പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനസമ്മാനം
കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ്ടു, ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തരബിരുദം, ഡിപ്ലോമ, മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഡിസ്റ്റിങ്ഷന്‍, അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് വാങ്ങി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസനവകുപ്പ് പ്രത്യേക പ്രോത്സാഹന സമ്മാനം നല്‍കുന്നു. എസ്.എസ്.എല്‍.സി..ക്ക് ആറ് ബി, നാല് സി ഗ്രേഡുകള്‍ നേടിയവര്‍ക്കും പ്ലസ്ടുവിന് നാല് ബി രണ്ട്, സി ഗ്രേഡുകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. നിശ്ചിതഫോറത്തിലുള്ള അപേക്ഷ ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലായ് 15ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.