വേതന പുനര്‍നിര്‍ണയം വിഎച്ച്എസ്ഇ ജിഎഫ്സി അധ്യാപകര്‍ക്ക് ഇരുട്ടടി
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജിഎഫ്സി അധ്യാപകരില്‍ ആഴ്ചയില്‍ ആറ് പീരിയഡ് ക്ലാസില്ലാത്തവര്‍ക്ക് 3500 രൂപ നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.
കഴിഞ്ഞമാസം വരെ ജൂനിയര്‍ സ്കെയിലില്‍ 14,910 രൂപയും മറ്റാനുകൂല്യങ്ങളും നല്‍കിയിരുന്ന അധ്യാപകര്‍ക്കാണ് ഇനി മുതല്‍ 3500 രൂപ നിശ്ചിത തുകയായി നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശമെത്തിയിട്ടുള്ളത്. ഈ നിര്‍ദേശം സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ വിഎച്ച്എസ്ഇകളില്‍ ജോലി ചെയ്യുന്ന 212 അധ്യാപകരെ ബാധി ക്കും.
സര്‍ക്കാര്‍ മേഖലയില്‍ 160-ഉം എയ്ഡഡ് മേഖലയില്‍ 52-ഉം അധ്യാപകര്‍ക്കാണു പുതിയ നിര്‍ദേശം ഇരുട്ടടിയാകുന്നത്. സംസ്ഥാനത്ത് 246 വിഎച്ച്എസ്ഇകളില്‍ ജനറല്‍ ഫൗണ്േടഷന്‍ കോഴ്സ് (ജിഎഫ്സി) അധ്യാപകരുണ്െടങ്കിലും ഇവരില്‍ 34 പേര്‍ക്ക് ആഴ്ചയില്‍ ആറ് പീരിയഡിലധികം ജോലിയുണ്െടന്നതിനാല്‍ ഇവരെ പുതിയ നിര്‍ദേശം ബാധിക്കില്ല.
ഓള്‍ കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജിഎഫ്സി ടീച്ചേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഉണ്ടായ നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. ഉത്തരവ് ലഭിച്ച സാഹചര്യത്തില്‍ ഈ മാസം മുതല്‍ നിര്‍ദേശമനുസരിച്ചാവും ശന്പളം നല്‍കുകയെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.
എയ്ഡഡ് മേഖലയില്‍ നേരത്തേതന്നെ പുതിയ നിര്‍ദേശത്തിലുള്ള 3500 രൂപയാണ് നല്‍കിയിരുന്നത്. 2100 രൂപയായിരുന്ന നിശ്ചിത തുക പുതുക്കിയതോടെയാണ് എയ്ഡഡ് മേഖലയില്‍ ജിഎഫ്സി അധ്യാപകര്‍ക്ക് 3500 രൂപ ലഭിച്ചിരുന്നത്. എയ്ഡഡ് മേഖലയില്‍ 2008 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ ശന്പള സ്കെയിലില്‍ പ്രതിഫലം നല്‍കിയിരുന്നതായും പറയുന്നുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഇതേ ജോലി ചെയ്യുന്നവര്‍ക്ക് 15,000-ത്തോളം രൂപ ലഭിക്കുന്പോള്‍ എയ്ഡഡ് മേഖലയില്‍ 3500 രൂപ നല്‍കുന്നതിനെ ചോദ്യം ചെയ്താണ് ഓള്‍ കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജിഎഫ്സി ടീച്ചേഴ്സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന്് ആറു പീരിയഡില്‍ താഴെയുള്ള മുഴുവന്‍ ജിഎഫ്സി അധ്യാപകര്‍ക്കും 3500 രൂപ നിശ്ചിതതുകയായി ഏകീകരിച്ച് നിര്‍ദേശമെത്തുക യായിരുന്നു.
1983-84 അധ്യയനവര്‍ഷത്തില്‍ രൂപീകരിച്ച വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പിന്‍റെ 1995-ലെ നിര്‍ദേശപ്രകാരം മൂന്നു വിഭാഗങ്ങളിലായാണ് അധ്യാപകരെ വേര്‍തിരിച്ചിട്ടുള്ളത്.
ആഴ്ചയില്‍ 12 പീരിയഡിനു മുകളില്‍ ജോലി ചെയ്യുന്നവരെ ഫുള്‍ടൈം വിഭാഗത്തിലും ആറു മുതല്‍ പന്ത്രണ്ടു പീരിയഡുവരെ ജോലി ചെയ്യുന്നവരെ പാര്‍ട്ട്ടൈം വിഭാഗത്തിലും ആറില്‍ താഴെ മണിക്കൂര്‍ ജോലി ചെയ്യുന്നവരെ നിശ്ചിത വരുമാനമുള്ളവരുമായാണ് വേര്‍തിരിച്ചിരുന്നത്.
എയ്ഡഡ് മേഖലയിലും സര്‍ക്കാര്‍ മേഖലയിലുമുള്ള ജിഎഫ്സി അധ്യാപകരില്‍ ചിലര്‍ ഇപ്പോഴുണ്ടായിട്ടുള്ള സാഹചര്യം കണക്കിലെടുത്ത് നേരത്തേതന്നെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് മാറിയിരുന്നു. എയ്ഡഡ് മേഖലയില്‍ ജിഎഫ്സി അധ്യാപക രെ നിയമിച്ചത് താത്കാലികമായാണെന്നും നിശ്ചിത ശന്പളത്തിലാണെന്നും സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്െടന്ന സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശം ശരിയല്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന്‍ പറയുന്നു.