ശമ്പളം പരിഷ്‌കരിച്ചപ്പോള്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും ആനുപാതിക വര്‍ധനയുണ്ടായില്ലെന്ന് ആക്ഷേപം. മുമ്പ് സമാന സ്‌കെയിലിലുണ്ടായിരുന്നവരേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ശമ്പളം പുതുക്കിയതെന്നാണ് മുഖ്യപരാതി. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്ലസ്ടുവിലേയും വിഎച്ച്എസ്ഇ നോണ്‍ വൊക്കേഷണല്‍ വിഭാഗത്തിലേയും സീനിയര്‍ അധ്യാപകര്‍ക്കും മുമ്പ് ഒരേ നിരക്കിലായിരുന്നു ശമ്പളം. 11,070-18,450 സ്‌കെയിലില്‍ ശമ്പളം പുതുക്കിയപ്പോള്‍ സീനിയര്‍ അധ്യാപകര്‍ക്ക് 19,240-32,110 ഉം, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് 20,740-33,680 ഉം ആയി. മാത്രമല്ല, കൂടുതല്‍ വര്‍ഷം സര്‍വീസുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ കുറയുന്ന സ്ഥിതിയുമുണ്ട്. 20 വര്‍ഷം സര്‍വീസുള്ളയാള്‍ക്ക് 37,036 രൂപയാണ് പുതിയ സ്‌കെയില്‍ പ്രകാരം ലഭിക്കേണ്ടത്. എന്നാല്‍, പുതിയ സ്‌കെയിലിലെ ഉയര്‍ന്ന പരിധി 32,110 രൂപയാണ്. ശമ്പള സ്‌കെയിലിലെ പരിധി ഉയര്‍ത്താതെ ഈ അപാകം പരിഹരിക്കാനാവില്ല. കേന്ദ്രനിരക്കിലെ സമാന തസ്തികയ്ക്ക് 7,000 രൂപയുടെ കുറവാണ് ഹയര്‍ സെക്കന്‍ഡറി-വിഎച്ച്എസ്ഇ. അധ്യാപകര്‍ക്കുള്ളത്. പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് കോളേജിലേതിന് സമാനമായി മൂന്ന് അധിക ഇന്‍ക്രിമെന്റ് നല്‍കണമെന്ന ആവശ്യവും ശമ്പളപരിഷ്‌കരണ കമ്മീഷന്‍ പരിഗണിച്ചില്ല. പി.എച്ച്.ഡി. ഉള്ളവര്‍ക്ക് 500 രൂപ അലവന്‍സ് നല്‍കാനാണ് ശുപാര്‍ശ.

Year Plan 2009-2010

4:53 PM by Non Voctional Lectures Association ; 0 comments;


Bookmark in Network Share/Save/Bookmark Print this post

0 Responses to Year Plan 2009-2010

= Leave a Reply



Footnotes

Grab NVLA Kerala Button
All links to this shopping blog are very much appreciated. Click here to choose your button.

NVL Association on Twitter

Go To Our Fourm - Kerala Teachers