Membership Form

സ്വയംതൊഴില്‍ വായ്‌പ

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ മത ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് 6 ശതമാനം പലിശ നിരക്കില്‍ രണ്ട് ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18നും 55നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ-വാര്‍ഷിക വരുമാനം നഗരപ്രദേശങ്ങളില്‍ 103, 000 രൂപയിലും ഗ്രാമപ്രദേശങ്ങളില്‍ 81,000 രൂപയിലും താഴെയായിരിക്കണം. വായ്പാ തുക 60 മാസ തവണകളായി തിരിച്ചടയ്ക്കണം. വായ്പയ്ക്ക് സ്ഥലം ജാമ്യം അല്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജാമ്യം നല്‍കേണ്ടതാണ്. വിശദവിവരങ്ങള്‍ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും.

Start typing and press Enter to search