പ്രിൻസിപ്പാൾനിയമനം എൻ.വി.എൽ.എ ക്ക് അനുകൂല വിധി
പ്രിൻസിപ്പാൾ നിയമനവുമായി ബന്ധപ്പെട്ട് അനുകൂല വിധി ഹൈക്കോടതിയിൽ നിന്നും ഉണ്ടായത് അറിഞ്ഞു കാണുമല്ലോ. ആ വിധി പകർപ്പ് നിങ്ങൾക്ക് വായിക്കാൻ വേണ്ടി ഇതോടൊപ്പം ഇടുന്നു. അതിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്. സ്പെഷ്യൽ റൂൾസ് വരുന്നതിനു മുൻപ് നിയമനം കിട്ടിയ നോൺ വൊക്കേഷണൽ അധ്യാപകരെ ജൂനിയർ എന്നും സീനിയർ എന്നും പറഞ്ഞ് തരം തിരിക്കാൻ കഴിയില്ല. കാരണം വൊക്കേഷണൽ അധ്യാപകന് കിട്ടിയ എല്ലാ ആനുകൂല്യങ്ങളും കിട്ടിയവർ ആണിവർ. അതിനാൽ സീനിയോററ്റിയുടെ കാര്യത്തിൽ തുല്യ പരിഗണനയാണ്. പ്രിൻസിപ്പാൾ നിയമനത്തിനും അപ്രകാരം തന്നെ. ഇതിൽ വൊക്കേഷണൽ അധ്യാപകരുടെ വാദം തള്ളിയ കോടതി നമ്മുടെ വാദം അംഗീകരിക്കുകയും ചെയ്തു. നമ്മുടേത് എന്നാൽ നമ്മുടെ സംഘടനയുടെ ഉൾപ്പടെ. 30588 എന്ന പെറ്റീഷണർ സംഘടനയാണ്. ഇത് ഒരു വ്യക്തിക്ക് മാത്രം അനുവദിച്ച ഉത്തരവല്ല. മറിച്ച് സംഘടന ആദ്യ ഘട്ടം തൊട്ട് നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്. 2495, 990, E3/10147, തുടങ്ങിയ നമ്പരുകളിൽ വിവിധ കാലയളവിൽ ഇറങ്ങിയ ഗവ: ഉത്തരവുകൾ സംഘടനയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ഷാജി സാർ നേടിയെടുത്തതാണ്. ഈ ഉത്തരവുകളാണ് ഇപ്പോൾ അനുകൂലമായി കോടതി വിധിയുടെ ആധാരശില. കോടതി ഉത്തരവിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച സംഘടനയും അതിന്റെ നേതൃത്വവും നേടിയെടുത്ത അവകാശങ്ങളെ സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ ഇതിനോടകം ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു കഴിഞ്ഞു. ഇനിയും ഇത്തരം അവകാശ പോരാട്ടങ്ങളുടെ മുൻനിരയിൽ സംഘടന ഉണ്ടാവുക തന്നെ ചെയ്യും.
എൻ.വി.എൽ.എ
സംസ്ഥാന സമിതി