Latest News10Answer Key
 Membership Form

ഡിഎ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണം. എൻ വി എൽ എ


ഡിഎ കുടിശിക ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയെങ്കിലും ധൂർത്തിന് ഒരു കുറവുമില്ലായെന്നു എൻവി എൽ എ ചെയർമാൻ ശ്രീ ഷാജി പാരിപ്പള്ളി പറഞ്ഞു. നോൺ വൊക്കേഷണൽ ലക്ച്ചറേൾസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ തൃശ്ശൂർ എലൈറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരമായി അധ്യാപകർക്ക് ലഭിക്കേണ്ട കുടിശികകൾ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സജിത്ത് പി പി അധ്യക്ഷത വഹിച്ച യോഗത്തിൽ റോജി പോൾ ഡാനിയൽ, ഗോപകുമാർ കെ, ഗീർവർഗീസ് സി.റ്റി, സൈമൺ ജോസ്, സജീവ് ആർ, ജോൺസൺ പി വി, ഡോ. സന്തോഷ് കുമാർ, ഗീത എം എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സൈമൺ ജോസ് (സംസ്ഥാന വൈസ് പ്രസിഡന്റ്) സുജീഷ് കെ തോമസ് (സംസ്ഥാന സെക്രട്ടറി) സജിത്ത് പി പി (ജില്ലാ പ്രസിഡണ്ട് ) നവീൻ കുമാർ കെ ( ജില്ലാ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വിരമിക്കുന്ന ഒമ്പത് നോൺ വൊക്കേഷണൽ അധ്യാപകർക്ക് യാത്രയപ്പും ഉപഹാരവും നൽകി.

Start typing and press Enter to search