ന്യൂനപക്ഷ സ്കോളർഷിപ്പ്; സപ്തംബർ 30 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ‘പ്രീ മെട്രിക്’, ‘പോസ്റ്റ് മെട്രിക്’ സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി സപ്തംബർ 30 വരെ നീട്ടി.
നേരത്തേ നിശ്ചയിച്ച അവസാന തീയതി ആഗസ്ത് 31 ആയിരുന്നു.
ന്യൂനപക്ഷ മന്ത്രാലയമാണ് സ്കോളർഷിപ്പ് നൽകുന്നത്. വിവിധ പ്രദേശങ്ങളിൽനിന്നുയർന്ന ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് നടപടിയെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നവർക്കാണ് മന്ത്രാലയം പ്രീ മെട്രിക് സ്കോളർഷിപ്പ് നൽകുന്നത്.
പതിനൊന്ന്, പന്ത്രണ്ടു ക്ലാസ്സുകളിലുള്ളവർക്കാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്.