E-Filing of Income Tax Returns 2017-2018
2016-17 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കാക്കി നാം ഇതിനോടകം മുഴുവനായും അടച്ചു കാണും. എന്നാല്‍ ഇതോടു കൂടി നമ്മുടെ ബാധ്യത അവസാനിക്കുന്നില്ല. നമ്മുടെ വരുമാനത്തിന്‍റെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിലേക്ക് റിട്ടേണ്‍ ആയി സമര്‍പ്പിക്കേണ്ടതുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ 31 ആണ്
ഒരു സാധാരണ വ്യക്തി തന്റെ ഡിഡക്ഷനുകള്‍ക്ക് മുമ്പുള്ള വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. സീനിയര്‍ സിറ്റിസനാണെങ്കില്‍ ഈ പരിധി 3,00,000 രൂപയും സൂപ്പര്‍ സീനിയര്‍ സിറ്റിസണാണെങ്കില്‍ 5,00,000 രൂപയുമാകുന്നു.
ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവര്‍ അവരുടെ വരുമാനം നികുതി വിധേയ വരുമാനത്തെക്കാള്‍ കുറവാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.
ഹൗസിംഗ് ലോണെടുത്തവര്‍ അതിന്‍റെ പലിശ Income from House Property എന്ന തലക്കെട്ടില്‍ നഷ്ടമായി അവകാശപ്പെടുന്നത് കൊണ്ട് അത്തരക്കാര്‍ വരുമാനം നികുതി വിധേയ വരുമാനത്തിന് താഴെയാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.
പേപ്പര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള ഫോം തന്നെ വേണം.ഇതു പൂരിപ്പിച്ച് ആദായ നികുതി ഓഫീസുകളില്‍ സമര്‍പ്പിക്കണം.എന്നാല്‍ ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പണം ഒരു ഇ-മെയില്‍ അയക്കുന്നത് പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്യാവുന്നതേയുള്ളൂ. സമര്‍പ്പിക്കപ്പെട്ട റിട്ടേണ്‍ വളരെ വേഗത്തില്‍ പ്രോസസ് ചെയ്യപ്പെടുകയും പ്രോസസിംഗിന്‍റെ ഓരോ ഘട്ടത്തിലെയും വിവരങ്ങള്‍ നിങ്ങള്‍ക്ക് SMS വഴിയും ഇ-മെയില്‍ വഴിയും ലഭിക്കുകയും ചെയ്യുന്നു.
അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ് വേര്‍ഡ്, ജനന തീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കും.
അപ്പോള്‍ താഴെ കാണുന്ന രജിസ്ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുകന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണം.
ഇവിടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് നിങ്ങള്‍ പാന്‍കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി മാച്ച് ചെയ്യുന്നുണ്ടോ എന്ന് ഓണ്‍ലൈനായി വെരിഫൈ ചെയ്യും. വിത്യാസമുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല.
പാന്‍ നമ്പരിലുള്ള പേര് എങ്ങിനെയെന്ന് അറിയാന്‍ 1800 180 1961 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നിങ്ങളുടെ പാന്‍നമ്പരും ജനന തീയതിയും മറ്റും നല്‍കിയാല്‍ ഓരോ ഫീല്‍ഡിലും നിങ്ങളുടെ പാന്‍കാര്‍ഡ് പ്രകാരമുള്ള ഡാറ്റ എന്താണെന്ന് എന്ന് ഒരു പ്രയാസവുമില്ലാതെ പറഞ്ഞു തരും.
ബേസിക് ഡാറ്റ കൃത്യമായി എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ Registration Form ലഭിക്കും. ഇതില്‍ നമ്മുടെ യൂസര്‍ ഐ.ഡി ദൃശ്യമാകും. അതിന് താഴെ പാസ് വേര്‍ഡ് ചേര്‍ക്കുക. പാസ് വേര്‍ഡില്‍ അക്കങ്ങളും അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുകളും ഉണ്ടായിരിക്കണം. അതിന് ശേഷം ബാക്കിയുള്ള വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുക. അതോട് കൂടി രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുകയും അതിന്‍റെ ഒരു ആക്ടിവേഷന്‍ ലിങ്ക് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലിലേക്ക് അയക്കപ്പെടും.
ഇനി നിങ്ങള്‍ നിങ്ങളുടെ ഇ-മെയില്‍ തുറന്ന് നോക്കുക. അതില്‍ ഈ വെബ്സൈറ്റില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടാകും. അതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇ-മെയിലിലും മൊബൈലിലും വന്നിട്ടുള്ള OTP എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്താല്‍ നിങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും.
ഇഫയലിംഗ് ലോഗിന്‍ സ്ക്രീനില്‍ താഴെ കാണുന്ന വിവരങ്ങള്‍ എന്റര്‍ ചെയ്ത് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്. ഇത്തവണ Image Captcha കോഡ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് രജിസ്ട്രേഡ് മൊബൈലിലേക്ക് OTP വരുത്തിയും ലോഗിന്‍ ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
ഇനി നമുക്ക് ഇ-ഫയലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. താഴെ കാണുന്നതു പോലെ e-File എന്ന മെനുവില്‍ Prepare and Submit Online ITR എന്ന മെനു സെലക്ട് ചെയ്യുക
അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ ITR Form Name എന്ന സ്ഥലത്ത് ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് 2017-18 എന്നും സെലക്ട് ചെയ്ത് Prefill Address with എന്നതില്‍ From PAN Database എന്നോ അല്ലെങ്കില്‍ From Previous Return Filed എന്നോ സെലക്ട്ചെയ്യുക. നമ്മുടെ അഡ്രസും മറ്റും സ്വമേധയാ ഫില്‍ ചെയ്യുന്നതിനാണിത്. അതിന് ശേഷം Digital Sign എന്നതിന് നേരെ No സെലക്ട് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക.
അപ്പോള്‍ ലഭിക്കുന്ന ITR Form-1 ല്‍ Instructions, Part A General Details, Income Details, Tax Details, Taxes Paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. ഓരോ ടാബില്‍ നിന്നും അടുത്ത ടാബിലേക്ക് പോകുന്നതിന് ടാബുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ ടാബിലും താഴെയും മുകളിലും കാണുന്ന പച്ച നറത്തിലുള്ള Arrow യില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഇതില്‍ ഓരോ ടാബിലും എന്‍റര്‍ ചെയ്യേണ്ട വിവരങ്ങളുടെ വിശദ വിവരങ്ങള്‍ താഴെ വിശദീകരിക്കുന്നു.
Instructions
ഒന്നാമത്തെ ടാബില്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. മുന്നോട്ട് പോകുന്നതിന് മുമ്പ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസിലാക്കുക.
മൂന്നാമത്തെ ടാബിലാണ് നമ്മുടെ വരുമാനത്തിന്‍റയും കിഴിവുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് പൂരിപ്പിക്കുന്നതിന് നമ്മുടെ കയ്യില്‍ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസര്‍ ഒപ്പിട്ട് നല്‍കിയ ഫോം-16 നിര്‍ബന്ധമാണ്. അതിലുള്ള വിവരങ്ങളാണ് ഇതിലേക്ക് ചേര്‍ക്കേണ്ടത്. Income from Salary എന്നതിന് നേരെ ചേര്‍ക്കേണ്ടത് നമ്മുടെ Net Salary Income ആണ്. അതായത് Profession Tax തുടങ്ങയവയെല്ലാം കുറച്ചതിന് ശേഷമുള്ള തുക.
ഹൗസിംഗ് ലോണെടുത്തവര്‍ B2 കോളത്തിന് നേരെ Type of House Property എന്നതിന് നേരെ Self Occupied എന്ന് സെലക്ട് ചെയ്ത് Income from House Peoperty എന്നതിന് നേരെ ലോണിന് നല്‍കിയ പലിശ മൈനസ് ഫിഗറായി കാണിച്ചാല്‍ മതി. മുതലിലേക്കടച്ച തുക 80സി എന്ന ഡിഡക്ഷനിലാണ് ഉള്‍പ്പെടുത്തേണ്ടത്.
നാലാമത്തെ ടാബില്‍ നമ്മള്‍ 2016-17 പ്രീവയസ് ഇയറില്‍ അടച്ചു തീര്‍ത്തിട്ടുള്ള ടാക്സിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്. ഇതില്‍ തന്നെ 4 വിഭാഗങ്ങളുണ്ട്.
ഒന്നാമത്തെ വിഭാഗത്തില്‍ ശമ്പള വരുമാനത്തില്‍ നിന്നും ഡിസ്ബേര്‍സിംഗ് ആഫീസര്‍ സ്രോതസില്‍ നികുതി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്. താങ്കളുടെ ഡിസ്ബേര്‍സിംഗ് ഓഫീസര്‍ കൃത്യമായി Quarterly TDS Returns ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത ടാക്സും ഓഫീസിന്‍റെ ടാന്‍ നമ്പരും പേരും ഇവിടെ സ്വമേധയാ പ്രത്യക്ഷപ്പെടും. നമ്മള്‍ അടച്ച നികുതി മുഴുവനായി ഇവിടെ വരുന്നില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ പരിശോധിക്കുക. ഇത് ശ്രദ്ധിക്കാതെ ഇ-ഫയലിംഗ് പൂര്‍ത്തീകരിച്ചാല്‍ നികുതി അടച്ചിട്ടില്ല എന്നറിയിക്കുന്ന നോട്ടീസുകള്‍ ആദായനികുതി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
രണ്ടാമത്തെ വിഭാഗത്തില്‍ സാലറിയല്ലാത്ത മറ്റ് വരുമാനങ്ങളില്‍ നിന്നും സ്രോതസ്സില്‍ പിടിച്ചെടുത്തിട്ടുള്ല നികുതി വിവരങ്ങളാണ് കാണിക്കേണ്ടത്.
മൂന്നാമത്തെ വിഭാഗത്തില്‍ Tax Collected at Source എന്ന വിഭാഗത്തിലുള്ള നികുതികളാണ് വരുന്നത്
നാലാമത്തെ വിഭാഗത്തില്‍ നമ്മള്‍ നേരിട്ട് അടച്ചിട്ടുള്ള നികുതിയുടെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്.
അഞ്ചാമത്തെ ടാബില്‍ ഒന്നാമത്തെ വിഭാഗത്തില്‍ നമ്മളുടെ ഇന്‍കം ടാക്സ് വിവരങ്ങളും ഇതുവരെ അടച്ച നികുതിയും ബാക്കി അടക്കാനുണ്ടെങ്കില്‍ ആ വിവരങ്ങളും ദൃശ്യമാകും. മുഴുവന്‍ നികുതിയും കൃത്യമായി അടച്ചിട്ടുണ്ടെങ്കില്‍ Tax Payable എന്നതിന് നേരെയും Refund എന്നതിന് നേരെയും പൂജ്യം പ്രത്യക്ഷപ്പെടണം. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
D.20 എന്ന ഐറ്റത്തിന് നേരെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന നമ്മുടെ ബാങ്ക് അക്കൌണ്ടുകളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് D.20(a) എന്നതിന് നേരെ റീഫണ്ട് ഉണ്ടെങ്കില്‍ ക്രെഡിറ്റ് ചെയ്യുന്നതിനു വേണ്ടി ആഗ്രഹിക്കുന്ന ബാങ്കിന്‍റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC കോഡ്, ഏത് തരം അക്കൗണ്ട് എന്നീ വിവരങ്ങള്‍ നല്‍കുക. ബാങ്കുകളുടെ IFSC Code അറിയില്ലെങ്കില്‍ ചെക്ക് ലീഫില്‍ നോക്കിയാല്‍ മതി. അതല്ലെങ്കില്‍ Google ല്‍ സെര്‍ച്ച് ചെയ്താല്‍ ലഭ്യാമാകും. ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടിന്‍റെ വിവരം നിര്‍ബന്ധമായി പൂരിപ്പിച്ചിരിക്കണം. ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ D.20(b)യില്‍ ഓരോന്നായി ചേര്‍ക്കുക. ഇത് നിര്‍ബന്ധമില്ല.
മൂന്നാമത്തെ Verification എന്ന വിഭാഗത്തില്‍ പിതാവിന്റെ പേര്, Place എന്നിവ മാത്രം പൂരിപ്പിച്ചാല്‍ മതി.
ആറാമത്തെ ടാബില്‍ 80G പ്രകാരം നമ്മള്‍ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. വ്യത്യസ്ത അളവുകളില്‍ ക്ലെയിം ചെയ്യാവുന്ന കിഴിവുകളും ഓരോ വിഭാഗത്തിലും തലക്കെട്ടുകള്‍ നോക്കി പൂരിപ്പിക്കുക. ഇത്തരം കിഴിവുകള്‍ ഒന്നുമില്ലെങ്കില്‍ പൂരിപ്പിക്കേണ്ടതില്ല.
എല്ലാ ടാബുകളും പൂരിപ്പിച്ച് Preview & Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൂരിപ്പിച്ചതില്‍ ഇതു വരെഎന്റര്‍ ചെയ്ത മുഴുവന്‍ വിവരങ്ങളും അടങ്ങുന്ന ഒരു പേജ് ദൃശ്യമാകും. ഈ വിവരങ്ങളുടെ പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പരിശോധിക്കുന്നതിനുള്ള സൗകര്യവും ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ EDIT ബട്ടണ്‍ അമര്‍ത്തി തിരുത്തലുകള്‍ വരുത്താവുന്നതാണ്. തെറ്റുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും Preview & Submit ബട്ടണ്‍ അമര്‍ത്തുക. സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഇ-വെരിഫിക്കേഷനുള്ള ഓപ്ഷനുകളടങ്ങിയ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും.
