തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് ഒരു മാര്‍ഗ്ഗരേഖ
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് ഒരു മാര്‍ഗ്ഗരേഖ.
കളക്ഷന്‍ സെന്ററില്‍ ചെന്നതിനുശേഷം
പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തുലുള്ള സംഘത്തിന് അടുത്ത ദിവസത്തെ പോളിംഗിന് ആവശ്യമായ വസ്തുക്കള്‍ ലഭിച്ചില്ലേ , ലഭിച്ച വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ പറ്റുന്ന തരത്തിലുള്ളവയാണോ രേഖകള്‍ ശരിയാണൊ എന്നൊക്കെ
പരിശോധിക്കലാണ് ആദ്യം ചെയ്യേണ്ടത്
അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക
1. ബാലറ്റുപെട്ടികള്‍ പ്രവര്‍ത്തനക്ഷമമാണോ ?
2.മായ്ക്കാനാവാത്ത മഷി വേണ്ടത്ര അളവില്‍ ഉണ്ടോ ?
3. സ്റ്റാമ്പ് പാഡുകള്‍ ഉണങ്ങിയവയാണോ ?
4. വോട്ടര്‍ പട്ടികയിലെ പകര്‍പ്പുകള്‍ എല്ലാവിധത്തിലും ഒരേപോലെയാണോ ?
5. ഓരോ കോപ്പിയിലും സപ്ലിമെന്റുകള്‍ സഹിതമാണോ തന്നിരിക്കുന്നത് ?
6. തന്നിരിക്കുന്ന വോട്ടര്‍ പട്ടിക നിങ്ങളെ ഡ്യൂട്ടിക്ക് നിയോഗിച്ച പോളിംഗ് സ്റ്റേഷനിലേതുതന്നെയാണോ ?
7. നീക്കം ചെയ്ത പേരുകള്‍ , തെറ്റുകള്‍ തിരുത്തിയത് ... എന്നിവ എല്ലാ വോട്ടര്‍ പട്ടികയിലെ കോപ്പിയിലും ഒരുപോലെയാണോ ?
8. വോട്ടര്‍ പട്ടികയില്‍ , വോട്ടറുടെ അച്ചടിച്ച ക്രമനമ്പര്‍ തിരുത്തിയിട്ടുണ്ടോ ?
9. പുതിക ക്രമനമ്പര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടോ ?
10. നിങ്ങള്‍ക്കു ലഭിച്ച ബാലറ്റുപേപ്പര്‍ നിങ്ങളുടെ വാര്‍ഡിന്റെ തന്നെയാണോ ?
11. ബാലറ്റുപേപ്പറുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ടോ ?
12. ബാലറ്റുപേപ്പര്‍ ക്രമനമ്പര്‍ ശരിയായ വിധത്തിലാണോ ?
13. ബാലറ്റുപേപ്പറിലേയും കൌണ്ടര്‍ ഫോയിലിലേയും ക്രമനമ്പര്‍ ഒരേ വിധത്തിലുള്ളവയാണോ ?
14. ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് നിങ്ങളുടെ പോളിംഗ് സ്റ്റേഷനിലേക്കുള്ളതുതന്നെയാണോ ?
15. പേപ്പര്‍ സീല്‍ എത്ര എണ്ണമുണ്ട് ? അവ കേടുപാടുകള്‍ പറ്റിയതാണോ ? അവയുടെ ക്രമനമ്പര്‍ ഏതാണ് ?
16. ബാലറ്റുപേപ്പര്‍ അക്കൌണ്ടിന്റെ കോപ്പികള്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനേക്കാള്‍ ഒന്നോ രണ്ടോ കൂടുതലാണോ?
17. പകര്‍പ്പ് എടുക്കൂന്നതിന് ആവശ്യമായ കാര്‍ബണ്‍ പേപ്പര്‍ ഉണ്ടോ ?
18. സീല്‍ ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഉണ്ടോ ?
പോളിംഗ് സ്റ്റേഷനില്‍ ചെന്നതിനുശേഷം
1. പോളിംഗ് സ്റ്റേഷനുവെളിയില്‍ വോട്ടര്‍മാര്‍ക്ക് നില്‍ക്കുന്നതിന് വേണ്ടത്ര സ്ഥലം ഉണ്ടോ ?
