നിയമസഭാ മാര്‍ച്ച് നടത്തി
ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിറക്കാത്തതില്‍ പ്രതിഷേധിച്ച് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി- നോണ്‍ വൊക്കേഷണല്‍ ലക്ചറേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി പാരിപ്പള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് റോയ് പി.കെ, ശശികുമാര്‍, ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു.