ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം -നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസ്സോസിയേഷൻ.
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സമയബന്ധിതമായി ലഭിക്കേണ്ട DA, ശമ്പള പരിഷ്‌ക്കരണം, ലീവ് സറണ്ടർ എന്നിവ മരവിപ്പിച്ച് ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുകയും അത് തിരികെ നൽകുന്നതിനുള്ള ബാധ്യത അടുത്ത സർക്കാരിൽ കെട്ടി വക്കുകയും ചെയ്ത് വീണ്ടും ആറ് മാസം കൂടി ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആറ് മാസമായി ജീവനക്കാരുടെ ലോണുകൾ പലതും മുടങ്ങിയിരിക്കയാണ്. സർക്കാർ നടപടി ധാർഷ്ഠവും ജനാധിപത്യവിരുദ്ധവുമാണെന്നും ജീവനക്കാരെയും, അദ്ധ്യാപകരെയും വെല്ലുവിളിക്കുന്ന സർക്കാർ സമരം ക്ഷണിച്ചു വരുത്തുകയാണെന്നും വൊക്കേഷണൽ ഹയർ സെക്കണ്ടറി നോൺ വൊക്കേഷണൽ ലക്ച്ചറേഴ്സ് അസോസിയേഷൻ ആരോപിച്ചു.
സർക്കാരിൻ്റെ പിടിപ്പുകേടിൻ്റെയും ഭരണപരാജയത്തിലേക്ക് ഭാരം സാധാരണക്കാരായ ജനങ്ങളുടെയും ജീവനക്കാരുടെയും മേൽ അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിച്ച് പിടിച്ചെടുത്ത ശമ്പളം ഉടൻ വിതരണം ചെയ്യാനുള്ള തീരുമാനമുണ്ടാകണ മെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
'സംസ്ഥാന പ്രസിഡൻ്റ് വൈ. യാക്കൂബ് അദ്ധ്യക്ഷത വഹിച്ചു. ഷാജി പാരിപ്പള്ളി, പി.ടി.ശ്രീകുമാർ ,റോജി പോൾ ഡാനിയേൽ/എബ്രഹാം എം.ജോർജ് എന്നിവർ പ്രസംഗിച്ചു.