Option-1 : നമ്മള്‍ നേരത്തെ തന്നെ EVC ജനറേറ്റ് ചെയ്തു വെച്ചിട്ടുണ്ടെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്യുക. (നേരത്തെ EVC ജനറേറ്റ് ചെയ്യാന്‍ e-file മെനുവിലെ Generate EVCഎന്ന ഓപ്ഷന്‍ ഉപയോഗിക്കാം. അത് പോലെ SBI ATM Card ഉപയോഗിച്ച് എ.ടി.എം കൗണ്ടറുകളില്‍ നിന്നും ഇപ്പോള്‍ EVC ജനറേറ്റ് ചെയ്യാം എന്ന് പറയപ്പെടുന്നു)
Option-2 :ഇപ്പോള്‍ EVC ജനറേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ രണ്ടാമത്തെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
Option-3 :ആധാര്‍ നമ്പര്‍ ഉപയോഗിച്ച് EVC ജനറേറ്റ് ചെയ്യുന്നതിന് മൂന്നാമത്തെ ഓപ്ഷന്‍ ഉപയോഗിക്കുക.
Option-4 :ഇനി ഇ-വെരിഫിക്കേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലോ അതല്ലെങ്കില്‍ EVC പിന്നീട് ജനറേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കിലോ നാലാമത്തെ ഓപ്ഷന്‍ സ്വീകരിച്ചാല്‍ മതി.
നിങ്ങളുടെ ആധാര്‍ നമ്പര്‍ പാന്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും എളുപ്പമുള്ളത്മൂന്നാമത്തെ ഓപ്ഷനാണ്. ഈ ഓപ്ഷനില്‍ ക്സിക്ക് ചെയ്യുന്നതോട് കൂടി നിങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലിലേക്ക് ഒരു OTP നമ്പര്‍ അടുത്ത് പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ ഈ OTP എന്റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുന്നതോടുകൂടി ഇ-ഫയലിംഗ് പൂര്‍ത്തിയാകും.
ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ പിന്നെ ഏറ്റവും അനുയോജ്യം രണ്ടാമത്തെ ഓപ്ഷനാണ്. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ ഏറ്റവും എളുപ്പം EVC - To Registered Email id and Mobile Number എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ഇ-മെയിലിലേക്കും രജിസ്ട്രേഡ് മൊബൈലിലേക്കും EVC മെസേജ് ആയി വരും. എന്നാല്‍ മൊത്ത വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കിലും ടാക്സ് റീഫണ്ട് ഉണ്ടെങ്കിലും ഈ ഓപ്ഷന്‍ ലഭ്യമാകില്ല. ഇത്തരക്കാര്‍ Through Online Banking, Through Bank Account Number, Through Demat Account എന്നിവയില്‍ ഏതെങ്കിലും ഓപ്ഷന്‍ സ്വീകരിക്കേണ്ടി വരും.
ഇതോടൊപ്പം താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ മെസേജില്‍ വന്ന EVCടൈപ്പ് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക.
ഇതോടു കൂടി താഴെ കാണുന്ന Return Successfully e-verified എന്ന താഴെ കാണുന്ന മെസേജ് പ്രത്യക്ഷപ്പെടും.
ഇനി നമുക്ക് റിട്ടേണ്‍ ഫയല്‍ ചെയ്തതിന് തെളിവായി അക്നോളജ്മെന്‍റ് പരിശോധിക്കാം. ഇതിന് വേണ്ടി Dashboard എന്ന മെനുവില്‍ View Returns എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നാം ഇതുവരെ ഇ-ഫയല്‍ ചെയ്ത റിട്ടേണുകളുടെ വിവരങ്ങള്‍ കാണാം. അതില്‍ ഏറ്റവും മുകളില്‍ കാണുന്നത് നാം ഇപ്പോള്‍ ഇ-ഫയല്‍ ചെയ്ത റിട്ടേണ്‍ ആയിരിക്കും.
ഇതിലെ അക്നോളജ്മെന്‍റ് നമ്പറിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ ഈ റിട്ടേണിന്‍റെ കൂടുതല്‍ വിവരങ്ങളടങ്ങിയ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ കാണുന്ന ITR-V/Acnowledgement എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പി.ഡി.എഫ് ഫയല്‍ ഓപ്പണ്‍ ചെയ്തു വരും.
ഇത് ഒരു പാസ് വേര്‍ഡ് പ്രൊട്ടക്ടഡ് ഫയലാണ്. ഇതിന്‍ പാസ് വേര്‍ഡായി ചെറിയ അക്ഷരത്തില്‍നമ്മുടെ പാന്‍നമ്പരും ജനനതീയതിയും ചേര്‍ത്ത് നല്‍കുക. ഉദാഹരണമായി പാന്‍നമ്പര്‍ABCDE1234X എന്നും ജനന തീയതി 01/01/1980 ഉം ആണെങ്കില്‍ പാസ് വേര്‍ഡ്abcde1234x01011980 എന്ന് നല്‍കുക. അപ്പോള്‍ ഇത് ഓപ്പണ്‍ ചെയ്യപ്പെടും.
താങ്കള്‍ മുകളില്‍ കൊടുത്ത ഒരു രീതിയിലും ഇ-വെരിഫിക്കേഷന്‍ നടത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ഈ ITR-V പ്രിന്‍റൗട്ട് എടുത്ത് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധത്തില്‍ സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ സാധാരണ പോസ്റ്റില്‍ (കൊറിയര്‍ സ്വീകരിക്കില്ല) Income Tax Department - CPS, Post Bag No:1, Electronic City Post Office, Bengaluru 560100, Kanrnataka എന്ന അഡ്രസില്‍ അയച്ചാല്‍ മതി. ഒരു ഓഫീസിലുള്ളവരുടെ ITR-V എല്ലാം കൂടി ഒരു കവറിലിട്ട് അയച്ചാലും മതി. മറ്റ് യാതൊരു രേഖകളും ഇതിന്‍റെ കൂടെ അയക്കേണ്ടതില്ല. ഒരു പേജുള്ള ITR-V മാത്രം അയച്ചാല്‍ മതി.
റിലീഫ് വിവരങ്ങള്‍ സബ്മിറ്റ് ചെയ്യുന്നതിന് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് e-file എന്ന മെനുവിലെ Prepare and Submit Online Form(Other Than ITR) എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Form Name എന്നതിന് നേരെയുള്ള കോംബോ ബോക്സില്‍ നിന്നും Form No.10E-Form എന്നത് സെലക്ട് ചെയ്യുക. Assessment Year എന്നതിന് നേരെ 2016-17 എന്നും സെലക്ട് ചെയ്യുക. തുടര്‍ന്ന് Continue ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് താഴെ കാണുന്നതു പോലെ വ്യത്യസ്ത ടാബുകളോടുകൂടിയ പേജ് ദൃശ്യമാകും. ഇതിലെ ഓരോ ടാബിലെയും വിവരങ്ങള്‍ നിങ്ങള്‍ നേരത്ത തയ്യാറാക്കി വെച്ചിട്ടുള്ള 10E ഫോമിന് സമാനമാണ്. അത് കൊണ്ട് ഓരോ ടാബും വിശദമാക്കുന്നില്ല. ഇത് പൂരിപ്പിക്കുമ്പോള്‍ നമ്മുടെകൈവശം നേരത്തെ തയ്യാറാക്കിയ 10E ഫോം ഉണ്ടായാല്‍ മതി.
