INCOME TAX CALCULATOR - 2017 CUM FORM 10 E GENERATOR

TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTS
2016-17 വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരന്‍ എങ്ങിനെ നികുതി കണക്കാക്കും ?
വിശദമായ കുറിപ്പ് ചുവടെ നല്‍കുന്നു
വരുമാന നികുതി കണക്കാക്കലും, അവ നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കലും പൊതുവേ സാധാരണക്കാരനായ ഒരു ജീവനക്കാരനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിതന്നെയാണ്. മാത്രമല്ല നികുതി കുറക്കുന്നതിനുതകുന്ന വ്യത്യസ്തങ്ങളായ നിക്ഷേപങ്ങളെപ്പറ്റിയുള്ള അജ്ഞതയും അനാവശ്യമായി നികുതി ബാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടനല്‍കും. ഒരു വിദഗ്ധ സഹായം തേടുന്ന പക്ഷം വരുമാന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകളൊക്കെ നിര്‍ഭാഗ്യവശാല്‍ ചെലവേറിയ പ്രവര്‍ത്തനമായിപ്പോകാറുണ്ട്. പൊതുവെ ഇത്തരം പ്രശനങ്ങളെ ലഘൂകരിക്കാന്‍ ഇന്ന് പ്രാദേശികമായി തന്നെ തയ്യാറാക്കുന്ന ടാക്സ് ടൂളുകള്‍ നിലവിലുണ്ട്. കേരള ഗവര്‍മെന്റ് ന്റെ DA നിരക്കിലും UGC നിരക്കിലും income tax statement തയ്യാറാക്കാന്‍ ഉതകുന്ന വിധത്തില്‍ പ്രത്യേക മേഖലകള്‍ ഇതില്‍ തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ കുടിശ്ശിക വരുമാനം മൂലമുള്ള അധിക നികുതി ബാധ്യത കുറക്കുന്നതിനുള്ള ഫോം 10 E ഇതിനുള്ളില്‍ തന്നെ തയ്യാറാക്കാന്‍ കഴിയും എന്നതും പ്രയോജനപ്പെടുമെന്ന് കരുതുന്നു. 2016-17 - സാമ്പത്തീക വര്‍ഷത്തെ (Assessment year 2017-18) വരുമാന നികുതി കണക്കാക്കി, ഈ വരുന്ന ഫെബ്രുവരി മാസത്തില്‍ ട്രഷറിയിലും, ബന്ധപ്പെട്ട വകുപ്പ്തല ഓഫീസിലും മറ്റും സമര്‍പ്പിക്കേണ്ട രേഖകള്‍ തയ്യാറാക്കുന്നതിനുള്ള ഇന്‍കം ടാക്സ് സോഫ്റ്റ്‌വെയറിനെ ചുവടെ പരിചയപ്പെടുത്തുന്നു. വരുമാന നികുതി കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് തുടര്‍ദിവസങ്ങളില്‍ നല്‍കുന്നതാണ്. EXCEL ല്‍ പ്രവര്‍ത്തിക്കുന്ന ഈ ടൂളുകളെ കൂടുതല്‍ പ്രയോജനക്ഷമമാക്കുന്നതിനും User friendly ആകുന്നതിനും ആവശ്യമായ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു.
CLICK HERE TO DOWNLOAD SOFTWARE