Membership Form

ഓണാഘോഷം പതിവുപോലെ.....

വിദ്യഭ്യാസമന്ത്രിയുടെ ഇടപടല്‍
ഓണാഘോഷം പതിവുപോലെ.....
വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ക്രമീകരണമേര്‍പ്പെടുത്തി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. വിദ്യഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് വിവാദമായതോടെയാണ് മന്ത്രി ഇടപെട്ടത്. ഓണാഘോഷത്തിന്‍റെ പേരില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ആരോഗ്യകരമായഅന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതാണെന്ന മുഖവുരയോടെയാണ് ഉത്തരവ് പുറത്തിറക്കിയിരുന്നത്. വിദ്യാലയങ്ങളില്‍ ഓണാഘോഷം നടത്തുന്നതിന് തടസമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി

Start typing and press Enter to search