[Latest News][10]

Answer Key
District
Downloads
ED
eFocus
ENGLISH- PLUS TWO
Ernakulam
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Management
member
NVLA News
Office Bearers
physics
Provident Fund
Resources
Scholarship
Softwares
spark
Student
Study Material
Thrissur
Trending Now
 Membership Form

Income Tax Slabs 2014-15 in Union Budget

2014-15 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ആദായ നികുതി ദായകരെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസം നല്‍കുന്ന ബജറ്റാണിത്. ബജറ്റില്‍ അതവതരിപ്പിക്കപ്പെട്ടതനുസരിച്ച് പുതിയ ആദായ നികുതി നിരക്കുകള്‍ താഴെ കാണുന്നത് പോലെയാണ്.
Ordinary CitizensSenior Citizens (Age 60-79)Super Senior Citizens (Age 80 or above)
Upto Rs. 2,50,000 - NilUpto Rs. 3,00,000 - NilUpto Rs. 5,00,000 - Nil
2,50,000 To 5,00,000 - 10%3,00,000 To 5,00,000 - 10%5,00,000 To 10,00,000 - 20%
5,00,000 To 10,00,000 - 20%5,00,000 To 10,00,000 - 20%Above 10,00,000 - 30%
Above 10,00,000 - 30%Above 10,00,000 - 30%

ഇത് കൂടാതെയുള്ള മറ്റ് പ്രധാന മാറ്റങ്ങള്‍
  • 80 സി പ്രകാരമുള്ള ഡിഡക്ഷന്‍ ഒരു ലക്ഷം രൂപയില്‍ നിന്നും ഒന്നര ലക്ഷം രൂപയാക്കി
  • ഹൗസിംഗ് ലോണിന്‍റെ പലിശയിനത്തില്‍ കുറവ് ചെയ്യാവുന്ന തുക 1,50,000 എന്നത് 2,00,000 രൂപയാക്കി
  • സ്ലാബ് 2,50,000 രൂപയാക്കി ഉയര്‍ത്തിയ സ്ഥിതിക്ക് 87എ പ്രകാരം ഇക്കഴിഞ്ഞ വര്‍ഷം ലഭിച്ച 2000 രൂപ വരെയുള്ള റിബേറ്റ് ഇനിയുണ്ടാകില്ല

Revised Anticipatory Income Statement

2014-15 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം മുന്‍കൂട്ടി കണക്കാക്കി പ്രസ്തുത വരുമാനത്തിന് വരാവുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗം  2014 മാര്‍ച്ച് മുതല്‍ ഓരോ മാസവും നമ്മുടെ ശമ്പളത്തില്‍ നിന്നും  കിഴിവ് ചെയ്യുന്നുണ്ടായിരിക്കും. എന്നാല്‍ പുതിയ സ്ലാബുകളും ഇളവുകളുമനുസരിച്ച് നമ്മള്‍ നേരത്തെ കണക്കാക്കിയിട്ടുള്ള നികുതിയില്‍ മാറ്റം വരും. ആയത് കൊണ്ട് ഇപ്പോള്‍ പിടിച്ചെടുക്കുന്ന നിരക്കില്‍ വരുന്ന മാസങ്ങളിലും നികുതി പിടിച്ചെടുത്താല്‍ അധികം നികുതിയടക്കുന്ന സാഹചര്യമുണ്ടാകും. അതൊഴിവാക്കുന്നതിന് വേണ്ടി നമ്മുടെ ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് ഈ മാസം ഒരു റിവൈസ്ഡ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റി നല്‍കി പിടിച്ചെടുക്കുന്ന നികുതി നിരക്കില്‍ മാറ്റം വരുത്താം. ഇതിന് വേണ്ടിയുള്ള പരിഷ്കരിച്ച് Anticipatory Income Statement തയ്യാറായിട്ടുണ്ട്. 

ഇതില്‍ Enter Tax Already deducated during this year എന്നതിന് നേരെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് വരെ കിഴിവ് ചെയ്ത  ആകെ നികുതി എന്‍റര്‍ ചെയ്യുക. കൂടാതെ Enter No. of months remaining in this financial year എന്നതിന് നേരെ ഈ മാസം മുതല്‍ അടുത്ത ഫെബ്രുവരി വരെയുള്ള മാസങ്ങളുടെ എണ്ണം നല്‍കണം. അപ്പോള്‍ മൊത്തം വരുന്ന നികുതിയില്‍ നിന്നും ഇതുവരെ അടച്ച നികുതി കുറച്ച് ബാക്കിയുള്ളതിനെ ഇനിയുള്ള മാസങ്ങളില്‍ തുല്യ ഗഡുക്കളാക്കി മാറ്റും. 

ഇനി ആരെങ്കിലും ഇത്രയും മാസങ്ങള്‍ കൊണ്ട് തന്നെ ആവശ്യത്തിലധികം നികുതി അടച്ചിട്ടുണ്ടെങ്കില്‍ ഇനിയുള്ള മാസങ്ങളില്‍ നികുതി പിടിക്കേണ്ടതില്ല. അധികം അടച്ച നികുതി 2014-15 ലെ റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ റീഫണ്ടായി ലഭിക്കും

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992
NVLA News

Start typing and press Enter to search