എല്ലാം എ പ്ലസിന് ഏക അവകാശി വി. എച്ച്. എസ്. ഇ: സര്‍ക്കാര്‍ സ്‌കൂളുകള്‍ മുന്നില്‍
തൊഴില്‍ അധിഷ്ഠിത ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഒമ്പത് സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. എയ്ഡഡ് സ്‌കൂളുകളില്‍ ഒരെണ്ണത്തിന് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. മൂന്ന് പാര്‍ട്ടുകള്‍ക്കും നൂറ് ശതമാനം വിജയം ലഭിച്ച സ്‌കൂളുകളാണ് ഇത്.
അടിമാലി എസ്.എന്‍.ഡി.പി.വി.എച്ച്.എസ്.എസിലെ അമല മേരി ഷൈജി പി.വി മാത്രമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം രണ്ടു പേര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു.
പാര്‍ട്ട് ഒന്നിലും രണ്ടിലും മാത്രം നൂറ് ശതമാനം വിജയം കൈവരിച്ച 42 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ട്. 12 എയ്ഡഡ് സ്‌കൂളുകളുകള്‍ക്കും ഈ നേട്ടം കൈവരിക്കാനായി. അട്ടപ്പാടി ഗവ. ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും 47.83 ശതമാനവും പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 21.74 ശതമാനവും വിജയിച്ചു.
പരിഷ്‌കരിച്ച സ്‌കീം അനുസരിച്ച് റഗുലറായി പരീക്ഷ എഴുതിയത് 26605 പേരാണ്. ഇതില്‍ 13197 ആണ്‍കുട്ടികളും 13408 പേര്‍ പെണ്‍കുട്ടികളുമാണ്. ഇതില്‍ മൂന്ന് പാര്‍ട്ടുകള്‍ക്കും വിജയിച്ചത് 20793 പേരും പാര്‍ട്ട് ഒന്നിനും രണ്ടിനും വിജയിച്ചവര്‍ 23945 പേരുമാണ്. . മൂന്ന് പാര്‍ട്ടിനും വിജയിച്ചവരില്‍ 9256 പേരാണ് ആണ്‍കുട്ടികള്‍. 11537 പേര്‍ പെണ്‍കുട്ടികളും. പാര്‍ട്ട് ഒന്നിനും രണ്ടിന് വിജയിച്ചവരില്‍ 11341 പേര്‍ ആണ്‍കുട്ടികളും 12604 പേര്‍ പെണ്‍കുട്ടികളുമാണ്.
348 പേരാണ് ഇത്തവണ കണ്ടിന്യുവസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്‌കരിച്ച സ്‌കീമില്‍ പ്രൈവറ്റായി പരീക്ഷ എഴുതിയത്. പാര്‍ട്ട് മൂന്നിന് മാത്രം 968 പേര്‍ പരീക്ഷ എഴുതി. ഇതില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയവര്‍ 370 (38.22 ശതമാനം) പേരും പാര്‍ട്ട് ഒന്നിനും രണ്ടിനും വിജയിച്ചവര്‍ 202 (58.04 ശതമാനം) പേരുമാണ്.
കണ്ടിന്യുവസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പ്രാരംഭ സ്‌കീമില്‍ പ്രൈവറ്റായി പാര്‍ട്ട് ഒന്നിനും രണ്ടിനും 105 പേര്‍ പരീക്ഷ എഴുതി. 69 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.
പാര്‍ട്ട് മൂന്നിന് 250 പേരും പാര്‍ട്ട് ഒന്നിനും രണ്ടിനും 70 പേരും വിജയിച്ചു.
പഴയ സ്‌കീമില്‍ പ്രൈവറ്റായി പരീക്ഷ എഴുതിയ (പാര്‍ട്ട് ഒന്നിനും രണ്ടിനും) 22 പേരില്‍ 16 പേര്‍ വിജയിച്ചു. പാര്‍ട്ട് മൂന്നിന് 82 പേര്‍ എഴുതി. 26 പേര്‍ വിജയിച്ചു.
നാല് ബധിര, മൂക സ്‌കൂളുകള്‍ക്കായി പ്രത്യേകം നടത്തിയ പരീക്ഷയില്‍ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ തിരുവല്ല സി.എസ്.ഐ. സ്‌കൂളും ഒറ്റപ്പാലം സര്‍ക്കാര്‍ സ്‌കൂളും നൂറ് ശതമാനം വിജയം കൈവരിച്ചു. ജഗതി സര്‍ക്കാര്‍ സ്‌കൂളും തിരുവല്ല സി. എസ്.ഐ. സ്‌കൂളും ഒറ്റപ്പാലം ഗവ സ്‌കൂളും പാര്‍ട്ട് ഒന്നിനും രണ്ടിനും നൂറ് ശതമാനം വിജയം നേടി. കുന്നംകുളം സര്‍ക്കാര്‍ സ്‌കൂളിന് 89.36 ശതമാനമാണ് വിജയം.
പട്ടിക ജാതി വിഭാഗത്തില്‍ 2166 പേര്‍ പരീക്ഷ എഴുതിയതില്‍ 61.87 പേരാണ് മൂന്ന് പാര്‍ട്ടിനും വിജയിച്ചത്. പട്ടിക വര്‍ഗവിഭാഗത്തില്‍ 156 പേര്‍ പരീക്ഷ എഴുതിയതില്‍ 58.33 ശതമാനം പേര്‍ വിജയിച്ചു.