Property Statement of Govt Employees
ഇനി മുതല് സര്ക്കാര് ജോലിയില് പ്രവേശിക്കുന്ന ജീവനക്കാര് അവരവരുടെ സ്വത്തു വിവരങ്ങള് വെളിപ്പെടു ത്തുകയും വിവരങ്ങള് രേഖപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള സ്റ്റേറ്റ്മെന്റ് ഓരോരുത്തരുടെയും സേവന പുസ്തകത്തില് കൂട്ടിച്ചേര്ക്കുകയും വേണം .
അനധികൃത സ്വത്തു വിവരങ്ങള് കണ്ടെത്തുന്നതിന് വേണ്ടി കേരള വിജിലന്സ് ആന്റ് ആന്റി കറപ്ഷന് ബ്യൂറോയുടെ നിര്ദ്ദേശ പ്രകാരം കേരള ധനകാര്യ വകുപ്പാണ് 2016 നവംബര് 15 ന് സര്ക്കാര് ഉത്തരവിറക്കിയത്.
ഉത്തരവിന്റെ തിയതി മുതല് ഈ നിയമത്തിന് പ്രാബല്യമുള്ളതുകൊണ്ട് 2016 നവംബര് 15 മുതല് ജോലിയില് പ്രവേശിച്ച എല്ലാ ജീവനക്കാരും ഈ നിയമം കര്ശനമായും പാലിക്കേണ്ടതുണ്ട്.
ഇത് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് അതത് ഡിസ്ബേര്സിംഗ് ആഫീസര്മാരുടെ ചുമതലയാണ്.
സ്വത്തു വിവരങ്ങള് രേഖപ്പെടുത്തുന്ന സ്റ്റേറ്റ്മെന്റിന് പാര്ട്ട്-എ, പാര്ട്ട്-ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. സര്ക്കാര് ഉത്തരവില് നിഷ്കര്ഷിച്ച സ്റ്റേറ്റ്മെന്റിന്റെ അതേ മാതൃകയിലുള്ള വ്യക്തവും സ്പഷ്ടവുമായ സ്റ്റേറ്റ്മെന്റെ ഫില്ലബിള് പി.ഡി.എഫ് ഫോര്മാറ്റില് ഡൗണ്ലോഡു ചെയ്യാം.