2. വോട്ടര്‍ക്ക് പ്രവേശിക്കാനും പുറത്തുപോകാനും വേണ്ടത്ര മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ ?
3. ഇല്ലെങ്കില്‍ കയര്‍ കെട്ടി മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കുക
4.വോട്ടര്‍ക്ക് വോട്ടിംഗ് സംബന്ധമായ കാര്യങ്ങള്‍ സുഗമമായി നിര്‍വ്വഹിക്കുവാന്‍ തക്കവിധത്തിലുള്ള
ക്രമീകരണമുണ്ടാക്കുക.
5. പോളിംഗ് ഏജന്റുമാരുടെ സ്ഥാനം പോളിംഗ് ഓഫീസര്‍മാര്‍ക്കു പിറകിലായി വോട്ടറുടെ മുഖം കാണത്തക്കവിധത്തില്‍ അറേഞ്ച് ചെയ്യുക.
6.വോട്ടര്‍ക്ക് മറ്റാരും കാണാത്ത വിധത്തില്‍ വോട്ട് ചെയ്യുവാന്‍ സാധിക്കുന്ന തരത്തില്‍ വോട്ടിംഗ് കമ്പാര്‍ട്ടുമെന്റിന്റെ ക്രമീകരണം തയ്യാറാക്കുക.
7. പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്ന പോസ്റ്റര്‍, മുദ്രാവാക്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ നീക്കം ചെയ്യുവാനുള്ള നടപടികള്‍ ആരംഭിക്കുക
8.പോളിംഗ് സ്റ്റേഷന്‍ ഏതൊക്കെ വോട്ടര്‍മാര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പോളിംഗ് സ്റ്റേഷനു പുറത്ത് പ്രദര്‍ശിപ്പിക്കുക. അത് എഴുതുവാനായി നല്ല കയ്യക്ഷരമുള്ള ഒരു പോളിംഗ് ഓഫീസറെ ഏല്പിക്കുക
9. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരുവിവരം ( ആറാം നമ്പര്‍ ഫോറത്തില്‍ തയ്യാറാക്കിയ പകര്‍പ്പ് )പോളിംഗ് സ്റ്റേഷനു പുറത്ത് പ്രദര്‍ശിപ്പിക്കുക
10. പോളിംഗ് ഏജന്റ് കൊണ്ടുവരുന്ന പത്താം നമ്പര്‍ ഫോറത്തിലുള്ള നിയമനക്കത്ത് ( സ്ഥാനാര്‍ഥിയുടെ ) പ്രസ്തുതപോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
12. പോളിംഗ് ഏജന്റുമാര്‍ക്കുള്ള പാസ് നല്‍കുക.
13. ഒരു സ്ഥാനാര്‍ഥിയുടെ ഒരു ഒരു പോളിംഗ് ഏജന്റിനെ മാത്രമേ ഒരേ സമയം പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന കാര്യം പറയുക ; എന്നിരുന്നാലും പകരക്കാരായി രണ്ടുപേരെയും നിയമിക്കാമെന്നു പറയുക.
14. ബാലറ്റുപേപ്പറിന്റെയും കൌണ്ടര്‍ഫോയിലിന്റെയും പുറത്ത് വലതുഭാഗത്ത് മുകളിലായി ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് പതിക്കുക
15. ബാലറ്റുപേപ്പറിനു പുറത്ത് പ്രിസൈഡീംഗ് ഓഫീസര്‍ പൂര്‍ണ്ണമായ ഒപ്പിടുക ; എല്ലാ ബാലറ്റുപേപ്പറിലും ഒപ്പിടാതെ ഏകദേശം ആവശ്യംവരാവുന്ന ബാലറ്റുപേപ്പറുകളുടെ എണ്ണം കണക്കാക്കി ഒപ്പിടുന്നതാണ് ഉചിതം .
16.പേപ്പര്‍ സീലിന്റെ സീരിയല്‍ നമ്പര്‍ കുറിച്ചെടുക്കുക.
17. വോട്ടിംഗിന്റെ അന്ന് ബാലറ്റുബോക്സ് തയ്യാറാക്കുന്ന പോളിംഗ് ഉദ്യാഗസ്ഥനെ അതിന് പരിശീലനം നല്‍കി സജ്ജമാക്കുക.
18.മഷി വെക്കാനുള്ള പാത്രവും മണലും സജ്ജമാക്കുക.
19.പോസ്റ്റല്‍ ബാലറ്റുവോട്ടറുടെ നേരെ പി ബി ഒഴിച്ച് മറ്റ് അടയാളങ്ങളില്ല എന്ന് ചെക്കുചെയ്യൂക . അത് പോളിംഗ് ഏജന്റിനെ ബോദ്ധ്യപ്പെടുത്തുക
20. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂ നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള സ്ലിപ് തയ്യാറാക്കുക.
21.ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് സ്ത്രീ / പുരുഷ വോട്ടര്‍മാരുടെ കണക്ക് യഥാസമയം ലഭിക്കുന്നതിനുവേണ്ട പേജ് എഴുതി തയ്യാറാക്കുക.
22. വിവിധ ഫോമുകള്‍ പരിചയപ്പെടുക. അതിലേക്കാവശ്യമായ ഡാറ്റ എവിടെനിന്നൊക്കെ കളക്ട് ചെയ്യാമെന്ന് മനസ്സിലാക്കുക.
23.സ്വീകരണകേന്ദ്രത്തിലേക്കുപോകുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെ കയ്യില്‍ വെക്കേണ്ട പാക്കറ്റുകള്‍ ഏതെന്ന് മനസ്സിലാക്കി അവയുടെ പുറത്ത് ബൈ ഹാന്‍ഡ് എന്നോ മറ്റോ പെന്‍സില്‍ കൊണ്ടെഴുതി ഒരു വലിയ കവറിന്നുള്ളീലാക്കി വെക്കുക.
24. ഒന്നാമത്തെ സ്റ്റാറ്റ്യൂട്ടറി കവറില്‍ വെക്കേണ്ട ഏഴുകവറുകളുടെ പുറത്ത് 1/1 , 2/1 , 3/1, 4/1, 5/1, 6/1 , 7/1 എന്നിങ്ങനെ എഴുതുക
25. രണ്ടാമത്തെ കവറായ സ്റ്റാറ്റ്യൂട്ടറി അല്ലാത്ത കവറില്‍ വെക്കേണ്ട ആറു കവറുകളുടെ പുറത്ത് 1/2 , 2/2, 3/2 ,4/2 ,5/2, 6/2 എന്നിങ്ങനെ എഴുതുക .
26. മൂന്നാമത്തെ കവറിലെ എട്ടുവസ്തുക്കളുടേയും നാലാമത്തെയും കവറുകളില്‍ വെക്കേണ്ട സാധനങ്ങളുടെയും ലിസ്റ്റ് എഴുതി പ്രസ്തുത കവറുകളില്‍ വെക്കുക.
27. ഇത്തരത്തില്‍ മുന്‍കൂട്ടി ചെയ്യുന്നത് വോട്ടെടുപ്പിനു ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ തെറ്റുപറ്റാതെയും വേഗത്തില്‍ ആകുന്നതിനും സഹായിക്കുന്നതാണ്.
28. ബാലറ്റു പേപ്പര്‍ അക്കൌണ്ട് തയ്യാറാക്കുന്നതിന് ഒരു പോളിംഗ് ഓഫീസറെ പരിശീലിപ്പിക്കുക
29. വോട്ടെടുപ്പുദിവസം എത്തേണ്ട സമയം പോളിംഗ് ടീമിനെ അറിയിക്കുക.
30.സ്വീകരണകേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന പോളിംഗ് ഓഫീസര്‍മാരെ അക്കാര്യം മുന്‍കൂട്ടി അറിയിക്കുക.
31.വോട്ടെടുപ്പു ദിവസം ഓരോ പോളിംഗ് ഓഫീസറുടേയും ജോലി പറഞ്ഞു മനസ്സിലാക്കുക.
32. ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് വോട്ടിംഗിന്റെ വേഗത ക്രമീകരിക്കാനാവുമെന്ന കാര്യം വ്യക്തമാക്കുക.
33. വോട്ടിംഗ് നടക്കുന്ന മുറി സജ്ജികരിക്കുക.
ബാലറ്റുപെട്ടി ഒരുക്കുമ്പോള്‍
1. വോട്ടെടുപ്പിനു 15 മിനിട്ടുമുന്‍പായി ബാലറ്റുപെട്ടി തയ്യാറാക്കുവാന്‍ തുടങ്ങുക.
2.ബാലറ്റുപെട്ടിയില്‍ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയ ടാഗ് ഇടുക.
3.ബാലറ്റുപെട്ടിയില്‍ ഇടുന്ന ടാഗില്‍ വാര്‍ഡിന്റേയും പോളിംഗ് സ്റ്റേഷന്റെയും പേരും ക്രമനമ്പറും വോട്ടെടുപ്പുതിയ്യതിയും എഴുതണം.
4.എന്നാല്‍ ബാലറ്റുപെട്ടിയുടെ ക്രമനമ്പര്‍ എഴുതേണ്ട.
5. പേപ്പര്‍ സീലിന്റെ വെളുത്ത ഭാഗത്ത് ഒരു അറ്റത്ത് അവിടെ സന്നിഹിതരായ പോളിംഗ് ഏജന്റിനെക്കൊണ്ട് ഒപ്പിടീക്കുക.
6.പേപ്പര്‍ സീലിന്റെ വെളുത്ത ഭാഗത്ത് ഒരു അറ്റത്ത് പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിടുക
7.പേപ്പര്‍ സീലിന്റെ പച്ചനിറമുള്ള ഭാഗത്ത് മദ്ധ്യഭാഗത്തായി ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് ഉപയോഗിച്ച് സീല്‍ പതിപ്പിക്കുക. അതിനുശേഷം ഒരു ചെറിയ വരയിട്ട് പെട്ടിയുടെ ക്രമനമ്പര്‍ എഴുതുക.
8.പേപ്പര്‍ സീലിന്റെ രണ്ടറ്റവും മടക്കിവെക്കുക.
9.അതിനടിയില്‍ കാര്‍ഡ്ബോര്‍ഡ് കഷണം പശവെച്ച് മുകളിലെ രണ്ടുമൂലയില്‍ സീല്‍ ചെയ്യുക.
10. ബാലറ്റുപെട്ടിയുടെ മുകളറ്റം തിരിച്ച് കമ്പിയിട്ട് കെട്ടി കടലാസുവെച്ച് സീല്‍ ചെയ്ത് വോട്ടിംഗിനായി തയ്യാറാക്കുക
വോട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ്
1. പ്രിസൈഡിംഗ് ഓഫീസര്‍ പ്രഖ്യാപനം ഉറക്കെ വായിക്കുക. ജില്ലാ/ ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് എന്നിവടങ്ങളിലേക്ക് വ്യത്യസ്ത പ്രഖ്യാപനങ്ങള്‍ ചെയ്യുക.
2.പ്രഖ്യാപനത്തില്‍ പ്രിസൈഡീംഗ് ഓഫീസറും പോളിംഗ് ഏജന്‍സും ഒപ്പ് വെക്കുക
3.ബാലറ്റുപേപ്പറുകളുടെ ക്രമനമ്പറുകളില്‍ ആദ്യത്തേതും അവസാനത്തേതും കുറിച്ചെടുക്കുവാന്‍ പോളിംഗ് ഏജന്റുമാരെ അനുവദിക്കുക.
വോട്ടിംഗ് തുടങ്ങിയതിനുശേഷം
1. തുടക്കത്തില്‍ ബാലറ്റുപേപ്പറുകള്‍ ക്രമം തെറ്റിച്ച് കൊടുക്കുക.
2.പോളിംഗ് ഓഫീസര്‍മാര്‍ കൃത്യതയോടെ ജോലി ചെയ്തുകൊണ്ടിരിക്കുക.
വോട്ടിംഗ് തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍
1. ആവശ്യപ്പെടുന്ന പക്ഷം തിരിച്ചറിയല്‍ രേഖ ഹാജരാക്കാം.
2. തര്‍ക്കം ഉന്നയിച്ചാല്‍ 10 രൂപ കെട്ടിവെച്ച ശേഷം അത് പരിഗണിച്ചാല്‍ മതി.
3.അവസാന പോളിംഗ് ഓഫീസര്‍ ബാലറ്റുപേപ്പറിന്റെ പുറത്ത് വലതുഭാഗത്തു മുകളിലെ മൂലക്കായി തിരിച്ചറിയല്‍ അടയാളം വ്യക്തമായി കാണത്തക്കവിധം ആദ്യം നെടുകെയും പിന്നെ രണ്ടുപ്രാവശ്യം കുറുകെയും മടക്കണം.
4.അന്ധന്മാര്‍ , അവശരായവര്‍ എന്നിവര്‍ വന്നാല്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു സഹായിയെ തന്നോടൊപ്പം വോട്ടുചെയ്യാന്‍ അനുവദിക്കാം.
5. മുകളില്‍ പറഞ്ഞ കേസുകളില്‍ ഒരു പ്രഖ്യാപനം അനുബന്ധം എട്ടിന്റെ മാതൃകയില്‍ വാങ്ങേണ്ടതാണ്.
6.വോട്ട് മുന്‍കൂട്ടി ചെയ്തുപോയ കേസുകളില്‍ (ടെന്‍ഡേര്‍ഡ് വോട്ട് ) ബാലറ്റുപേപ്പര്‍ കൊടുക്കേണ്ടത്
അവസാനത്തേതാണ്.അങ്ങനെയുള്ള ബാലറ്റ്‌പേപ്പറിന്റെയും കൌണ്ടര്‍ ഫോയിലിന്റേയും പുറത്ത് പ്രിസൈഡിംഗ് ഓഫീസര്‍ ടെന്‍ഡേര്‍ഡ് ബാലറ്റുപേപ്പര്‍ എന്നെഴുതി ഒപ്പ് വെക്കേണ്ടതാണ്. ഈ ബാലറ്റുപേപ്പര്‍ പെട്ടിയിലിടരുത് ഒരു കവറില്‍ സൂക്ഷിക്കുകയും ഫോം കീപ്പ് ചെയ്യുകയും ചെയ്യേണ്ടതാണ്.
7.കേടുവന്ന - റദ്ദാക്കുന്ന ബാലറ്റുപേപ്പറിന്റെ ക്രമനമ്പര്‍ കുറിച്ചെടുക്കുവാന്‍ പോളിംഗ് ഏജന്റിനെ അനുവദിക്കുക
8. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിലിലെ പതിനേഴാം ഇനം തയ്യാറാക്കുന്നതിനുവേണ്ട വിവരങ്ങള്‍ ശേഖരിക്കുക.
9. വോട്ടര്‍മാര്‍ ബാലറ്റുപെട്ടിയില്‍ വോട്ട് കൊണ്ടുവന്നിടുന്നില്ലേയെന്ന് ശ്രദ്ധിക്കുക.
10.ഇടക്കിടെ L ആകൃതിയിലുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പേപ്പര്‍ സീലിനു കേടുപറ്റാതെ ബാലറ്റുപെട്ടിയിലെ ബാലറ്റുപേപ്പര്‍ ഒതുക്കുക.
വോട്ടിംഗ് അവസാനിപ്പിക്കുമ്പോള്‍
1.ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കുക;അവസാനത്തെ ആള്‍ക്ക് ആദ്യത്തെ നമ്പര്‍ നല്‍കുക
2. വോട്ടെടുപ്പ് അവസാനിച്ചുകഴിഞ്ഞാല്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുക. പ്രഖ്യാപനം ചെയ്യുക.
3.ബാലറ്റുപെട്ടി അടച്ച് സീല്‍ ചെയ്യുക.
4.കെട്ടിന്മേല്‍ കടലാസുകഷണമോ കാര്‍ഡ്‌ബോഡോ വെച്ച് സീല്‍ ചെയ്യുക.
5.ബാലറ്റുപെട്ടി കാന്‍വാസ് ബോക്സിലാക്കി തയ്യലിട്ട് സീല്‍ ചെയ്യുക.
6.ബാലറ്റുപെട്ടിയുടെ തുണിസഞ്ചിയില്‍ പൂരിപ്പിച്ച അഡ്രസ്സ് ടാഗും ലാബലും ഘടിപ്പിക്കുക.
7. ഒന്നാം പോളിംഗ് ഓഫീസര്‍ സ്ത്രീ സമ്മതിദായകരുടെ എണ്ണം കണക്കക്കുക.
8. ബാലറ്റുപേപ്പര്‍ കണക്ക് തയ്യാറാക്കി അത് പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയിലും മറ്റു ഫോമുകളിലും രേഖപ്പെടുത്തുക.
9.ബാലറ്റു പേപ്പര്‍ അക്കൌണ്ട് തയ്യാറാക്കുക . ഇതിലേക്കായി
മൊത്തം നല്‍കപ്പെട്ട ബാലറ്റുപേപ്പര്‍
പോളിംഗ് സ്റ്റേഷനില്‍ ഉപയോഗിക്കപ്പെട്ട ബാലറ്റുപേപ്പര്‍
വോട്ടര്‍ക്കു നല്‍കിയ ബാലറ്റുപേപ്പര്‍
ടെന്‍ഡേര്‍ഡ് ബാലറ്റുപേപ്പര്‍
റദ്ദാക്കപ്പെട്ട ബാലറ്റുപേപ്പര്‍
ഉപയോഗിക്കാതെ തിരികെ കൊടുക്കുന്ന ബാലറ്റുപേപ്പര്‍ എന്നിവയുടെ എണ്ണം കണ്ടെത്തുക.
10. ബാലറ്റുപേപ്പര്‍ അക്കൌണ്ടിന്റെ പകര്‍പ്പ് പോളിംഗ് ഏജന്റുമാര്‍ക്ക് നല്‍കുക ; അത് അവര്‍ക്ക് ലഭിച്ചു എന്നുള്ളതിന്റെ രസീതിയും വാങ്ങിക്കുക.
11. പകര്‍പ്പ് എടുക്കാന്‍ കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിക്കാം
12. ബാലറ്റുപേപ്പര്‍ അക്കൌണ്ട് , പേപ്പര്‍ സീല്‍ അക്കൌണ്ട് , പ്രിസൈഡിംഗ് ഓഫീസറുടെ പ്രഖ്യാപനം , പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി ,അക്വിറ്റന്‍സ് എന്നിവ യഥാവിധി പൂരിപ്പിച്ച് പ്രിസൈഡിംഗ് ഓഫീസര്‍ കയ്യില്‍ വെക്കുക.
13. ഒന്നാമത്തെ പാക്കറ്റില്‍ സ്റ്റാറ്റ്യൂട്ടറി കവറുകള്‍ എന്നെഴുതി ഏഴ് മുദ്രവെച്ച കവറുകള്‍ അതില്‍ വെച്ച് മുദ്രവെക്കുക.ഈ കവര്‍ സ്വീകരണകേന്ദ്രത്തില്‍ തുറന്ന് വെരിഫൈ ചെയ്തശേഷം വീണ്ടും മുദ്രവെക്കേണ്ടതുമാകുന്നു.
14. ഒന്നുമില്ലെങ്കില്‍ ഒന്നുമില്ല എന്ന് എഴുതി ഒപ്പ് വെച്ച് കവറിനകത്ത് ഇടുക
15. രണ്ടാമത്തെ പാക്കറ്റില്‍ സ്റ്റാറ്റ്യൂട്ടറി അല്ലാത്ത കവറുകള്‍ എന്നെഴുതി ആറുകവറുകള്‍ അതില്‍ വെക്കുക . ഇതിലെ ഇരുപത്തിയൊന്നാം നമ്പര്‍ ഫോറത്തിലെ തര്‍ക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ് ഉള്‍ക്കൊള്ളുന്ന കവര്‍ മാത്രം മുദ്രവെക്കുക. സ്റ്റാറ്റ്യൂട്ടറി അല്ലാത്ത കവര്‍ മുദ്രവെക്കേണ്ടതില്ല.
16.മൂന്നാമത്തെ വലിയ പാക്കറ്റില്‍ എട്ട് വസ്തുക്കള്‍ വെക്കുക ; മുദ്രവെക്കേണ്ടതില്ല.
17. ബാക്കിയുള്ള വസ്തുക്കള്‍ നാലാമത്തെ പാക്കറ്റില്‍ ഉള്‍ക്കൊള്ളിക്കുക.
18.സ്റ്റാറ്റ്യൂട്ടറി കവറുകള്‍ ഒഴികെയുള്ള മുദ്രവെക്കാത്ത കവറുകള്‍ ചരട് ഉപയോഗിച്ച് കെട്ടി ഭദ്രമാക്കുക; ഇവ സ്വീകരണ കേന്ദ്രത്തില്‍ വെരിഫൈ ചെയ്യേണ്ടവയാണ്.
