സംസ്ഥാന കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
ഐതിഹാസികമായ ഇന്നത്തെ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും
സംസ്ഥാന കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ.....
കുറഞ്ഞ സമയത്തിനുള്ളിൽ തീരുമാനിക്കുകയും തീരുമാനം നടപ്പാക്കുവാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ജില്ലാ കമ്മിറ്റികളെയും അധ്യാപകരെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. കാരണം, പ്രതിപക്ഷ, ഭരണ സംഘടനകളും നമ്മെക്കാൾ അംഗബലമുള്ള ഹയർ സെക്കൻഡറി സംഘടനകളും മാറി നിന്നപ്പോഴും അധ്യാപക സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ജീവനക്കാരുടെയും വക്താക്കളായി മാറുവാൻ നമ്മളെ സഹായിച്ച മുഴുവൻ സംഘടനാ അംഗങ്ങളെയും അഭിവാദ്യം ചെയ്യുന്നു....,...........
സ്വന്തം ജില്ലകളിൽ പരിപാടികൾ ഏറ്റെടുക്കുവാൻ സന്നദ്ധമായ നേതാക്കന്മാരെയും മറ്റു ജില്ലകളിൽ പങ്കെടുക്കുവാൻ സന്നദ്ധത കാണിച്ച അധ്യാപക സുഹൃത്തുക്കളെയും നന്ദിപൂർവ്വം സ്മരിക്കുന്നു.
ഇതുപോലെയുള്ള അനിവാര്യ ഘട്ടങ്ങളിൽ ഇനിയും നമുക്ക് മുന്നേറുവാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് വിലപ്പെട്ട സമയം കണ്ടെത്തി സമരത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി...