തെരഞ്ഞെടുപ്പ് ഡ്യൂട്ടി : പരാതി പരിഹരിക്കാന്‍ സമിതി
തെരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെടുന്ന വരുടെ പരാതി പരിഹരിക്കുന്നതിനു സമിതി രൂപീകരിക്കുവാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി.
ഒരു വീട്ടില്‍ നിന്ന് ഭാര്യക്കും ഭര്‍ത്താവിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടെങ്കില്‍ ഒരാളെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും. പുരുഷന്മാര്‍ ലഭ്യമാണമെങ്കില്‍ സ്ത്രീ ജീവനക്കാരെ നിയോഗിക്കരുതെന്നും സര്‍ക്കുലറില്‍ ഉണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രണ്ടു വയസില്‍ താഴെയുളള കുട്ടികളുളളവര്‍ എന്നിവരെ ഒഴിവാക്കണം.
ആരോഗ്യപ്രശ്നമുളളവരെയും മുന്‍ഗണനാടിസ്ഥാനത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പു ജോലിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോള്‍ ജില്ലയിലെ എല്ലാ ഓഫീസിന്‍റെ യും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഒന്നോ രണ്ടോ ഓഫീസുകളില്‍ നിന്നായി ഡ്യൂട്ടിക്കു നിയോഗിക്കുന്നത് ഒഴിവാക്കി ആ ക്ഷേ പരഹിതമായി ജോലി ഏ ല്‍പ്പിച്ചു നല്‍കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.