ഹയര്‍ സെക്കന്‍ഡറി പരീക്ഷാക്രമത്തില്‍ മാറ്റമില്ല
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ക്രമത്തില്‍ ഈവര്‍ഷം യാതൊരു മാറ്റവും പുതുതായി വരുത്തിയിട്ടില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ആദ്യമായാണ് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ നടന്നത്. അന്ന് ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ ഒരുമിച്ച് രാവിലെ പത്തു മുതലും എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ചയ്ക്കുശേഷവുമാണ് നടന്നത്. ഇത്തവണയും അതുപോലെ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ ഒരുമിച്ചാണ് നടക്കുന്നത്.
ആദ്യമായി നടന്ന ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് മൂന്നു വിഷയങ്ങള്‍ക്കുവരെ ഇംപ്രൂവ്മെന്‍റ് ചെയ്യാനുള്ള അവസരം ഓഗസ്റ്റില്‍ നല്‍കിയിരുന്നു. എന്തെങ്കിലും കാരണവശാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നവര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരവും നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷം വരെ രണ്ടാം വര്‍ഷത്തിന് അടുത്ത സേ പരീക്ഷയുടെ കൂടെ ഒരു വിഷയത്തിനുമാത്രം ഇംപ്രൂവ് ചെയ്യാനുള്ള അവസരം നല്‍കിയിരുന്നു. 2004 മുതല്‍ 400 രൂപയാണ് ഇതിന്‍റെ ഫീസ്. ഈവര്‍ഷം ഒന്നാം വര്‍ഷത്തിന് ഒരു പേപ്പറിന് 125 രൂപയാണ് ഫീസായി വാങ്ങിയത്. മൂന്നു പേപ്പറിനും കൂടി 375 രൂപ. നേരത്തെ വാങ്ങിയിരുന്ന ഫീസിനേക്കാള്‍ കുറഞ്ഞ ഈ ഫീസ് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്ന നടപടിയാണെന്ന് ഡയറക്ടര്‍ അറിയിച്ചു.