വെറ്ററിനറി കോഴ്‌സുകള്‍ക്ക് അപേക്ഷ ജൂലായ് 24 വരെ
വെറ്ററിനറി സർവകലാശാല 2017-18 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, ഡിപ്ലോമ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദകോഴ്‌സുകൾ: ബി.വി.എസ്.സി. ആൻഡ് എ.എച്ച്., ബി.ടെക് ഡെയറി ടെക്‌നോളജി, ബി.ടെക് ഫുഡ് ടെക്‌നോളജി, ബി.എസ്‌സി. പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്.
ഡിപ്ലോമ: ഡെയറി സയൻസ്, പൗൾട്രി സയൻസ്, ലാബോറട്ടറി സാങ്കേതികവിദ്യ, ഫീഡ് ടെക്‌നോളജി.
പ്രവേശനം: ബി.വി.എസ്.സി. ആൻഡ് എ.എച്ച്. (B.VSc&AH) കോഴ്‌സിന് സെലക്ഷൻ നീറ്റ് റാങ്ക് ലിസ്റ്റിൽനിന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ, വെറ്ററിനറി കൗൺസിൽ ഇന്ത്യ വഴിയാണ്. ബി.ടെക് ഡെയറി ടെക്‌നോളജി, ഫുഡ്‌ടെക്‌നോളജി എന്നിവയ്ക്ക് സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തിയ എൻജിനീയറിങ് പ്രവേശനപരീക്ഷ, ഇന്ത്യൻ കാർഷികഗവേഷണ കൗൺസിലിന്റെ പരീക്ഷ എന്നിവയിലൂടെയാണ്. മൂന്നുവർഷത്തെ ബി.എസ്‌സി. പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിനും ഡെയറി സയൻസ്, പൗൾട്രി സയൻസ്, ലാബോറട്ടറി സാങ്കേതികവിദ്യ, ഫീഡ് ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്‌സുകൾക്കും സർവകലാശാല പ്രത്യേകം പ്രവേശനപരീക്ഷ നടത്തും.
യോഗ്യത: പ്ലസ്ടു./ വി.എച്ച്.എസ്.സി.യിൽ ബയോളജി പഠിച്ചവർക്ക് അപേക്ഷിക്കാം. ബി. ടെക്. കോഴ്‌സുകൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.പി.ജി./പി.ജി.
ഡിപ്ലോമ: വെറ്ററിനറി സയൻസിൽ 20 വിഷയങ്ങളിൽ ബിരുദാനന്തര പ്രോഗ്രാമായ എം.വി.എസ്.സി. യും 19 വിഷയങ്ങളിൽ ഡോക്ടറൽ പ്രോഗ്രാമുകളും വന്യജീവിപഠനം, ബയോസ്റ്റാറ്റിസ്റ്റിക്സ്, ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി, ബയോ കെമിസ്ട്രി ആൻഡ് മോളിക്കുലാർ ബയോളജി, അപ്ലൈഡ് മൈക്രോബയോളജി, അനിമൽ സയൻസസ് എന്നിവയിൽ ബിരുദാനന്തര പ്രോഗ്രാമായ എം.എസ്‌സി.യും കാലാവസ്ഥാ സേവനം, വെറ്ററിനറി കാർഡിയോളജി, അനസ്തീഷ്യ എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമയുമുണ്ട്.
വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ: സാങ്കേതികവിദ്യയിലൂന്നിയ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ വെറ്ററിനറി സർവകലാശാലയിലുണ്ട്. ലൈവ് സ്റ്റോക്ക് അഗ്രി എന്റർപ്രണർഷിപ്പ്, ഇൻഫർമാറ്റിക്സ് ആൻഡ് മാനേജ്‌മെന്റ്, എത്ത്‌നോ ഫാർമക്കോളജി, വൺഹെൽത്ത്, ടോക്സിക്കോളജിക്ക് പാത്തോളജി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, തെറാപ്യൂട്ടിക്ക് മാനേജ്‌മെന്റ് ഓഫ് പെറ്റ് ആനിമൽസ്, ഡെയറി /പൗൾട്രി എന്റർപ്രണർഷിപ്പ് എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.
ഡിപ്ലോമ മലയാളത്തിലും: മലയാളത്തിൽ സംയോജിതകൃഷി, പൗൾട്രി എന്റർപ്രണർഷിപ്പ്, ഡെയറി എന്റർപ്രണർഷിപ്പ് കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി. പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.
സർട്ടിഫിക്കറ്റ് പ്രോഗ്രാം: വിദൂരവിദ്യാഭ്യാസ പ്രോഗ്രാമിലുൾപ്പെടുത്തി ഫാം ജേർണലിസം, വൺ ഹെൽത്ത്, ടോക്സിക്കോളജിക് പാത്തോളജി, വെറ്ററിനറി ഹോമിയോപ്പതി എന്നിവയിൽ ആറുമാസത്തെ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളുമുണ്ട്. അനിമൽ ഹാൻഡ്‌ലിങ്, ലൈവ് സ്റ്റോക്ക് പ്രൊഡക്‌ഷൻ, ഹിസ്റ്റോളജിക്കൽ ആൻഡ് മ്യൂസിയം ടെക്‌നിക്സ്, ഡെയറി കാറ്റിൽ പ്രൊഡക്‌ഷൻ, ലൈവ്‌സ്റ്റോക്ക് സ്കിൽ ഡെവലപ്‌മെന്റ് എന്നിവയിലും സർട്ടിഫിക്കേഷൻ കോഴ്‌സുകളുണ്ട്.വെറ്ററിനറി സർവകലാശാലയുടെ കീഴിൽ മണ്ണുത്തി, പൂക്കോട് കാമ്പസുകളിൽ വെറ്ററിനറി, െഡയറി സയൻസ് കോളേജുകളുണ്ട്. തിരുവനന്തപുരത്തെ കാരക്കുളത്തും കോലാഹലമേടിലും െഡയറി സയൻസ് കോളേജുകളുണ്ട്. പാലക്കാട് ജില്ലയിലെ തിരുവാഴാംകുന്നിലാണ് പൗൾട്രി സയൻസ് കോഴ്‌സുകളുള്ളത്.
വിവരങ്ങൾക്ക്: www.kvasu.ac.in.
ഫോൺ: 04936-209270, 209269, 209266, 209274.