എല്ലാ ടാബുകളും ഫില്‍ ചെയ്തതിന് ശേഷം സബ്മിറ്റ് ചെയ്യുക. അരിയര്‍ റിലീഫ് ഉള്ളവര്‍ ഇതും കൂടി സബ്മിറ്റ് ചെയ്യുമ്പോഴേ ഇ-ഫയലിംഗ് പൂര്‍ണ്ണമാകുന്നുള്ളു. ഇത് ചെയ്യാതിരുന്നാല്‍ ബാധ്യതാ നോട്ടീസ് വരും എന്നത് ഉറപ്പാണ്.
പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിന് ഇ-ഫയലിംഗ് വെബ്സൈറ്റിന്‍റെ ഹോം പേജില്‍ കാണുന്ന Login Here എന്ന മഞ്ഞ നിറത്തിലുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് യൂസര്‍ ഐ.ഡി യും പാസ്‍വേര്‍ഡും നല്‍കേണ്ട വിന്‍ഡോ പ്രത്യക്ഷപ്പെടും ആ വിന്‍ഡോയുടെ താഴെ ഭാഗത്തായി കാണുന്ന Forgot Password? എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് താഴെ കാണുന്ന Reset Password എന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ യൂസര്‍ ഐ.ഡി യായി നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുക. പിന്നീട് ഇമേജില്‍ തെളിയുന്ന കോഡ് Enter the number as in image എന്നതിന് നേരെയുള്ള ബോക്സില്‍ എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള മൂന്ന ഓപ്ഷനുകള്‍ കാണിച്ചുകൊണ്ടുള്ള വിന്‍ഡോ തുറക്കും. ഒന്നാമത്തെ ഓപഷനായ Answer Secret Question എന്ന സെലക്ട് ചെയ്താല്‍ താഴെ ജനന തീയതി നല്‍കി Select Question എന്ന കോമ്പോ ബോക്സില്‍ നിന്നും നമ്മള്‍ നേരത്തെ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ സെലക്ട് ചെയ്ത ചോദ്യം സെലക്ട് ചെയ്ത് അതിന് നമ്മള്‍ നല്‍കിയിരുന്ന ഉത്തരം എന്‍റര്‍ ചെയ്ത് Validate Button അമര്‍ത്തിയാല്‍ പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും
രണ്ടാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് അപ്‍ലോഡ് ചെയ്ത് പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാം.
മൂന്നാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ അതില്‍ രണ്ട് ഓപ്ഷന്‍ ലഭ്യമാകും. ഒന്ന് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലും മൊബൈല്‍ നമ്പരും ഉപയോഗിച്ചുള്ളതും രണ്ടാമത്തെത് പുതിയ ഇ-മെയിലും മൊബൈല്‍ നമ്പരും ഉപയോഗിച്ചുള്ളതും. പുതിയതാണ് ഉപയോഗിക്കുന്നതെങ്കില്‍ താഴെ കാണുന്ന മൂന്ന് ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്ത് അതിന്‍റെ വിവരങ്ങള്‍ എന്‍റര്‍ ചെയ്യേണ്ടി വരും. ഇങ്ങനെ റീസെറ്റ് ചെയ്ത പാസ്‍വേര്‍ഡ് ആക്ടീവാകാന്‍ 24 മണിക്കൂര്‍ സമയമെടുക്കും.
ഈ പ്രസ്താവിച്ച രീതിയിലൊന്നും പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള ഒരു റിക്വസ്റ്റ് validate@incometaxindia.gov.in എന്ന ഇ-മെയിലിലേക്ക് അയച്ചാല്‍ മതി. റിക്വസ്റ്റില്‍ താങ്കളുടെ പാന്‍ നമ്പര്‍, പേര്, ജനന തീയതി, പിതാവിന്‍റെ പേര്, പാന്‍കാര്‍ഡ് പ്രകാരമുള്ള വിലാസം എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. വിവരങ്ങള്‍ വെരിഫൈ ചെയ്തതിന് ശേഷം പുതിയ പാസ്‍വേര്‍ഡ് താങ്കള്‍ക്ക് മറുപടി ഇ-മെയിലായി ലഭിക്കും. മറുപടി ലഭിക്കുന്നതിന് ഒരാഴ്ചയോളം സമയമെടുത്തേക്കാം.
ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് നമ്മള്‍ നേരിട്ട് അടച്ചിട്ടുള്ളതും നമ്മുടെ ശമ്പളത്തില്‍ നിന്നും പിടിച്ചിട്ടുള്ളതുമായി ടാക്സ് നമ്മുടെ പേരില്‍ ആദായ നികുതി വകുപ്പില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.ഇതിന് വേണ്ടി വെബ്സൈറ്റില്‍ ഇടതുവശത്ത് കാണുന്ന Quick Link എന്ന സെക്ഷനില്‍ കാണുന്ന View Form 26AS (Tax Credit) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ TDS കാര്യങ്ങളുടെ ചുമതലയുള്ള TRACE എന്ന വെബ്സൈറ്റിലേക്ക് റീ-ഡൈറക്ട് ചെയ്യും. ഇതിന് വേണ്ടി Confirm ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതിന് ഏറ്റവും താഴെ കാണുന്ന View Tax Credit(26AS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേ തുടര്‍ന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ കാണിച്ചുകൊണ്ടുള്ള താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതിന്‍റെ മുകള്‍ ഭാഗത്ത് Assessment Year എന്നതിന് നേരെ 2015-16 എന്നും View As എന്നതിന് നേരെ PDF എന്നും സെലക്ട് ചെയ്ത് View/Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഒരു PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഈ ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതിന് പാസ്‍വേര്‍ഡ് ആവശ്യപ്പെടും. അപ്പോള്‍ നിങ്ങളുടെ ജനന തീയതി നല്‍കിയാല്‍ മതി. ഉദാരഹണമായി നിങ്ങളുടെ ജനനതീയതി 05/08/1962 ആണെങ്കില്‍ പാസ്‍വേര്‍ഡായി 05081962 എന്ന് നല്‍കിയാല്‍ മതി. ഇതില്‍ ഓരോ മാസവും നിങ്ങളുടെ പേരില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ള തുക കാണാം. അടച്ച തുകയില്‍ വ്യത്യാസമുണ്ടെങ്കില്‍ ഉടനെ തന്നെ നിങ്ങളുടെ ഡിസ്ബേര്‍സിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തുക.
Prepared By Al-Rahiman
ആരൊക്കെ റിട്ടേണ്‍ സമര്‍പ്പിക്കണം...?
ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവര്‍ അവരുടെ വരുമാനം നികുതി വിധേയ വരുമാനത്തെക്കാള്‍ കുറവാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.
ഹൗസിംഗ് ലോണെടുത്തവര്‍ അതിന്‍റെ പലിശ Income from House Property എന്ന തലക്കെട്ടില്‍ നഷ്ടമായി അവകാശപ്പെടുന്നത് കൊണ്ട് അത്തരക്കാര്‍ വരുമാനം നികുതി വിധേയ വരുമാനത്തിന് താഴെയാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതെങ്ങിനെ ?
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പരമ്പരാഗതമായ പേപ്പര്‍ സംവിധാനം നിലവിലുണ്ടെങ്കിലും അതിനെക്കാള്‍ എത്രയോ ലളിതവും സുതാര്യവുമാണ് ഇ-ഫയലിംഗ് സംവിധാനം. മാത്രമല്ല നികുതി വിധേയ വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാണ്.പേപ്പര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള ഫോം തന്നെ വേണം.ഇതു പൂരിപ്പിച്ച് ആദായ നികുതി ഓഫീസുകളില്‍ സമര്‍പ്പിക്കണം.എന്നാല്‍ ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പണം ഒരു ഇ-മെയില്‍ അയക്കുന്നത് പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്യാവുന്നതേയുള്ളൂ. സമര്‍പ്പിക്കപ്പെട്ട റിട്ടേണ്‍ വളരെ വേഗത്തില്‍ പ്രോസസ് ചെയ്യപ്പെടുകയും പ്രോസസിംഗിന്‍റെ ഓരോ ഘട്ടത്തിലെയും വിവരങ്ങള്‍ നിങ്ങള്‍ക്ക് SMS വഴിയും ഇ-മെയില്‍ വഴിയും ലഭിക്കുകയും ചെയ്യുന്നു.
ഇ-ഫയലിംഗിന് അത്യാവശ്യം വേണ്ട കാര്യങ്ങള്‍
- An Email Account
- Mobile Number
- Form 16 issued by Disbursing Officer(s)
- Your Bank Account Number && IFSC Code
അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ് വേര്‍ഡ്, ജനന തീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കും.
ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ്‍വേര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അത് റീസെറ്റ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം ഈ പോസ്റ്റിന്‍റെ അവസാന ഭാഗത്ത് ചേര്ത്തിട്ടുണ്ട്നിങ്ങള് നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing? എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന വിന്‍ഡോയില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സെലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക
അപ്പോള്‍ താഴെ കാണുന്ന രജിസ്ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുകന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണം.
ഇവിടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് നിങ്ങള്‍ പാന്‍കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി മാച്ച് ചെയ്യുന്നുണ്ടോ എന്ന് ഓണ്‍ലൈനായി വെരിഫൈ ചെയ്യും. വിത്യാസമുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല.
പാന്‍ നമ്പരിലുള്ള പേര് എങ്ങിനെയെന്ന് അറിയാന്‍ 1800 180 1961 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നിങ്ങളുടെ പാന്‍നമ്പരും ജനന തീയതിയും മറ്റും നല്‍കിയാല്‍ ഓരോ ഫീല്‍ഡിലും നിങ്ങളുടെ പാന്‍കാര്‍ഡ് പ്രകാരമുള്ള ഡാറ്റ എന്താണെന്ന് എന്ന് ഒരു പ്രയാസവുമില്ലാതെ പറഞ്ഞു തരും.
ബേസിക് ഡാറ്റ കൃത്യമായി എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ Registration Form ലഭിക്കും. ഇതില്‍ നമ്മുടെ യൂസര്‍ ഐ.ഡി ദൃശ്യമാകും. അതിന് താഴെ പാസ് വേര്‍ഡ് ചേര്‍ക്കുക. പാസ് വേര്‍ഡില്‍ അക്കങ്ങളും അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുകളും ഉണ്ടായിരിക്കണം. അതിന് ശേഷം ബാക്കിയുള്ള വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുക. അതോട് കൂടി രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുകയും അതിന്‍റെ ഒരു ആക്ടിവേഷന്‍ ലിങ്ക് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലിലേക്ക് അയക്കപ്പെടും.
ഇനി നിങ്ങള്‍ നിങ്ങളുടെ ഇ-മെയില്‍ തുറന്ന് നോക്കുക. അതില്‍ ഈ വെബ്സൈറ്റില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടാകും. അതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇ-മെയിലിലും മൊബൈലിലും വന്നിട്ടുള്ള OTP എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്താല്‍ നിങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും.
ഇഫയലിംഗ് ലോഗിന്‍ സ്ക്രീനില്‍ താഴെ കാണുന്ന വിവരങ്ങള്‍ എന്റര്‍ ചെയ്ത് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്. ഇത്തവണ Image Captcha കോഡ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് രജിസ്ട്രേഡ് മൊബൈലിലേക്ക് OTP വരുത്തിയും ലോഗിന്‍ ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
ഇനി നമുക്ക് ഇ-ഫയലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. താഴെ കാണുന്നതു പോലെ e-File എന്ന മെനുവില്‍ Prepare and Submit Online ITR എന്ന മെനു സെലക്ട് ചെയ്യുക
അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ ITR Form Name എന്ന സ്ഥലത്ത് ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് 2017-18 എന്നും സെലക്ട് ചെയ്ത് Prefill Address with എന്നതില്‍ From PAN Database എന്നോ അല്ലെങ്കില്‍ From Previous Return Filed എന്നോ സെലക്ട്ചെയ്യുക. നമ്മുടെ അഡ്രസും മറ്റും സ്വമേധയാ ഫില്‍ ചെയ്യുന്നതിനാണിത്. അതിന് ശേഷം Digital Sign എന്നതിന് നേരെ No സെലക്ട് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക.
അപ്പോള്‍ ലഭിക്കുന്ന ITR Form-1 ല്‍ Instructions, Part A General Details, Income Details, Tax Details, Taxes Paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. ഓരോ ടാബില്‍ നിന്നും അടുത്ത ടാബിലേക്ക് പോകുന്നതിന് ടാബുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ ടാബിലും താഴെയും മുകളിലും കാണുന്ന പച്ച നറത്തിലുള്ള Arrow യില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഇതില്‍ ഓരോ ടാബിലും എന്‍റര്‍ ചെയ്യേണ്ട വിവരങ്ങളുടെ വിശദ വിവരങ്ങള്‍ താഴെ വിശദീകരിക്കുന്നു.
Instructions
ഒന്നാമത്തെ ടാബില്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. മുന്നോട്ട് പോകുന്നതിന് മുമ്പ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസിലാക്കുക.
Part A General Details
രണ്ടാമത്തെ ടാബില്‍ വ്യക്തിഗത വിവരങ്ങളും ഫയലിംഗ് സ്റ്റാറ്റസുമാണുള്ളത്. വ്യക്തിഗത വിവരങ്ങളില്‍ മിക്കതും നമ്മുടെ പാന്‍കാര്‍ഡിന്‍റെ ഡാറ്റാബേസില്‍ നിന്നോ കഴിഞ്ഞ വര്‍ഷത്തെ റിട്ടേണില്‍ നിന്നോ ഫില്‍ ചെയ്തതായി കാണാം. അവശേഷിക്കുന്ന വിവരങ്ങള്‍ മാത്രം എന്‍റര്‍ ചെയ്താല്‍ മതി.Income Details
മൂന്നാമത്തെ ടാബിലാണ് നമ്മുടെ വരുമാനത്തിന്‍റയും കിഴിവുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് പൂരിപ്പിക്കുന്നതിന് നമ്മുടെ കയ്യില്‍ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസര്‍ ഒപ്പിട്ട് നല്‍കിയ ഫോം-16 നിര്‍ബന്ധമാണ്. അതിലുള്ള വിവരങ്ങളാണ് ഇതിലേക്ക് ചേര്‍ക്കേണ്ടത്. Income from Salary എന്നതിന് നേരെ ചേര്‍ക്കേണ്ടത് നമ്മുടെ Net Salary Income ആണ്. അതായത് Profession Tax തുടങ്ങയവയെല്ലാം കുറച്ചതിന് ശേഷമുള്ള തുക.
