[Latest News][10]

Answer Key
District
Downloads
ED
ENGLISH- PLUS TWO
Ernakulam
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Management
NVLA News
Office Bearers
Provident Fund
Resources
Scholarship
Softwares
Student
Study Material
Thrissur
Trending Now
eFocus
examination
member
physics
spark
 Membership Form

മധ്യവേനലവധി ക്ലാസുകൾ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിന് വിലക്ക്. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്ന സ്കൂളുകളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തണമെന്ന് കമ്മിഷൻ ഫെബ്രുവരി 25-ന് നിർദേശിച്ചിരുന്നു. കടുത്ത ചൂടും ജലക്ഷാമവും അവഗണിച്ച് കുട്ടികൾക്ക് ക്ലാസ് നടത്തുന്നതായി കമ്മിഷന് ഒട്ടേറെ പരാതികളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കർശനനിർദേശം നൽകിയത്.

സ്കൂളുകളിൽ വേനലവധി ക്യാമ്പുകളും പഠനശാലയും നടത്തുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൃത്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. പരമാവധി ദൈർഘ്യം, ജലലഭ്യത, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചാണ് നിർദേശം പുറപ്പെടുവിക്കേണ്ടത്.
കേരള വിദ്യാഭ്യാസ ചട്ടത്തിലെയും ബാലാവകാശം സംബന്ധിച്ച യു.എൻ. കൺവെൻഷന്റെയും അടിസ്ഥാനത്തിൽ എല്ലാ സ്കൂളുകൾക്കും ബാധകമായ തരത്തിൽ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിക്കണം.

വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിയുള്ള ശുപാർശയിൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് പത്തുദിവസത്തിനകം പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകണം. മറ്റ് ശുപാർശകളിന്മേലുള്ള റിപ്പോർട്ട് ഒരുമാസത്തിനകം നൽകണം.

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992
NVLA News

Start typing and press Enter to search