Membership Form

വി.എച്ച്.എസ്.ഇ. - ഹയർ സെക്കൻഡറി ഏകീകരണം വേഗത്തിലാക്കും -മന്ത്രി രാജൻ

ഖാദർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വി.എച്ച്.എസ്.ഇ. ഹയർ സെക്കൻഡറി ഏകീകരണം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


 പ്രസിഡന്റ് റോജി പോൾ ഡാനിയൽ അധ്യക്ഷനായി. യാത്രയയപ്പുസമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷാജി പാരിപ്പള്ളി, ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയറക്ടർ പി. നവീന, സി.ടി. ഗീവർഗീസ്, പോരുവഴി ശ്രീകുമാർ, ആർ. സജീവ്, എൻ. സൈമൺ ജോസ്, കെ. നവീൻകുമാർ തുടങ്ങിയവർ സംസാരിച്ചു.

Start typing and press Enter to search