ഹൗസിംഗ് ലോണെടുത്തവര്‍ B2 കോളത്തിന് നേരെ Type of House Property എന്നതിന് നേരെ Self Occupied എന്ന് സെലക്ട് ചെയ്ത് Income from House Peoperty എന്നതിന് നേരെ ലോണിന് നല്‍കിയ പലിശ മൈനസ് ഫിഗറായി കാണിച്ചാല്‍ മതി. മുതലിലേക്കടച്ച തുക 80സി എന്ന ഡിഡക്ഷനിലാണ് ഉള്‍പ്പെടുത്തേണ്ടത്.
Tax Details
നാലാമത്തെ ടാബില്‍ നമ്മള്‍ 2016-17 പ്രീവയസ് ഇയറില്‍ അടച്ചു തീര്‍ത്തിട്ടുള്ള ടാക്സിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്. ഇതില്‍ തന്നെ 4 വിഭാഗങ്ങളുണ്ട്.
ഒന്നാമത്തെ വിഭാഗത്തില്‍ ശമ്പള വരുമാനത്തില്‍ നിന്നും ഡിസ്ബേര്‍സിംഗ് ആഫീസര്‍ സ്രോതസില്‍ നികുതി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്. താങ്കളുടെ ഡിസ്ബേര്‍സിംഗ് ഓഫീസര്‍ കൃത്യമായി Quarterly TDS Returns ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത ടാക്സും ഓഫീസിന്‍റെ ടാന്‍ നമ്പരും പേരും ഇവിടെ സ്വമേധയാ പ്രത്യക്ഷപ്പെടും. നമ്മള്‍ അടച്ച നികുതി മുഴുവനായി ഇവിടെ വരുന്നില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ പരിശോധിക്കുക. ഇത് ശ്രദ്ധിക്കാതെ ഇ-ഫയലിംഗ് പൂര്‍ത്തീകരിച്ചാല്‍ നികുതി അടച്ചിട്ടില്ല എന്നറിയിക്കുന്ന നോട്ടീസുകള്‍ ആദായനികുതി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
രണ്ടാമത്തെ വിഭാഗത്തില്‍ സാലറിയല്ലാത്ത മറ്റ് വരുമാനങ്ങളില്‍ നിന്നും സ്രോതസ്സില്‍ പിടിച്ചെടുത്തിട്ടുള്ല നികുതി വിവരങ്ങളാണ് കാണിക്കേണ്ടത്.
മൂന്നാമത്തെ വിഭാഗത്തില്‍ Tax Collected at Source എന്ന വിഭാഗത്തിലുള്ള നികുതികളാണ് വരുന്നത്
നാലാമത്തെ വിഭാഗത്തില്‍ നമ്മള്‍ നേരിട്ട് അടച്ചിട്ടുള്ള നികുതിയുടെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്.
Taxes Paid & Verification
അഞ്ചാമത്തെ ടാബില്‍ ഒന്നാമത്തെ വിഭാഗത്തില്‍ നമ്മളുടെ ഇന്‍കം ടാക്സ് വിവരങ്ങളും ഇതുവരെ അടച്ച നികുതിയും ബാക്കി അടക്കാനുണ്ടെങ്കില്‍ ആ വിവരങ്ങളും ദൃശ്യമാകും. മുഴുവന്‍ നികുതിയും കൃത്യമായി അടച്ചിട്ടുണ്ടെങ്കില്‍ Tax Payable എന്നതിന് നേരെയും Refund എന്നതിന് നേരെയും പൂജ്യം പ്രത്യക്ഷപ്പെടണം. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
D.20 എന്ന ഐറ്റത്തിന് നേരെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന നമ്മുടെ ബാങ്ക് അക്കൌണ്ടുകളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് D.20(a) എന്നതിന് നേരെ റീഫണ്ട് ഉണ്ടെങ്കില്‍ ക്രെഡിറ്റ് ചെയ്യുന്നതിനു വേണ്ടി ആഗ്രഹിക്കുന്ന ബാങ്കിന്‍റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC കോഡ്, ഏത് തരം അക്കൗണ്ട് എന്നീ വിവരങ്ങള്‍ നല്‍കുക. ബാങ്കുകളുടെ IFSC Code അറിയില്ലെങ്കില്‍ ചെക്ക് ലീഫില്‍ നോക്കിയാല്‍ മതി. അതല്ലെങ്കില്‍ Google ല്‍ സെര്‍ച്ച് ചെയ്താല്‍ ലഭ്യാമാകും. ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടിന്‍റെ വിവരം നിര്‍ബന്ധമായി പൂരിപ്പിച്ചിരിക്കണം. ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ D.20(b)യില്‍ ഓരോന്നായി ചേര്‍ക്കുക. ഇത് നിര്‍ബന്ധമില്ല.
മൂന്നാമത്തെ Verification എന്ന വിഭാഗത്തില്‍ പിതാവിന്റെ പേര്, Place എന്നിവ മാത്രം പൂരിപ്പിച്ചാല്‍ മതി.
80G
ആറാമത്തെ ടാബില്‍ 80G പ്രകാരം നമ്മള്‍ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. വ്യത്യസ്ത അളവുകളില്‍ ക്ലെയിം ചെയ്യാവുന്ന കിഴിവുകളും ഓരോ വിഭാഗത്തിലും തലക്കെട്ടുകള്‍ നോക്കി പൂരിപ്പിക്കുക. ഇത്തരം കിഴിവുകള്‍ ഒന്നുമില്ലെങ്കില്‍ പൂരിപ്പിക്കേണ്ടതില്ല.
എല്ലാ ടാബുകളും പൂരിപ്പിച്ച് Preview & Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൂരിപ്പിച്ചതില്‍ ഇതു വരെഎന്റര്‍ ചെയ്ത മുഴുവന്‍ വിവരങ്ങളും അടങ്ങുന്ന ഒരു പേജ് ദൃശ്യമാകും. ഈ വിവരങ്ങളുടെ പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പരിശോധിക്കുന്നതിനുള്ള സൗകര്യവും ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ EDIT ബട്ടണ്‍ അമര്‍ത്തി തിരുത്തലുകള്‍ വരുത്താവുന്നതാണ്. തെറ്റുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും Preview & Submit ബട്ടണ്‍ അമര്‍ത്തുക. സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഇ-വെരിഫിക്കേഷനുള്ള ഓപ്ഷനുകളടങ്ങിയ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും.
എന്താണ് EVC
EVC എന്നാല്‍ Electronic Verification Code എന്നാണ്. ഇലക്ട്രോണിക് വെരിഫിക്കേഷന്‍ നടത്തിയാല്‍ പിന്നെ റിട്ടേണ്‍ സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ITR-V ബാങ്ക്ലൂരിലെ സെന്‍ട്രല്‍ പ്രോസസിംഗ് സെന്‍ററിലേക്ക് അയക്കേണ്ടതില്ല. ഇലക്ട്രോണിക് വെരിഫിക്കേഷനോടു കൂടി റിട്ടേണ്‍ ഫയലിംഗ് പ്രോസസ് പൂര്‍ത്തിയാകുന്നു.Option-1 : നമ്മള്‍ നേരത്തെ തന്നെ EVC ജനറേറ്റ് ചെയ്തു വെച്ചിട്ടുണ്ടെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്യുക. (നേരത്തെ EVC ജനറേറ്റ് ചെയ്യാന്‍ e-file മെനുവിലെ Generate EVCഎന്ന ഓപ്ഷന്‍ ഉപയോഗിക്കാം. അത് പോലെ SBI ATM Card ഉപയോഗിച്ച് എ.ടി.എം കൗണ്ടറുകളില്‍ നിന്നും ഇപ്പോള്‍ EVC ജനറേറ്റ് ചെയ്യാം എന്ന് പറയപ്പെടുന്നു)
Option-2 :ഇപ്പോള്‍ EVC ജനറേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ രണ്ടാമത്തെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
Option-3 :ആധാര്‍ നമ്പര്‍ ഉപയോഗിച്ച് EVC ജനറേറ്റ് ചെയ്യുന്നതിന് മൂന്നാമത്തെ ഓപ്ഷന്‍ ഉപയോഗിക്കുക.
Option-4 :ഇനി ഇ-വെരിഫിക്കേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലോ അതല്ലെങ്കില്‍ EVC പിന്നീട് ജനറേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കിലോ നാലാമത്തെ ഓപ്ഷന്‍ സ്വീകരിച്ചാല്‍ മതി.
നിങ്ങളുടെ ആധാര്‍ നമ്പര്‍ പാന്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും എളുപ്പമുള്ളത്മൂന്നാമത്തെ ഓപ്ഷനാണ്. ഈ ഓപ്ഷനില്‍ ക്സിക്ക് ചെയ്യുന്നതോട് കൂടി നിങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലിലേക്ക് ഒരു OTP നമ്പര്‍ അടുത്ത് പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ ഈ OTP എന്റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുന്നതോടുകൂടി ഇ-ഫയലിംഗ് പൂര്‍ത്തിയാകും.
ഇതോടൊപ്പം താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ മെസേജില്‍ വന്ന EVCടൈപ്പ് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക.
ഇതോടു കൂടി താഴെ കാണുന്ന Return Successfully e-verified എന്ന താഴെ കാണുന്ന മെസേജ് പ്രത്യക്ഷപ്പെടും.
ഇനി നമുക്ക് റിട്ടേണ്‍ ഫയല്‍ ചെയ്തതിന് തെളിവായി അക്നോളജ്മെന്‍റ് പരിശോധിക്കാം. ഇതിന് വേണ്ടി Dashboard എന്ന മെനുവില്‍ View Returns എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നാം ഇതുവരെ ഇ-ഫയല്‍ ചെയ്ത റിട്ടേണുകളുടെ വിവരങ്ങള്‍ കാണാം. അതില്‍ ഏറ്റവും മുകളില്‍ കാണുന്നത് നാം ഇപ്പോള്‍ ഇ-ഫയല്‍ ചെയ്ത റിട്ടേണ്‍ ആയിരിക്കും.
ഇതിലെ അക്നോളജ്മെന്‍റ് നമ്പറിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ ഈ റിട്ടേണിന്‍റെ കൂടുതല്‍ വിവരങ്ങളടങ്ങിയ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ കാണുന്ന ITR-V/Acnowledgement എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പി.ഡി.എഫ് ഫയല്‍ ഓപ്പണ്‍ ചെയ്തു വരും.
ഇത് ഒരു പാസ് വേര്‍ഡ് പ്രൊട്ടക്ടഡ് ഫയലാണ്. ഇതിന്‍ പാസ് വേര്‍ഡായി ചെറിയ അക്ഷരത്തില്‍നമ്മുടെ പാന്‍നമ്പരും ജനനതീയതിയും ചേര്‍ത്ത് നല്‍കുക. ഉദാഹരണമായി പാന്‍നമ്പര്‍ABCDE1234X എന്നും ജനന തീയതി 01/01/1980 ഉം ആണെങ്കില്‍ പാസ് വേര്‍ഡ്abcde1234x01011980 എന്ന് നല്‍കുക. അപ്പോള്‍ ഇത് ഓപ്പണ്‍ ചെയ്യപ്പെടും.
താങ്കള്‍ മുകളില്‍ കൊടുത്ത ഒരു രീതിയിലും ഇ-വെരിഫിക്കേഷന്‍ നടത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ഈ ITR-V പ്രിന്‍റൗട്ട് എടുത്ത് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധത്തില്‍ സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ സാധാരണ പോസ്റ്റില്‍ (കൊറിയര്‍ സ്വീകരിക്കില്ല) Income Tax Department - CPS, Post Bag No:1, Electronic City Post Office, Bengaluru 560100, Kanrnataka എന്ന അഡ്രസില്‍ അയച്ചാല്‍ മതി. ഒരു ഓഫീസിലുള്ളവരുടെ ITR-V എല്ലാം കൂടി ഒരു കവറിലിട്ട് അയച്ചാലും മതി. മറ്റ് യാതൊരു രേഖകളും ഇതിന്‍റെ കൂടെ അയക്കേണ്ടതില്ല. ഒരു പേജുള്ള ITR-V മാത്രം അയച്ചാല്‍ മതി.
അരിയര്‍ സാലറിയുടെ റിലീഫ് ( Relief u/s 89(1) ) അവകാശപ്പെട്ടിട്ടുണ്ടെങ്കില്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അതിന് മുമ്പുള്ള വര്‍ഷങ്ങളിലെ സാലറി അരിയറായി ലഭിച്ചതു കാരണം ചിലരെങ്കിലും 10E ഫോം തയ്യാറാക്കി റിലീഫ് ക്ലെയിം ചെയ്തിട്ടുണ്ടായിരിക്കും. ഇങ്ങനെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക. കഴിഞ്ഞ വര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. ഇത് പ്രകാരം 89(1) പ്രകാരം റിലീഫ് അവകാശപ്പെടുന്നവര്‍ അതിന്‍റെ വിവരം ഇ-ഫയലിംഗ് ഫോമിലെ Income Details എന്ന ടാബില്‍ D7 എന്ന ഐറ്റത്തിന് നേരെ കാണിച്ചാല്‍ മാത്രം പോര. ഇതിന് പുറമെ റിലീഫിന്‍റെ പൂര്‍ണ്ണമായ വിവരങ്ങള്‍ ഓണ്‍ലൈനായും സബ്മിറ്റ് ചെയ്യണം. ഇത് ചെയ്തിട്ടില്ലാ എങ്കില്‍ റിലീഫ് ക്ലെയിം ചെയ്തഅത്രയും തുക നികുതി അടക്കണമെന്ന് കാണിച്ച് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും നോട്ടീസ് വരും. കഴിഞ്ഞ വര്‍ഷം ഒരു പാട് പേര്‍ ഇതിന് ഇരകളായിട്ടുണ്ട്.റിലീഫ് വിവരങ്ങള്‍ സബ്മിറ്റ് ചെയ്യുന്നതിന് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് e-file എന്ന മെനുവിലെ Prepare and Submit Online Form(Other Than ITR) എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Form Name എന്നതിന് നേരെയുള്ള കോംബോ ബോക്സില്‍ നിന്നും Form No.10E-Form എന്നത് സെലക്ട് ചെയ്യുക. Assessment Year എന്നതിന് നേരെ 2016-17 എന്നും സെലക്ട് ചെയ്യുക. തുടര്‍ന്ന് Continue ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് താഴെ കാണുന്നതു പോലെ വ്യത്യസ്ത ടാബുകളോടുകൂടിയ പേജ് ദൃശ്യമാകും. ഇതിലെ ഓരോ ടാബിലെയും വിവരങ്ങള്‍ നിങ്ങള്‍ നേരത്ത തയ്യാറാക്കി വെച്ചിട്ടുള്ള 10E ഫോമിന് സമാനമാണ്. അത് കൊണ്ട് ഓരോ ടാബും വിശദമാക്കുന്നില്ല. ഇത് പൂരിപ്പിക്കുമ്പോള്‍ നമ്മുടെകൈവശം നേരത്തെ തയ്യാറാക്കിയ 10E ഫോം ഉണ്ടായാല്‍ മതി.
