10, 12 ക്ലാസ് പരീക്ഷകൾ ഒരേ മാതൃകയിലാക്കാൻ കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ 10, 12 ക്ലാസ്സുകളിലെ പരീക്ഷകൾ ഒരേ മാതൃകയിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും പരീക്ഷകളിൽ കഠിനവും ലളിതവുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ടത് ഒരേ അനുപാതത്തിലായിരിക്കണമെന്ന് കേന്ദ്ര മാനവശേഷിമന്ത്രാലയം നിയോഗിച്ച സമിതി നിർദേശിച്ചു.
കോളേജ് പ്രവേശനത്തിന് മാർക്കുകൾ കണക്കിലെടുക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് തുല്യപരിഗണന ഉറപ്പാക്കുകയാണ് ലക്ഷ്യം. ‘കഠിന’വും ‘എളുപ്പ’വുമായ ചോദ്യങ്ങൾ 30 ശതമാനം വീതവും ‘ഇടത്തരം ബുദ്ധിമുട്ടുള്ള’ ചോദ്യങ്ങൾ 40 ശതമാനവും ഉൾക്കൊള്ളിച്ചാകണം എല്ലാ ബോർഡുകളും ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്.
എന്നാൽ, ഈ വിഷയം സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളതാണെന്ന അഭിപ്രായമാണ് കേരളത്തിനുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനസർക്കാർ ഇതിനോട് യോജിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സൂചിപ്പിച്ചു.
ഇത്തരമൊരു നിർദേശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ബി.എസ്.ഇ., എൻ.സി.ഇ.ആർ.ടി. ഉദ്യോഗസ്ഥരും വിവിധ സംസ്ഥാന ബോർഡുകളിലെ പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റിയാണ് ശുപാർശ നൽകിയത്. ഇത് വൈകാതെ നടപ്പാക്കാനാണ് കേന്ദ്രനീക്കമെന്നറിയുന്നു.
# ഷൈൻ മോഹൻ, www.mathrubhumi.com

ആശങ്ക
- കഠിനം, ലളിതം തുടങ്ങി ചോദ്യങ്ങൾക്ക് വേർതിരിവ് നൽകുന്നത് എങ്ങനെ?.
- ചോദ്യം തയ്യാറാക്കുമ്പോൾ ഒാരോ സംസ്ഥാനങ്ങളും സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും വ്യക്തതയില്ല.
- സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷയിൽ ഇടപെടുന്നത് ഫെഡറൽ സംവിധാനത്തിന് എതിരാണെന്ന ആക്ഷേപവും ഉയരും.
നേട്ടം
ഓരോ സംസ്ഥാനത്തെയും ബോർഡുകൾ വിവിധ സിലബസ് പ്രകാരം തയ്യാറാക്കുന്ന ചോദ്യങ്ങൾക്ക് ഒരേ മാതൃകയല്ല നിലവിലുള്ളത്. ചില ബോർഡിലുള്ള വിദ്യാർഥികൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ മാർക്ക് നേടുന്നത് ഒഴിവാക്കുകയാണ് പുതിയസംവിധാനത്തിന്റെ ലക്ഷ്യം. ഒരേ മാതൃകയിലുള്ള ചോദ്യപേപ്പറാണെങ്കിൽ മാർക്കുകൾ താരതമ്യം ചെയ്യുമ്പോൾ ഈ അസമത്വം ഒഴിവാക്കാം.
ഡൽഹി സർവകലാശാലയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിലേക്ക് ഇക്കുറി പ്രവേശനം നേടിയതിൽ ഏറെയും തമിഴ്‌നാട്ടിൽനിന്നുള്ള വിദ്യാർഥികളാണ്. കോളേജിലെ 188 ബി.കോം. (ഓണേഴ്‌സ്) സീറ്റുകളിൽ 129-ഉം തമിഴ്‌നാട്ടിൽനിന്നുള്ളവരാണ് നേടിയതെന്ന് കേന്ദ്ര മാനവശേഷിമന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. ഇതിൽത്തന്നെ 33 പേർ ഈറോഡിലെ ഭാരതീയ വിദ്യാഭവനിൽ പഠിച്ചവരാണ്. ഇത്തരം പ്രശ്നങ്ങളും ഒഴിവാകും.