ശമ്പള പരിഷ്കരണത്തിന് രാജേന്ദ്രബാബു കമ്മീഷന്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിക്കാന്‍ റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായി കമ്മീഷനെ മന്ത്രിസഭ നിയോഗിച്ചു. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ ഡോ. പി. മോഹനന്‍പിള്ള, അഭിഭാഷകനായ വേണുഗോപാലന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനോട് ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഐഎഎസുകാരെ കമ്മീഷന്റെ അധ്യക്ഷനായി നിയമിക്കുന്ന പതിവില്‍നിന്ന് വ്യത്യസ്തമായി ഇതാദ്യമായാണ് ഹൈക്കോടതി ജഡ്ജിയെ നിശ്ചയിച്ചിരിക്കുന്നത്. ഡോ. മോഹനന്‍ പിള്ളയെ സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും അഡ്വ. വേണുഗോപാലിനെ സര്‍വീസ് വിഷയങ്ങളില്‍ പ്രാവീണ്യമുള്ളയാള്‍ എന്ന നിലയിലുമാണ് കമ്മീഷനില്‍ ഉള്‍പ്പെടുത്തിയത്. ജീവനക്കാരുടെ പ്രമോഷന്‍, ശമ്പളഘടന, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച ശുപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിക്കേണ്ടതെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
വിവിധ തസ്തികകളിലെ വേതനത്തിന്റെ അന്തരം കുറയ്ക്കുക, സ്ത്രീ ജീവനക്കാരുടെ ആനുകൂല്യം പരിശോധിക്കുക തുടങ്ങിയവയും കമ്മീഷന്റെ പരിഗണനാ വിഷയങ്ങളാണ്. പെന്‍ഷന്‍ പരിഷ്കരണവും ഇതോടൊപ്പം ഉണ്ടാകും. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മുപ്പത് പേരടങ്ങുന്ന കമ്മീഷന്‍ സെക്രട്ടറിയേറ്റ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. മുന്‍ കമ്മീഷനുകളില്‍ നിന്ന് വ്യത്യസ്തമായി റിട്ട. ജസ്റ്റിസിനെ അധ്യക്ഷനാക്കണമെന്ന് ധനവകുപ്പ് നേരത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരോ റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥരോ ശമ്പള കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് എത്തുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍.