സ്‌കൂള്‍ കുട്ടികള്‍ക്കായി ഐ.എസ്.ആര്‍.ഒ.യുടെ പെയിന്റിങ് മത്സരം
സപ്തംബര്‍ 27ന് രാവിലെ 9.30 മുതല്‍ 12.30 വരെയാണ് മത്സരം. പങ്കെടുക്കുന്നവര്‍ രാവിലെ 8.30ന് തന്നെ അതതു കേന്ദ്രങ്ങളില്‍ ഹാജരാകണം.
സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്. സീനിയര്‍ വിഭാഗത്തിനുള്ള വിഷയം 'ജീവിതനിലവാരം ഔന്നത്യങ്ങളിലേയ്ക്ക് - ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പങ്ക്' എന്നാണ്. ജൂനിയര്‍ വിഭാഗത്തിനുള്ള വിഷയം 'ഭൂമിക്കുമപ്പുറം ഒരു ലോകം നിങ്ങളുടെ ഭാവനയില്‍' എന്നതാണ്. സബ്ബ് ജൂനിയര്‍ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് അവരവര്‍ക്ക് ഇഷ്ടമുള്ള വിഷയത്തെ ആസ്പദമാക്കി വരയ്ക്കാം. (ബഹിരാകാശം, പ്രകൃതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളായാല്‍ നന്ന്). സ്‌കൂളുകളെ ഉത്തര, മധ്യ, ദക്ഷിണ മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും ഒരു സ്‌കൂളില്‍നിന്ന് സ്‌കൂള്‍ അധികൃതര്‍ തിരഞ്ഞെടുക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പങ്കെടുക്കാം.
പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ കുട്ടികള്‍ക്കുള്ള മത്സരവേദി തൃശ്ശൂര്‍ കല്‍ദായ സിറിയന്‍ ഹൈസ്‌കൂള്‍ ആണ്. മത്സരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സപ്തംബര്‍ 22ന് വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.vssc.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 9037539365, 9496115999.