എല്ലാ ടാബുകളും ഫില്‍ ചെയ്തതിന് ശേഷം സബ്മിറ്റ് ചെയ്യുക. അരിയര്‍ റിലീഫ് ഉള്ളവര്‍ ഇതും കൂടി സബ്മിറ്റ് ചെയ്യുമ്പോഴേ ഇ-ഫയലിംഗ് പൂര്‍ണ്ണമാകുന്നുള്ളു. ഇത് ചെയ്യാതിരുന്നാല്‍ ബാധ്യതാ നോട്ടീസ് വരും എന്നത് ഉറപ്പാണ്.
ഇ-ഫയലിംഗിന് ശേഷം തെറ്റുകള്‍ കണ്ടെത്തിയാല്‍
ഒരിക്കല്‍ സബ്മിറ്റ് ചെയ്ത ഇ-റിട്ടേണില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ മുകളില്‍ പറഞ്ഞ അതേ നടപടി ക്രമങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ വെച്ച് ഒരിക്കല്‍ കൂടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. ഇതില്‍ രണ്ടാമത്തെ ടാബില്‍ Filing Status എന്ന ഹെഡിന് കീഴില്‍ A21 എന്ന കോളത്തിന് നേരെ Revised 139(5) എന്ന് സെലക്ട് ചെയ്യണം. എന്നിട്ട് സബ്മിറ്റ് ചെയ്ത് ലഭിക്കുന്ന ITR-V മാത്രം മേല്‍ പറഞ്ഞ അഡ്രസിലേക്ക് അയച്ചാല്‍ മതിലോഗിന് പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാം
മിക്കവാറും പേര്‍ കഴിഞ്ഞവര്‍ഷം ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-ഫയലിംഗ് നടത്തിയവരായിരിക്കും. പക്ഷെ യൂസര്‍ നെയിമും പാസ്‍വേര്‍ഡും എഴുതി വെക്കുകയോ ഓര്‍ത്തു വെക്കുകയോ ചെയ്തിട്ടുണ്ടാകില്ല. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കുക. യൂസര്‍ നെയിം എന്നത് താങ്കളുടെ PAN നമ്പരാണ്. ഇതേ PAN നമ്പരില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. ആയത് കൊണ്ട് നേരത്തേ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിന്‍റെ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുകയേ മാര്‍ഗ്ഗമുള്ളൂ.പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിന് ഇ-ഫയലിംഗ് വെബ്സൈറ്റിന്‍റെ ഹോം പേജില്‍ കാണുന്ന Login Here എന്ന മഞ്ഞ നിറത്തിലുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് യൂസര്‍ ഐ.ഡി യും പാസ്‍വേര്‍ഡും നല്‍കേണ്ട വിന്‍ഡോ പ്രത്യക്ഷപ്പെടും ആ വിന്‍ഡോയുടെ താഴെ ഭാഗത്തായി കാണുന്ന Forgot Password? എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് താഴെ കാണുന്ന Reset Password എന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ യൂസര്‍ ഐ.ഡി യായി നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുക. പിന്നീട് ഇമേജില്‍ തെളിയുന്ന കോഡ് Enter the number as in image എന്നതിന് നേരെയുള്ള ബോക്സില്‍ എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള മൂന്ന ഓപ്ഷനുകള്‍ കാണിച്ചുകൊണ്ടുള്ള വിന്‍ഡോ തുറക്കും. ഒന്നാമത്തെ ഓപഷനായ Answer Secret Question എന്ന സെലക്ട് ചെയ്താല്‍ താഴെ ജനന തീയതി നല്‍കി Select Question എന്ന കോമ്പോ ബോക്സില്‍ നിന്നും നമ്മള്‍ നേരത്തെ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ സെലക്ട് ചെയ്ത ചോദ്യം സെലക്ട് ചെയ്ത് അതിന് നമ്മള്‍ നല്‍കിയിരുന്ന ഉത്തരം എന്‍റര്‍ ചെയ്ത് Validate Button അമര്‍ത്തിയാല്‍ പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും
രണ്ടാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് അപ്‍ലോഡ് ചെയ്ത് പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാം.
മൂന്നാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ അതില്‍ രണ്ട് ഓപ്ഷന്‍ ലഭ്യമാകും. ഒന്ന് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലും മൊബൈല്‍ നമ്പരും ഉപയോഗിച്ചുള്ളതും രണ്ടാമത്തെത് പുതിയ ഇ-മെയിലും മൊബൈല്‍ നമ്പരും ഉപയോഗിച്ചുള്ളതും. പുതിയതാണ് ഉപയോഗിക്കുന്നതെങ്കില്‍ താഴെ കാണുന്ന മൂന്ന് ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്ത് അതിന്‍റെ വിവരങ്ങള്‍ എന്‍റര്‍ ചെയ്യേണ്ടി വരും. ഇങ്ങനെ റീസെറ്റ് ചെയ്ത പാസ്‍വേര്‍ഡ് ആക്ടീവാകാന്‍ 24 മണിക്കൂര്‍ സമയമെടുക്കും.
ഈ പ്രസ്താവിച്ച രീതിയിലൊന്നും പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള ഒരു റിക്വസ്റ്റ് validate@incometaxindia.gov.in എന്ന ഇ-മെയിലിലേക്ക് അയച്ചാല്‍ മതി. റിക്വസ്റ്റില്‍ താങ്കളുടെ പാന്‍ നമ്പര്‍, പേര്, ജനന തീയതി, പിതാവിന്‍റെ പേര്, പാന്‍കാര്‍ഡ് പ്രകാരമുള്ള വിലാസം എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. വിവരങ്ങള്‍ വെരിഫൈ ചെയ്തതിന് ശേഷം പുതിയ പാസ്‍വേര്‍ഡ് താങ്കള്‍ക്ക് മറുപടി ഇ-മെയിലായി ലഭിക്കും. മറുപടി ലഭിക്കുന്നതിന് ഒരാഴ്ചയോളം സമയമെടുത്തേക്കാം.
ടാക്സ് ക്രെഡിറ്റ് പരിശോധിക്കാം