Membership Form

വി.എച്ച്.എസ്.ഇ. അധ്യാപകരെ സംരക്ഷിക്കും -മന്ത്രി

തൃശ്ശൂർ: ദേശീയ തൊഴിൽനൈപുണി പദ്ധതി നടപ്പാക്കുമ്പോൾ കേരളത്തിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് തൊഴിൽസംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. വി.എച്ച്.എസ്.ഇ. നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് എസ്. ശശികുമാർ അധ്യക്ഷത വഹിച്ചു. കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായധനവിതരണം തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷാജി പാരിപ്പള്ളി, ജനറൽ സെക്രട്ടറി പി.ടി. ശ്രീകുമാർ, പി.കെ. റോയി, കെ. ഗോപകുമാർ, പി.വി. ജോൺസൺ, സൈമൺ ജോസ്, എം. ഗീത, പി.പി. സജിത്ത്, ടി.എം. യാക്കോബ് എന്നിവർ പ്രസംഗിച്ചു.

Start typing and press Enter to search