19. അക്വിറ്റന്‍സ് വൈരിഫൈ ചെയ്യുക ; പണം കൃത്യമായി കൊടുക്കുക. രേഖ കയ്യില്‍ വെക്കുക
സ്വീകരണകേന്ദ്രത്തില്‍ തിരികെ കൊണ്ടുകൊടുക്കുമ്പോള്‍
1. അവിടെ ചില കവറുകള്‍ സീല്‍ ചെയ്യേണ്ടതിനാല്‍ മെഴുകുതിരി , തീപ്പെട്ടി , അരക്ക് , മെറ്റല്‍ സീല്‍ എന്നിവ പ്രത്യേകം ഒരു പാക്കറ്റില്‍ കരുതുക.
2. ചിലപ്പോള്‍ ചില രേഖകളുടെ മൂന്ന് കോപ്പി ചോദിച്ചേക്കാം . അതിനാവശ്യമായ വിവരങ്ങള്‍ നോട്ട്
ചെയ്തിട്ടുണ്ടായിരിക്കണം.
തെറ്റുപറ്റാന്‍ സാദ്ധ്യതയുള്ള കാര്യങ്ങള്‍
1. ചുവപ്പുനിറത്തിലുള്ള സെല്‍ഫ് ഇങ്കിംഗ് പാഡ് ഉപയോഗിക്കേണ്ടത് , ആരോ ക്രോസ് മാര്‍ക്ക് റബ്ബര്‍ സ്റ്റാമ്പ് കൊണ്ട് ബാലറ്റുപേപ്പറില്‍ അടയാളമിടുന്നതിനുവേണ്ടിമാത്രമാണ് 2. ബാലറ്റുപേപ്പറിന്റേയും അതിന്റെ കൌണ്ടര്‍ ഫോയിലിന്റേയും പുറത്ത് ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് പതിക്കുന്നതിനുവേണ്ടിയും ബാലറ്റുപേപ്പറിന്റെ കൌണ്ടര്‍ ഫോയിലില്‍ വോട്ടറുടെ
തള്ളവിരലടയാളം പതിപ്പിക്കുന്നതിനുവേണ്ടിയുമാണ് പര്‍പ്പിള്‍ (നീലാരുണം ) സെല്‍ഫ് ഇങ്കിംഗ് പാഡ് ഉപയോഗിക്കുന്നത് .
3. ആരോ ക്രോസ് മാര്‍ക്ക് റബ്ബര്‍ സ്റ്റാമ്പ് ഉപയോഗിച്ചാണ് വോട്ടര്‍ വോട്ട് രേഖപ്പെടുത്തുന്നത് .
4. ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് എന്നത് വേര്‍തിരിച്ചറിയാനുള്ള അടയാളമാണ് . ബാലറ്റുപേപ്പര്‍ വോട്ടിംഗിനായി തലേദിവസം സജ്ജികരിക്കുമ്പോള്‍ , ബാലറ്റുപേപ്പറിന്റെ പുറത്ത് പതിപ്പിക്കുന്നു.
5. ബാലറ്റ് പേപ്പറിന്റെ പുറത്താണ് പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിടേണ്ടത് ; കൌണ്ടര്‍ ഫോയിലിലല്ല.
6. ബാലറ്റുപേപ്പര്‍ ഇഷ്യൂ ചെയ്യുമ്പോള്‍ ഒന്നിലധികം എണ്ണം നല്‍കുന്നില്ലെന്ന് ശ്രദ്ധിക്കുക; അതിനായി മൂന്ന് ബാലറ്റ്
പേപ്പറിന്റേയും എണ്ണം ഇടക്കിടെ ചെക്ക് ചെയ്യുക.

വാല്‍ക്കഷണം
തെറ്റുണ്ടെങ്കില്‍ ; കൂട്ടിച്ചേര്‍ക്കല്‍ വേണമെങ്കില്‍ കമന്റായി അറിയിക്കാനപേക്ഷ.
ഇത് പ്രിന്റ് ചെയ്യുതിനുള്ള പി.ഡി.എഫ് ഫയല്‍ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും