തൊഴിൽ പഠിക്കാൻ വി.എച്ച്.എസ്.ഇ; അപേക്ഷ ഇപ്പോൾ
ഒരേ സമയം പ്ലസ് വൺ, പ്ലസ് ടു പഠനം, അതോടൊപ്പം ഇഷ്ടപ്പെട്ട മേഖലയിൽ തൊഴിൽപരിശീലനവും. ഇതാണ് വി.എച്ച്.എസ്.ഇ അഥവാ വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം.
പ്ലസ് ടു കോഴ്സിന് തുല്യമാണിത്. എസ്.എസ്.എൽ.സി, തത്തുല്യ പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലൂടെ തൊഴിലിനുള്ള ട്രേഡ് സർട്ടിഫിക്കറ്റും ഉന്നത പഠനത്തിനായി പ്ലസ് ടു സർട്ടിഫിക്കറ്റും നേടാനാകും.
സംസ്ഥാനത്തെ 389 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നാലു ഗ്രൂപ്പുകളിലായി എട്ടു ബ്രാഞ്ചുകളിൽ 35 വൊക്കേഷനൽ കോഴ്സുകൾ ലഭ്യമാണ്. ഗ്രൂപ് ‘എ’ എൻജിനീയറിങ് ബ്രാഞ്ചിൽ അഗ്രോമെഷനറി ആൻഡ് പവർ എൻജിനീയറിങ്, സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഒാേട്ടാമൊബൈൽ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ടെക്നോളജി, ഗ്രാഫിക് ഡിസൈൻ ആൻഡ് പ്രിൻറിങ് ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, പോളിമർ ടെക്നോളജി, ടെക്സ്റ്റൈൽ ടെക്നോളജി കോഴ്സുകളിലും ഗ്രൂപ് ‘ബി’ അഗ്രികൾചർ ബ്രാഞ്ചിൽ അഗ്രികൾചർ -ക്രോപ് ഹെൽത്ത് മാനേജ്മെൻറ്, അഗ്രികൾചർ സയൻസ് ആൻഡ് പ്രോസസിങ് ടെക്നോളജി, അഗ്രി ബിസിനസ് ആൻഡ് ഫാം സർവിസസ് കോഴ്സുകളിലും അെലെഡ് ഹെൽത്ത്കെയർ ബ്രാഞ്ചിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഇ.സി.ജി ആൻഡ് ഒാഡിയോമെട്രിക് ടെക്നോളജി, ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റിവ് കെയർ, ഡെൻറൽ ടെക്നോളജി, ബയോമെഡിക്കൽ എക്വിപ്മെൻറ് ടെക്നോളജി, ഫിസിയോതെറപ്പി, ഫിസിക്കൽ എജുക്കേഷൻ കോഴ്സുകളിലും അനിമൽ ഹസ്ബൻഡറി ബ്രാഞ്ചിൽ ലൈവ് സ്റ്റോക്ക് മാനേജ്മെൻറ്, ഡെയറി ടെക്നോളജി കോഴ്സുകളിലും ഫിഷറീസ് ബ്രാഞ്ചിൽ മറൈൻ ഫിഷറീസ് ആൻഡ് സീ ഫുഡ് പ്രോസസിങ്, അക്വാകൾചർ മറൈൻ ടെക്നോളജി കോഴ്സുകളിലും ഹോം സയൻസ് ബ്രാഞ്ചിൽ കോസ്മെറ്റോളജി ആൻഡ് ബ്യൂട്ടിതെറപ്പി, ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈനിങ്, ക്രെഷ് ആൻഡ് പ്രീ സ്കൂൾ മാനേജ്മെൻറ് കോഴ്സുകളിലുമാണ് പഠനാവസരം.
ഗ്രൂപ് സി’ ഹ്യുമാനിറ്റീസ് ബ്രാഞ്ചിൽ ട്രാവൽ ആൻഡ് ടൂറിസം കോഴ്സിലും ഗ്രൂപ് ‘ഡി’ ബിസിനസ് ആൻഡ് കോമേഴ്സ് ബ്രാഞ്ചിൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെൻറ്, ബാങ്കിങ് ആൻഡ് ഇൻഷുറൻസ് സർവിസസ് മാർക്കറ്റിങ് ആൻഡ് ഫിനാൻഷ്യൽ സർവിസസ്, കമ്പ്യൂട്ടറൈസ്ഡ് ഒാഫിസ് മാനേജ്മെൻറ്, ഫുഡ് ആൻഡ് െറസ്റ്റാറൻറ് മാനേജ്മെൻറ് കോഴ്സുകളിലും പഠിക്കാൻ അവസരമുണ്ട്.
എല്ലാ വൊക്കേനെൽ കോഴ്സുകളുടെയും ദൈർഘ്യം രണ്ടുവർഷമാണ്. പഠനകാലയളവിൽ തൊഴിൽപരിശീലനവും നൽകുന്നതാണ്. പഠനവിഷയങ്ങൾ മൂന്ന് പാർട്ടുകളിലായി ഉൾപ്പെടുത്തിയിരിക്കുന്നു. ഇവയിൽ ഒന്നും രണ്ടും പാർട്ടുകൾ എല്ലാ വിദ്യാർഥികളും പഠിക്കേണ്ടതാണ്. എന്നാൽ, താൽപര്യമുണ്ടെങ്കിൽ മാത്രം പാർട്ട് മൂന്ന് തെരഞ്ഞെടുത്താൽ മതിയാകും. ഒാരോ പാർട്ടിലും പഠിക്കേണ്ടതായ വിഷയങ്ങൾ ചുവടെ -
- പാർട്ട് ഒന്ന്-ഇംഗ്ലീഷ്, എൻറർ പ്രണർഷിപ് െഡവപെ്മെൻറ് (നിർബന്ധിത വിഷയം)
- പാർട്ട് രണ്ട്-വൊക്കേഷനൽ സബ്ജക്ട് (തിയറി ആൻഡ് പ്രാക്ടിക്കൽ- (നിർബന്ധിത വിഷയം)
- പാർട്ട് മൂന്ന്-ഗ്രൂപ് എ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (ഒാപ്ഷനൽ).
- ഗ്രൂപ് ബി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ഒാപ്ഷനൽ).
- ഗ്രൂപ് സി: ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് (ഒാപ്ഷനൽ).
- ഗ്രൂപ് ഡി: ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, മാനേജ്മെൻറ് (ഒാപ്ഷനൽ).
മെഡിസിനും എൻജിനീയറിങ്ങും
ഗ്രൂപ് ‘ബി’ വിഭാഗത്തിലെ വൊക്കേഷനൽ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ ഒാപ്ഷനൽ വിഷയങ്ങളോടൊപ്പം താൽപര്യമുണ്ടെങ്കിൽ ഗണിതം ഒരധിക വിഷയമായി പഠിച്ച് മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷയെഴതി പ്രസ്തുത മേഖലകളിൽ ഉപരിപഠനം നടത്താം. ഇതിനായി കേരള സ്റ്റേറ്റ് ഒാപൺ സ്കൂളിൽ രജിസ്റ്റർ ചെയ്ത് സമ്പർക്ക ക്ലാസുകളിൽ പെങ്കടുത്ത് തുടർ മൂല്യനിർണയ സ്കോറുകൾ നേടാനും അവസരംലഭിക്കും. വി.എച്ച്.എസ്.ഇ പഠന മാധ്യമം ഇംഗ്ലീഷാണ്. എന്നാൽ പരീക്ഷകൾ മലയാളം, തമിഴ്, കന്നട ഭാഷകളിലും എഴുതാം.
ഏകജാലക സംവിധാനത്തിലൂടെയാണ് വി.എച്ച്.എസ്.ഇ സ്കൂളുകളിലെ ഒന്നാംവർഷ പ്രവേശനം. www.vhsecap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതേ വെബ്സൈറ്റിൽ ലഭ്യമാകും. ഒാൺലൈനായി മേയ് 22 വരെ അപേക്ഷകൾ സ്വീകരിക്കും.
madhyamam.com