Membership Form

വിഎച്ച്എസ്ഇ സ്കൂളുകള്‍ക്കുമാത്രമായി പ്രിന്‍സിപ്പല്‍മാരെ നിയമിച്ച് ഉത്തരവായി

വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള വിഎച്ച്എസ്ഇ സ്കൂളുകള്‍ക്കു മാത്രമായി പ്രിന്‍സിപ്പല്‍മാരെ നിയമിച്ച് ഉത്തരവു പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.

തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ നടത്തുന്ന ഹൈസ്കൂളുകളില്‍ ആ വിഭാഗത്തിന്‍റെ ചുമതല ഇതുവരെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കായിരുന്നു. ഇവര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍റെ അധീനതയിലുള്ളവരായിരുന്നില്ല. ഹൈസ്കൂളിന്‍റേയും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടേയും ചുമതല കാര്യക്ഷമമായി നടത്താന്‍ ഇവര്‍ക്കു പ്രയാസമുണ്ടായിരുന്നു. തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കു മാത്രമായി പ്രിന്‍സിപ്പല്‍മാരെ നിയമിക്കണമെന്നു NVLA വളരെ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരുന്നുണ്ട്.

ഓരോ സ്കൂളിലേയും ഏറ്റവും സീനിയറായ വൊക്കേഷണല്‍ അല്ലെങ്കില്‍ നോണ്‍ വൊക്കേഷണല്‍ അധ്യാപകനാണ് അക്കാദമിക് ഭരണ ചുമതല നല്കുന്നത്. നിലവിലുള്ള ഹെഡ്മാസ്റ്റര്‍മാര്‍ ഹൈസ്കൂളിന്‍റെ ചുമതലക്കാരായി തുടരുമെന്നും മന്ത്രി പറഞ്ഞു. 

For the GO വിസിറ്റ്

http://nvlassociation.com/ ക്ലിക്ക് ഓണ്‍  RESOURSES 4 U LINK

Start typing and press Enter to search