Income Tax -Major economic changes after april 1

ആദായ നികുതിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി മാറ്റങ്ങളാണ് ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരുന്നത്. 10 ബാങ്കുകൾ ലയിച്ച് നാലെണ്ണം ആകുന്നതിന് പുറമേയാണ് ഈ മാറ്റങ്ങൾ വരുന്നത്. നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ ഡിസ്‌പോസിബിള്‍ ഇന്‍കം കുറഞ്ഞ കാലമായതിനാല്‍ ഇക്കാര്യത്തിൽ അധിക ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഏപ്രില്‍ ഒന്നിന് ശേഷം സാധാരണക്കാരെ ബാധിക്കുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്.
1. പുതിയ നികുതി സമ്പ്രദായം
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി ഘടന ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. അതേസമയം നിലവിലുണ്ടായിരുന്ന രീതി തുടരുകയും ചെയ്യും. നികുതിദായകര്‍ക്ക് അവരുടെ താൽപര്യമനുസരിച്ച്,നിക്ഷേപ രീതിയനുസരിച്ച് ഇവിടെ തിരഞ്ഞെടുപ്പ് നടത്താം. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അറിയിപ്പ് അനുസരിച്ച് പഴയതും പുതിയതുമായ രീതികള്‍ ഒരോ വര്‍ഷത്തേയും നിക്ഷേപവും നേട്ടവും നോക്കി നികുതി ദായകന് അവലംബിക്കാവുന്നതാണ്. ഭവന വായ്പാ പലിശ, മുതല്‍, എല്‍ ഐ സി, മ്യൂച്ച്വല്‍ ഫണ്ട് പോലുളള നികുതി സംരക്ഷണ ഉപാധികള്‍ക്ക് കിഴിവുകളും നികുതി ഒഴിവുകളും ലഭിക്കുന്നതാണ് പഴയ രീതി.എന്നാല്‍ 80 സി അടക്കമുള്ള ചട്ടങ്ങളുടെ പരിധിയിലുള്ള ഇത്തരം നിക്ഷേപങ്ങള്‍ക്ക് യാതൊരു വിധ ഒഴിവുകളും പരിഗണിക്കാത്തതാണ് പുതിയ നികുതി സമ്പ്രദായം. അതേസമയം ഇവിടെ ഒരോ സ്ലാബിനും കുറഞ്ഞ നികുതിയെ അടയ്‌ക്കേണ്ടതുള്ളു. അതുകൊണ്ട് വ്യക്തികള്‍ അവരുടെ വരുമാനം, നിക്ഷേപം ഇങ്ങനെ പല ഘടകങ്ങള്‍ വിലയിരുത്തി വേണം തിരഞ്ഞെടുപ്പ് നടത്താന്‍.അഞ്ച് ലക്ഷം വരെയുളള വരുമാനത്തിന് നികുതിയില്ല. 5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനമാണ് നികുതി. 7.5 മുതല്‍ 10 ലക്ഷം വരെ 15 ശതമാനവും 10 മുതല്‍ 12.5 ലക്ഷം വരെ 20 ശതമാനവും 12.5 മുതല്‍ 15 വരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ 30 ശതമാനവും- ഇങ്ങനെയാണ് പുതിയ നികുതി സ്ലാബ്. ഒഴിവുകളും കിഴിവുകളും വേണ്ട എന്നുള്ളവര്‍ക്ക് ഇത് തിരഞ്ഞെടുക്കാം.