വിഎച്ച്എസ്ഇ വിദ്യാഭ്യാസം അട്ടിമറിക്കുന്നു: എംപി
മികച്ച ലക്ഷ്യത്തോടുകൂടി രാജ്യം മുഴുവൻ നടപ്പാക്കിയ ദേശീയ തൊഴിൽ നൈപുണ്യ പദ്ധതി കേരളത്തിൽ അട്ടിമറിക്കപ്പെതായി ടി.എൻ. പ്രതാപൻ എംപി. വിഎച്ച്എസ്ഇ നോൺ വൊക്കേഷണൽ ലക്ചറേ ഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹയർസെക്കൻഡറി മേഖലയിൽ എല്ലാ കുട്ടികൾക്കും ലഭ്യമാകേണ്ട തൊഴിൽ വിഎച്ച്എസ്ഇ യിലെ 389 സ്കൂളുകളിലെ കുട്ടികൾക്കു മാത്രമായി പരിമിതപ്പെടുത്തി. ഹയർ സെക്കൻഡറിയിലെ എല്ലാ കുട്ടികൾക്കും തൊഴിൽ പരിചയം നൽകിയതായി കേന്ദ്രസർക്കാരിൽ തെറ്റായ റിപ്പോർട്ട് നൽകി പദ്ധതി അട്ടിമറിക്കുകയാണു ചെയ്യുന്നതെന്നും കാലികമായ മാറ്റങ്ങളും കൃത്യമായ സിലബസും കേരളത്തിന് യോജിക്കുന്ന കോഴ്സുകളും നടപ്പാക്കി വിഎച്ച്എസ്ഇ മേഖലയെ ശക്തിപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പദ്ധതിയിൽ വരുത്തിയ അട്ടിമറിക്കെതിരെ പാർലമെന്റിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് സമിതിയിൽ പരാതി ഉന്നയിക്കുമെന്നും പറഞ്ഞു.
കാലികമായ മാറ്റങ്ങളും കൃത്യമായ സിലബസും കേരളത്തിനു യോജിക്കുന്ന കോഴ്സുകളും നടപ്പാക്കി വിഎച്ച്എസ്ഇ മേഖലയെ ശക്തിപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എൻ.സൈമൺ ജോസ് അധ്യക്ഷത വഹിച്ചു. കെ നവീൻ കുമാർ, ചെയർമാൻ ഷാജി പാരിപ്പള്ളി, ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, റോജി പോൾ ഡാനിയൽ, സി.ടി. ഗീവർഗീസ്, പി.ടി. ശ്രീകുമാർ, ആർ സജീവ്,സുജീഷ് കെ.തോമസ്, എം. ഗീത, പി.വി. ജോൺസൺ, പി.പി. സജിത്ത് എന്നിവർ പ്രസംഗിച്ചു.