Membership Form

വിദ്യാര്‍ഥികള്‍ക്കായി അഭിരുചി പരീക്ഷയുമായി നിയമസഭ

നിയമനിര്‍മാണ സഭകളുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ചു സംസ്ഥാന നിയമസഭ വിദ്യാര്‍ഥികള്‍ക്കായി അഭിരുചി മത്സരം നടത്തുന്നു. മത്സരത്തെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം നിയമസഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ചു. ജനാധിപത്യ മൂല്യങ്ങളിലും ആശയങ്ങളിലും ജനാധിപത്യ സ്ഥാപനങ്ങളിലും വിദ്യാര്‍ഥി സമൂഹത്തിന്റെ വിശ്വാസവും താത്പര്യവും വളര്‍ത്തിയെടുക്കുന്ന തരത്തിലാണ് അഭിരുചി പരീക്ഷ. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണു മത്സരം നടത്തുന്നത്. മലയാളത്തിലാണു പരീക്ഷ. സ്കൂള്‍, വിദ്യാഭ്യാസ ജില്ല, സംസ്ഥാനം എന്നിങ്ങനെ മൂന്നു തലത്തിലായിട്ടാണു പരീക്ഷ നടത്തുക. ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവര്‍ക്ക് യഥാക്രമം 15,000, 12,000, 10,000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്കും.

Start typing and press Enter to search