല്ലാ നോൺ വൊക്കേഷണൽ അധ്യാപകരും പങ്കാളികളാകണം
പ്രിയപ്പട്ടവരെ
നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്ന വിവരം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. ചികിത്സാ സഹായ വിതരണം, സ്കോളർഷിപ്പ് വിതരണം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങളുമായി ഈ അധ്യാപക കൂട്ടായ്മ സ്തുത്യർഹമായ നിലയിൽ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ഒരു വർഷത്തെ വിവിധ പ്രവർത്തനങ്ങളിൽ ചിലത് നിങ്ങളുടെ അറിവിലേക്ക് പങ്കുവെയ്ക്കുന്നു.
22/11/2017ൽ കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച്, മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി, മുൻ മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് രോഗബാധിതരായ - നോൺ വൊക്കേഷണൽ .അധ്യാപകർക്കും, വി.എച്ച്.എസ്.ഇ യിലെ കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും - ഉള്ള ചികിത്സാ സഹായം വിതരണം ചെയ്തു. കൂടാതെ NEET, IIT തുടങ്ങിയ വിവിധ പ്രവേശന പരീക്ഷകളിൽ വിജയം വരിച്ച നോൺ വൊക്കേഷണൽ അധ്യാപകരുടെ മക്കൾക്കുള്ള സ്കോളർഷിപ്പും പ്രസ്തുത ചടങ്ങിൽ വിതരണം ചെയ്തു. 1.85 ലക്ഷം രൂപയാണ് സംസ്ഥാന സമ്മേളനത്തിൽ വച്ച് കനിവ് ട്രസ്റ്റ് വിതരണം ചെയ്തത്.
10/2/2018ൽ തൃശൂരിൽ നടന്ന അധ്യാപക കൺവൻഷനിൽ വച്ച് ബഹു. കൃഷിമന്ത്രി ശ്രീ.വി.എസ്. സുനിൽ കുമാർ Rs. 45000/- വിതരണം ചെയ്തു. VHSE കുട്ടികളുടെ രോഗബാധിതരായ മാതാപിതാക്കൾ (4 പേർ), NV അധ്യാപകരുടെ മക്കൾക്ക് സ്കോളർഷിപ്പ് (2 പേർ) എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
ആലുവയിൽ വച്ച് നടന്ന അധ്യാപക കൺവൻഷനിൽ എം.എൽ.എ മാരായ ശ്രീ എൽദോസ് കുന്നപ്പള്ളി, ശ്രീ. അൻവർ സാദത്ത് എന്നിവർ ചേർന്ന് സ്കോളർഷിപ്പ്, ചികിത്സാ സഹായം എന്നീ ഇനത്തിൽ Rs.20000/- വിതരണം ചെയ്തു.
2018 ജൂൺ മാസത്തിൽ കൊല്ലത്ത് വച്ച് നടന്ന കനിവ് ട്രസ്റ്റിന്റെ യോഗത്തിൽ ബഹു.എം.പി.ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ ക്യാൻസർ രോഗബാധിതനായ നോൺ വൊക്കേഷണൽ അധ്യാപകന് ചികിത്സാ സഹായമായി Rs. 30000/- വിതരണം ചെയ്തു.
പ്രവർത്തന മികവിൽ മുൻനിരയിൽ നിൽക്കുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനത്തിൽ എല്ലാ നോൺ വൊക്കേഷണൽ അധ്യാപകരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. ട്രസ്റ്റിൽ അംഗങ്ങളല്ലാത്ത എല്ലാ നോൺ വൊക്കേഷണൽ അധ്യാപകരും അടിയന്തരമായി അംഗത്വമെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഷാജി പാരിപ്പള്ളി
ചെയർമാൻ
പി.കെ.റോയ്
സെക്രട്ടറി