എസ്ബിഐ 10,000 പേരെ നിയമിക്കും
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഈ സാമ്പത്തിക വര്ഷംത 10,000 പേരെ നിയമിക്കാനൊരുങ്ങുന്നു. പ്രവര്ത്തഐനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.
മൊത്തം 10,000 പേരെ നിയമിക്കുന്നതില്‍ 1,500 പേര്‍ പ്രൊബേഷനറി ഓഫീസര്മാടരായിരിക്കുമെന്ന് എസ്ബിഐ ചെയര്മാ,ന്‍ പ്രതീപ് ചൗധരി പറഞ്ഞു. ഈ സാമ്പത്തിക വര്ഷംഷ 7,500 പേര്‍ വിരമിക്കുകയാണ്. ഈ ഒഴിവ് നികത്താന്‍ വേണ്ടി കൂടിയാണ് നിയമനമെന്ന് അദ്ദേഹം വ്യക്തമാക്കി.
''ഞങ്ങളുടെ എല്ലാ ശാഖകളും പരിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ ശാഖകളിലും എ.സിയാക്കി. ശാഖകളിലെല്ലാം ആവശ്യത്തിന് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്'', എസ്ബിഐ ചെയര്മാശന്‍ അറിയിച്ചു. കഴിഞ്ഞ ത്രൈമാസത്തില്‍ ശാഖകളിലെ ഫ്രണ്ട് ഓഫീസിലേക്കായി 20,000 അസിസ്റ്റന്റ് ഗ്രേഡ് ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നു.
ഇന്ത്യയില്‍ 1,200 ഓളം ശാഖകള്‍ തുടങ്ങാന്‍ ബാങ്ക് പദ്ധതിയിട്ടിരിക്കുകയാണ്. വിദേശത്ത് ചൈന, യു.കെ എന്നിവിടങ്ങളിലുള്പ്പെ ടെ എട്ട് ശാഖകള്‍ ഈ സാമ്പത്തിക വര്ഷം0 തുടങ്ങും.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെല്ലാംകൂടി കഴിഞ്ഞ സാമ്പത്തിക വര്ഷംപ ഏതാണ്ട് 63,000 ജീവനക്കാരെ പുതുതായി എടുത്തിയിരുന്നു. ഇതില്‍ എസ്ബിഐ മാത്രം 20,000 ക്ലറിക്കല്‍ ജീവനക്കാരെയും 1,200 ഓഫീസര്മാഎരെയും നിയമിച്ചു.