അഭിമുഖം 22ന്
തൃശ്ശൂര്‍: ജില്ലാ ആസ്പത്രിയില്‍ ആര്‍.എസ്.ബി.വൈ.യുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷന്മാരുടെ തസ്തികയിലേക്ക് നിയമനത്തിനുള്ള ഇന്റര്‍വ്യു മെയ് 22ന് രാവിലെ 10.30ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പഌസ്ടുവിനുശേഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് ഡി.എം.എല്‍.ടി. അല്ലെങ്കില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ ബി.എസ്സി. എം.എല്‍.ടി. യോഗ്യത നേടിയവരും പാരാമെഡിക്കല്‍ കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും ആയിരിക്കണം.