Membership Form

ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്നും നാളെയും

ജീവനക്കാരുടെ ശമ്പളബില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ബില്ലുകള്‍ ട്രഷറികളില്‍ സമര്‍പ്പിക്കുന്നതിന് ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള ഒപ്പ് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കേരള ഐ.ടി. മിഷന്‍ വിവിധ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഓഫീസ് മേധാവികള്‍ക്ക് (ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍മാര്‍) ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇന്നും നാളെയും (ആഗസ്ത് 12,13) തൃശ്ശൂര്‍ അരിയങ്ങാടിയിലെ ആദംബസാര്‍ ബില്‍ഡിങ്ങില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ള ഓഫീസ് മേധാവികള്‍ക്ക് കാര്‍ഡുമായെത്തിയാല്‍ ഉടന്‍തന്നെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആധാര്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് രണ്ട് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ കഴിയും. അനലിസ്റ്റ് കോര്‍പ്പറേഷന്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപത്തിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ 09072320424 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.

Start typing and press Enter to search