കേരള പഠന പദ്ധതി പിന്തുടരുന്ന സ്കൂളുകളുടെ ഉപയോഗത്തിനായി ഐ.ടി@സ്കൂൾ പ്രൊജക്റ്റ് തയ്യാറാക്കിയിട്ടുള്ള ഓപറേറ്റിങ്ങ് സിസ്റ്റെമാണ് ഉബുണ്ടു. 32 ബിറ്റ് , 64 ബിറ്റ് ഹാർഡ്‌വെയറുകൾക്കായി പ്രത്യേകം പതിപ്പുകൾ ഐ.ടി@സ്കൂൾ പ്രൊജക്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാൽ 2014ൽ പരിഷ്കരിച്ച ഹയർ സെക്കണ്ടറി പഠന പദ്ധതി പ്രകാരം ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ സയൻസ്-അപ്ലിക്കേഷൻ കുട്ടികൾക്ക് വേണ്ട സോഫ്റ്റ്‌വെയർ ടൂളുകൾ ഇതിൽ ഉൾപെട്ടിട്ടില്ലായിരുന്നു. MySQL, PHP , C++, GEANY Editor എന്നിവയാണ് ഇവയിൽ പ്രധാനം.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നിരന്തര ആവശ്യം പരിഗണിച്ച് ഐ.ടി@സ്കൂൾ പ്രൊജക്റ്റ് ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ട സോഫ്റ്റ്‌വെയർ ടൂളുകൾ എല്ലാം ചേർത്ത് ഒരൊറ്റ മൗസ് ക്ലിക്കിൽ ഇൻസ്റ്റോൾ ചെയ്യാവുന്ന തരത്തിൽ ഉബുണ്ടു ഓപറേറ്റിങ്ങ് സിസ്റ്റം അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നു. ഉബുണ്ടു 10.04(32 bit), ഉബുണ്ടു 11.04(32 bit), ഉബുണ്ടു 12.04(32 bit), ഉബുണ്ടു 12.04(64 bit), ഉബുണ്ടു 14.04(32 bit), ഉബുണ്ടു 14.04(64 bit) എന്നിവയ്ക്ക് വേണ്ട അപ്ഡേറ്റ് പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആവശ്യം പരിഗണിച്ച് , കൂടുതൽ പേർ ഉപയോഗിക്കുന്ന പതിപ്പ് എന്ന നിലയിലും 530MB വരുന്ന ഉബുണ്ടു 10.04(32 bit) ഓപറേറ്റിങ്ങ് സിസ്റ്റം അപ്ഡേറ്റ് HSSLiVE.IN ബ്ലോഗിൽ ഡൌണ്‍ലോഡ് ചെയ്യാൻ നല്കിയിരിക്കുന്നു. നമ്മുടെ സ്കൂളുകളിൽ ലഭ്യമായ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉപയോഗിച്ച് രണ്ട് മണിക്കൂറുകൊണ്ട് ഈ ഫയൽ ഡൌണ്‍ലോഡ് ചെയ്യാം. ഇൻസ്റ്റോൾ ചെയ്യേണ്ട വിധം ഇതോടൊപ്പം നൽകിയിരിക്കുന്ന ഹെൽപ്പ് ഫയലിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.